രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4204

ഞാനിപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു…

 

കോളേജിലെ സീനിയറായ അരവിന്ദനും കൂട്ടുകാരും രണ്ടു ദിവസമായി എന്തെങ്കിലും പറഞ്ഞും ദേഹോപദ്രവം ചെയ്തും എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു…

 

ഒടുവില്‍ വേറെ നിവൃത്തിയില്ലാതെ ഞാന്‍ പ്രിന്‍സിപ്പാളിനോട് കംപ്ലയിന്‍റ് ചെയ്തു അവരെ മൂന്നുമാസം കോളേജിന്ന് സസ്പെന്‍ഡ് ചെയ്യിച്ചു… അതിന്‍റെ പ്രതികാരമായി അവരെന്നെ റോഡിൽ നിന്നും ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോയായിരുന്നു രാഹുലേട്ടൻ ഇടപെട്ടത്…

 

പിറ്റേന്ന് പേടിച്ചിട്ട് ഞാൻ കോളജിൽ പോയില്ല…

 

അതിന്‍റെ പിറ്റേ ദിവസം വന്ന പേപ്പറിൽ ഒരു ആക്‌സിഡന്റ് ഫോട്ടോ ഞാൻ കണ്ടു… ഒരു സ്വിഫ്റ്റ് കാർ ലോറിയുമായി ഇടിച്ചതായിരുന്നു…

 

നാലു പേരുണ്ടായിരുന്നു ആ വാഹനത്തിൽ…

 

അവർ തന്നെ…

 

എന്നെ രണ്ടു ദിവസമായി ഉപദ്രവിച്ചു കൊണ്ടിരിക്കുന്നവർ…

 

ദൈവം കൊടുത്ത ശിക്ഷ തന്നെ..

 

മരിച്ചിട്ടൊന്നുമില്ല… പക്ഷേ നാലുപേരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ അഡ്മിറ്റാണ്…

 

 

അവരൊക്കെ ഒന്നെഴുന്നേറ്റ് നില്ക്കാന്‍ തന്നെ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും ആകും… അതെനിക്കൊരു സന്തോഷമുള്ള വാർത്തയായിരുന്നു…

 

അന്ന് ഞാൻ വളരെ ഉത്സാഹത്തോടെ.. കോളേജിലേക്ക് പോവാനായി ഇറങ്ങി…

 

ആ സമയം തന്നെ.. രാഹുലേട്ടൻ അവിടേക്ക് വന്നു…

 

“അമ്മൂസ്… എന്താ നിനക്കിത്ര സന്തോഷം…”

 

ഞങ്ങളുടെ കൂടെ താമസിച്ചു തുടങ്ങിയതില്‍ പിന്നെ ചേട്ടന്‍ എന്നെ അമ്മൂസ് എന്ന് മാത്രമായിരുന്നു വിളിക്കുക…

 

ഞാൻ ചേട്ടനോട് ഇന്ന് രാവിലെ കണ്ട വാർത്ത പറഞ്ഞു…

 

ചേട്ടന്‍റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നത് ഞാനറിഞ്ഞു…,

 

എന്‍റെ മുഖത്ത് നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു…

 

“വാ… കയറ്… ഞാൻ കോളേജിൽ ആക്കി തരാം..”

 

 

“ചേട്ടനാണോ അവർക്ക് പണി കൊടുത്തത്…”

 

എന്നെയും കൊണ്ട് കോളേജിലേക്ക്.. ചേട്ടന്‍റെ ബൈക്കിലിരുന്ന് പോകുമ്പോൾ.. ഞാൻ ചേട്ടനോട് ചോദിച്ചു…

 

 

ചേട്ടന്‍ മറുപടിയൊന്നും പറഞ്ഞില്ല…

 

മുന്നിലുള്ള ഗ്ലാസ്സിലേക് നോക്കിയപ്പോൾ… നേരത്തെ കണ്ട അതേ ചിരി ചേട്ടന്‍റെ മുഖത്ത് പിന്നെയും കണ്ടു…

 

“ഒന്ന് പറ ചേട്ടാ…”

 

ചേട്ടൻ വണ്ടി സൈഡാക്കി…

 

പിറകിലേക്കു തിരിഞ്ഞു എന്നോട് പറഞ്ഞു… അവർ ഇനിയൊരിക്കലും അമ്മൂസിനെ ഉപദ്രവിക്കാൻ വരില്ല..

 

അമ്മൂസിനെ മാത്രമല്ല വേറെ ആരെയും… അതിന് ഉള്ളതെല്ലാം ഈ ചേട്ടൻ ഇന്നലെ തന്നെ കൊടുത്തിട്ടുണ്ട്…

 

പിന്നീടൊരിക്കലും ഞാനവരെ കണ്ടിട്ടില്ല…

90 Comments

  1. Bandhangalude vila ath vilamathikanavathathaanu palapozhum ath nammal thirichariyunnilla allenkil soukaryapoorvam marakkunnu…. ee story eppazha kande bhai…. bayankara Santhosham thonnunnu…. pettenn connect aayi❤️✌️

    1. ഇഷ്ടം baj ❤❤❤

  2. ചിലപ്പോ നമ്മൾ വേരുക്കുന്നവവരെ അവും ഭാവിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

    കണ്ണ് നിറഞ്ഞ് പോയി………❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യൂ സിദ്ധു ???

  3. നൗഫു സൂപ്പർ എഴുത്ത്… ഒത്തിരി ഇഷ്ടായി….

    1. താങ്ക്യൂ shana ???

    2. സ്നേഹത്തെ കുറിച്ച് മനോഹരമായി എഴുതി നന്നായിട്ടുണ്ട്

      1. താങ്ക്യൂ ഓപ്പോൾ ???

  4. ഹൊ ഏട്ടാ.. വായ്‌ച്ച് വായ്‌ച് വന്നപ്പോ അവസാനം കരഞ്ഞ് പോയി. ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം തന്നെ ചെയ്യണം. അമ്മുസ് അവളെ പോലൊരു അനിയത്തിയെ കിട്ടാനും. വാക്കുകൾ ഇല്ല. തുടർന്ന് ഇങ്ങനെ എഴുതി കൊണ്ട് ഇരികു. കാത്തിരിക്കുന്നു അടുത്ത് കഥക്ക്. സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ???

Comments are closed.