രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4272

 

രാഹുലേട്ടൻ എനിക്കായ് ചേച്ചിയുടെ കൈവശം കൊടുത്തു വിട്ട ഒരു സാധനവും ഞാൻ വേടിച്ചില്ല… മാത്രമല്ല ഞാനത് അവരുടെ വീട്ടിൽ തന്നെ തിരികെ കൊണ്ട് കൊടുത്തു…

 

“എനിക്ക് എന്‍റെ അച്ഛൻ ആവശ്യത്തിൽ കൂടുതൽ വാങ്ങി തരുന്നുണ്ട്…”

 

“ഇതെനിക്ക് വേണ്ട…”

ഇനി എനിക്കായ് ഒന്നും വേടിക്കരുതെന്നും പറഞ്ഞ് ഞാനവിടെ നിന്നും ചായ പോലും കുടിക്കാതെ ഇറങ്ങി…

 

ചേട്ടൻ എന്‍റെ മുഖത്തേക് സങ്കടത്തോടെ നോക്കിയപ്പോഴും ഞാനത് കാണാത്ത പോലെ നടിച്ചു…

 

“ഈ പെണ്ണിന് ഇതെന്തു പറ്റി…”

 

ചേച്ചി ചേട്ടനോട് പറയുന്നത് കേട്ടു..

 

▪️▪️▪️

 

കുറച്ച് ദിവസങ്ങൾക് ശേഷം….

 

രാഹുലേട്ടൻ സ്വന്തമായൊരു കാറ്ററിംഗ് സ്ഥാപനം തുടങ്ങി…

 

വളരെ പെട്ടന്ന് തന്നെ അതൊരു വലിയ വിജയമായി…

 

ഒരുപാട് ബ്രാഞ്ചുകളും തുടങ്ങി…

 

അതിനിടയിലാണ്… പെട്ടെന്നൊരു ദിവസം അച്ഛനെ നെഞ്ചുവേദന വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് …

 

 

ചേച്ചിയുടെ വിവാഹം നടത്തി സാമ്പത്തികമായി ഞങ്ങൾ കുറച്ച് തളർന്ന സമയം ആയത് കൊണ്ട് തന്നെ കയ്യിലൊന്നും തന്നെ ഇല്ലായിരുന്നു…

 

ആരോടാ.. എങ്ങനെയാ പണം കടം വേടിക്കുക എന്ന് പോലും എനിക്കോ എന്‍റെ അനിയനോ അറിയില്ലായിരുന്നു..

 

അമ്മക്ക് അച്ഛൻ കൂടെയില്ലാതെ ഒന്നും ചെയ്യാൻ അറിയില്ല…

 

 

പക്ഷെ.. വിവരം അറിഞ്ഞുടനെ രാഹുലേട്ടൻ ഓടി വന്നു…

 

കയ്യിലുള്ള പണമെല്ലാം പുതിയ സംരംഭം തുടങ്ങാൻ ഇറക്കിയിരുന്നുവെങ്കിലും….

 

ആരോടെക്കെയോ തെണ്ടിയും കിട്ടാവുന്നിടത്തുമെല്ലാം കടം വാങ്ങിയും ഓടി പിടിച്ചു ആശുപത്രിയിൽ കെട്ടിവെക്കാനുള്ള മൂന്ന് ലക്ഷവും കൊണ്ടായിരുന്നു വരവ്…

 

പക്ഷെ ആ പണം അച്ഛനെ രക്ഷിച്ചില്ല…

 

അച്ഛനെ ഞങ്ങൾ ഒന്ന് കാണുന്നതിനു മുമ്പേ…

 

ഒരു വാക്ക് പോലും ഞങ്ങളോട് ഉരിയാടാതെ…

 

അന്ന് തന്നെ അച്ഛൻ ദൈവത്തിങ്കലേക്ക് പോയി….

 

അന്ന് വീടിനുള്ളിൽ കരഞ്ഞു തളർന്നുറങ്ങിയ ഞങ്ങൾ… വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നത് ആരാണെന്നോ എങ്ങനെയാണെന്നോ ഒന്നുമറിഞ്ഞില്ല…

 

എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങൾക്കാർക്കും ഒരു നിശ്ചയവുമില്ലായിരുന്നു …

 

അവിടെയും തളരാതെ ചേട്ടൻ നിന്നു.. ഇടക്കിടക്ക് റൂമിലേക്കു വന്നു ഞങ്ങൾക് ആശ്വാസം പകർന്നു…

 

ഒരു കാര്യവും ഞങ്ങളെ അറിയിക്കാതെ… ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തു തന്നു…

 

ചേട്ടനും ചേച്ചിയും അങ്ങിനെ തിരിച്ചു ഞങ്ങളുടെ വീട്ടില്‍ താമസമാക്കി…

 

▪️▪️▪️

 

കുറച്ച് വർഷങ്ങൾക് ശേഷം… വർത്തമാന കാലത്ത്

 

90 Comments

  1. Bandhangalude vila ath vilamathikanavathathaanu palapozhum ath nammal thirichariyunnilla allenkil soukaryapoorvam marakkunnu…. ee story eppazha kande bhai…. bayankara Santhosham thonnunnu…. pettenn connect aayi❤️✌️

    1. ഇഷ്ടം baj ❤❤❤

  2. ചിലപ്പോ നമ്മൾ വേരുക്കുന്നവവരെ അവും ഭാവിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

    കണ്ണ് നിറഞ്ഞ് പോയി………❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യൂ സിദ്ധു ???

  3. നൗഫു സൂപ്പർ എഴുത്ത്… ഒത്തിരി ഇഷ്ടായി….

    1. താങ്ക്യൂ shana ???

    2. സ്നേഹത്തെ കുറിച്ച് മനോഹരമായി എഴുതി നന്നായിട്ടുണ്ട്

      1. താങ്ക്യൂ ഓപ്പോൾ ???

  4. ഹൊ ഏട്ടാ.. വായ്‌ച്ച് വായ്‌ച് വന്നപ്പോ അവസാനം കരഞ്ഞ് പോയി. ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം തന്നെ ചെയ്യണം. അമ്മുസ് അവളെ പോലൊരു അനിയത്തിയെ കിട്ടാനും. വാക്കുകൾ ഇല്ല. തുടർന്ന് ഇങ്ങനെ എഴുതി കൊണ്ട് ഇരികു. കാത്തിരിക്കുന്നു അടുത്ത് കഥക്ക്. സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ???

Comments are closed.