രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4272

 

“ഞാനെന്‍റെ പെങ്ങളെ പോലെയല്ലെ ഇവളെ കണ്ടത്….”

 

“ഒരു ജോലി ആയപ്പോൾ ഇവൾക്ക് അഹങ്കാരം കൂടി പോയോ…”

 

“എന്നെ എന്തിനി വിഡ്ഢിവേഷം കെട്ടിച്ചത് നീ… അമ്മൂസ്…”

 

വളരെയധികം സങ്കടത്തോടെ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി

 

 

അമ്മ എന്‍റെ അരികിലേക്കു വന്ന് പിടിച്ചുയർത്തി ചെയറിൽ ഇരുത്തി…

 

“എന്ത് പറ്റി മോളെ…”

 

“ഒന്നുമില്ല അമ്മേ…”

 

നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ പറയുന്നുണ്ടോ…അമ്മ വളരെ ദേഷ്യത്തിൽ ശബ്ദം കനപ്പിച്ചു ചോദിച്ചു…

 

ഞാനൊന്ന് മുഖമുയർത്തി…

 

എല്ലാവരെയും നോക്കി…

 

പിന്നെ താഴേക്ക് നോക്കി പറഞ്ഞു…

 

“എന്നെ കെട്ടുന്നവന് … എന്നെക്കാൾ ആവശ്യം… ചേട്ടന്‍റെ കമ്പനിയാണെന്ന് ഞാനറിഞ്ഞു…”

 

“അങ്ങനെയിപ്പോൾ… അത് കൊടുത്തു ചേട്ടൻ എന്നെ കെട്ടിക്കണ്ട..”

 

“എനിക്ക് എന്‍റെ ചേട്ടനെ പോലെ ഒരാളെ മതി… സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളെ ..

 

കപടമായ സ്നേഹം തിരിച്ചറിയാൻ ഞാൻ വൈകി പോയി… പക്ഷെ ഇനിയും വൈകിയാൽ എനിക്കെന്‍റെ ചേട്ടനെ നഷ്ടപെടുമെന്ന് തോന്നി…

 

ചേട്ടന് ഞാൻ ഇവിടെ നിൽക്കുന്നത് ബാധ്യത ആയിട്ടുണ്ടോ…

 

അവനു എന്നെ അല്ല ആവശ്യമെന്ന് ഞാൻ അറിഞ്ഞു ചേട്ടായി.. എനിക്കിനി അവനെ വേണ്ട”

 

ഞാൻ ചേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു…

 

 

എന്‍റെ തലയിൽ തലോടി കൊണ്ട് ചേട്ടൻ എന്നെ ആശ്വസിപ്പിച്ചു…

 

അമ്മയും ചേച്ചിയും അത് കണ്ട് കണ്ണീരൊലിപ്പിച്ചു നിന്നു…

 

▪️▪️▪️▪️

 

കുറച്ചു ദിവസങ്ങൾക് ശേഷം ചേട്ടന്‍റെ ഒരു കൂട്ടുകാരനുമായി എന്‍റെ വിവാഹം നടന്നു…

 

എന്‍റെ കൈ പിടിച്ചു കൊടുക്കാൻ ഏറ്റവും അർഹത എന്‍റെ ചേട്ടനു തന്നെ ആയിരുന്നു…

 

അതെന്‍റെ ചേട്ടൻ തന്നെ നിർവഹിച്ചു…

 

ആ കാലിലേക് ഞാൻ അനുഗ്രഹം വാങ്ങാൻ കുനിയാൻ തുടങ്ങിയപ്പോൾ… എന്നെ പിടിച്ചുയർത്തി.. തലയിൽ കൈ വെച്ചു പറഞ്ഞു.. എന്‍റെ അമ്മൂസ് ദീർഘസുമംഗലി ആയിരിക്കട്ടെ എന്ന്…

 

എന്‍റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ… എന്‍റെ മനസ്സിൽ ചേട്ടനെ പിരിയുന്നതിനുള്ള സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു…

 

ഞങ്ങളെ പിരിക്കാൻ വന്നവനെന്ന് ഞാന്‍ കരുതിയ വ്യക്തി… ഞങ്ങളുടെ ഹൃദയം കവർന്നെടുത്തു….

 

▪️▪️▪️

 

വളരെ സന്തോഷത്തോടെ ഞങ്ങളുടെ ജീവിതം മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുമ്പോളാണ് ആ വാർത്ത ഞങ്ങളുടെ ചെവിയിൽ എത്തുന്നത്…

 

രാഹുലേട്ടൻ ഓഫീസിൽ കുഴഞ്ഞു വീണു…

 

ഓടി പിടിച്ചു ആശുപത്രിയിൽ എത്തിയ ഞങ്ങളെ കാത്തു നിന്നത് ഒരു ദുരന്തവാർത്തയായിരുന്നു…

 

രാഹുലേട്ടന്‍റെ കരൾ പ്രവർത്തനരഹിതമായിരിക്കുന്നു…

90 Comments

  1. Bandhangalude vila ath vilamathikanavathathaanu palapozhum ath nammal thirichariyunnilla allenkil soukaryapoorvam marakkunnu…. ee story eppazha kande bhai…. bayankara Santhosham thonnunnu…. pettenn connect aayi❤️✌️

    1. ഇഷ്ടം baj ❤❤❤

  2. ചിലപ്പോ നമ്മൾ വേരുക്കുന്നവവരെ അവും ഭാവിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

    കണ്ണ് നിറഞ്ഞ് പോയി………❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യൂ സിദ്ധു ???

  3. നൗഫു സൂപ്പർ എഴുത്ത്… ഒത്തിരി ഇഷ്ടായി….

    1. താങ്ക്യൂ shana ???

    2. സ്നേഹത്തെ കുറിച്ച് മനോഹരമായി എഴുതി നന്നായിട്ടുണ്ട്

      1. താങ്ക്യൂ ഓപ്പോൾ ???

  4. ഹൊ ഏട്ടാ.. വായ്‌ച്ച് വായ്‌ച് വന്നപ്പോ അവസാനം കരഞ്ഞ് പോയി. ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം തന്നെ ചെയ്യണം. അമ്മുസ് അവളെ പോലൊരു അനിയത്തിയെ കിട്ടാനും. വാക്കുകൾ ഇല്ല. തുടർന്ന് ഇങ്ങനെ എഴുതി കൊണ്ട് ഇരികു. കാത്തിരിക്കുന്നു അടുത്ത് കഥക്ക്. സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ???

Comments are closed.