രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4272

 

മദ്യമോ മറ്റു ദുശീലങ്ങളോ ഇല്ലാത്ത രാഹുലേട്ടന് ദൈവം കൊടുത്ത പരീക്ഷണം ആവാം…

 

ചേച്ചിയുടെയും അമ്മയുടെയും കരൾ പകുത്തു കൊടുക്കാം എന്ന് പറഞ്ഞെങ്കിലും… അതൊന്നും ചേട്ടന് മാച്ചാവുന്നുണ്ടായിരുന്നില്ല….

 

കരള്‍ ദാനം ചെയ്യാന്‍ ഒരാളെ പെട്ടെന്ന് സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ…

 

ചേച്ചിയും അമ്മയും തളർന്നു പോയി…

 

ഞാൻ എന്‍റെ ഭർത്താവിനെയും(അജയ്) കൂട്ടി ഡോക്ടറുടെ അടുത്തേക്ക് ചെന്നു…

 

ഡോക്ടർ.. കരൾ തിരയണ്ട.. ഞാൻ കൊടുക്കാം എന്‍റെ ചേട്ടനു…

 

റൗണ്ട് കഴിഞ്ഞു നടന്നു വരുന്ന ഡോക്ടറുടെ അടുത്തേക് ചെന്ന് ഞാൻ പറഞ്ഞു….

 

എന്‍റെ മുഖത്തേക് തന്നെ അജയ് സൂക്ഷിച്ചു നോക്കി…

 

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അജൂൻറ്റെ കൈ പിടിച്ചു കുറച്ചു മാറി നിന്ന് പറഞ്ഞു…

 

ചേട്ടനു വേണ്ടി എനിക്കത് ചെയ്യണം.. ചേട്ടനെ പഴയ ജീവിതത്തിലേക്കു മടക്കി കൊണ്ട് വരണം…

 

പറ്റൂല്ലാന്നു മാത്രം അജു പറയരുത്…

 

“അവനെനിക് ഫ്രണ്ടാണ്.. അതിലുപരി ഒരു കൂടെപ്പിറപ്പ്.. അവന് വേണ്ടി ഞാൻ ചിന്തിക്കുന്നതിന് മുമ്പേ തന്നെ… ഇങ്ങനെ ഒരു തീരുമാനം എടുത്ത നീ ഒരു പുണ്യമാണ് അമ്മു…”

 

അജുവെന്നെ ചേര്‍ത്തു പിടിച്ചു കൊണ്ടു പറഞ്ഞു

 

വിവര മറിഞ്ഞ ചേച്ചി സമ്മതിച്ചില്ല …

 

“ഇനി നിനക്ക് കൂടി എന്തെങ്കിലും പറ്റിയാൽ ചേച്ചിക് സഹിക്കില്ല…”

 

ചേച്ചി ബ്ലഡ്‌ ഗ്രൂപ്പ്‌ മാച്ചാകുന്നതും മറ്റും എനിക്കാണ്…

 

ചേച്ചി പേടിക്കണ്ട… എനിക്കൊന്നും സംഭവിക്കില്ല… രാഹുലേട്ടനെ ജീവിതത്തിലേക്കു തിരികെ കൊണ്ട് വരും…

 

എന്‍റെ ചേട്ടൻ ഇനിയും കൂടെണ്ടാവണം…

 

ഞാന്‍ ഉറച്ചു തന്നെയായിരുന്നു…

 

▪️▪️▪️▪️

 

 

കുറച്ചു മാസങ്ങൾക്ക് ശേഷം…

 

തറവാട്ടിലെ ആ അസ്ഥിത്തറക്ക് മുമ്പിൽ വിളക്കു തെളിയിച്ചു കണ്ണുകൾ പൂട്ടി നിൽക്കുകയാണ് രാഹുലും അനിയനും….

 

“അമ്മേ ചേട്ടൻ എവിടെ…”

 

“പുറത്തേക് പോകുന്നത് കണ്ട് മോളെ.. തെക്ക് ഭാഗത്ത്‌ ഉണ്ടാവും… അസ്ഥിത്തറക്ക് മുമ്പിൽ….”

 

രാഹുലിന്‍റെ കണ്ണിൽ നിന്നും കണ്ണീത്തുള്ളികൾ ഒഴുകിയിറങ്ങുന്നുണ്ട്…

 

“ഏട്ടാ….”

 

വിളി കേട്ട രാഹുൽ തിരിഞ്ഞു നോക്കി…

 

എട്ടു മാസമായ വീർത്ത വയറും താങ്ങി പിടിച്ചു കൊണ്ട് അവരുടെ അരികിലേക്കു പതിയെ നടന്നു വരുന്ന അമ്മൂസിനെ കണ്ട് രാഹുൽ പെട്ടെന്ന് തന്നെ അവൾകരികിലേക് നടന്നു…

 

അവളുടെ കൂടെ അജുവും ഉണ്ട്…

 

അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് രാഹുൽ മുന്നോട്ടു വന്ന് അച്ഛന്‍റെ അസ്ഥിത്തറക്ക് മുമ്പിൽ നിർത്തി…

90 Comments

  1. Bandhangalude vila ath vilamathikanavathathaanu palapozhum ath nammal thirichariyunnilla allenkil soukaryapoorvam marakkunnu…. ee story eppazha kande bhai…. bayankara Santhosham thonnunnu…. pettenn connect aayi❤️✌️

    1. ഇഷ്ടം baj ❤❤❤

  2. ചിലപ്പോ നമ്മൾ വേരുക്കുന്നവവരെ അവും ഭാവിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

    കണ്ണ് നിറഞ്ഞ് പോയി………❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യൂ സിദ്ധു ???

  3. നൗഫു സൂപ്പർ എഴുത്ത്… ഒത്തിരി ഇഷ്ടായി….

    1. താങ്ക്യൂ shana ???

    2. സ്നേഹത്തെ കുറിച്ച് മനോഹരമായി എഴുതി നന്നായിട്ടുണ്ട്

      1. താങ്ക്യൂ ഓപ്പോൾ ???

  4. ഹൊ ഏട്ടാ.. വായ്‌ച്ച് വായ്‌ച് വന്നപ്പോ അവസാനം കരഞ്ഞ് പോയി. ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം തന്നെ ചെയ്യണം. അമ്മുസ് അവളെ പോലൊരു അനിയത്തിയെ കിട്ടാനും. വാക്കുകൾ ഇല്ല. തുടർന്ന് ഇങ്ങനെ എഴുതി കൊണ്ട് ഇരികു. കാത്തിരിക്കുന്നു അടുത്ത് കഥക്ക്. സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ???

Comments are closed.