രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4204

പെട്ടെന്നൊരു ദിവസം അയാൾ ജോലിക്കായി ഗൾഫിലേക്ക് പോയി.. അന്ന് ഞാനൊരുപാട് സന്തോഷിച്ചു….

 

ചേച്ചി വീണ്ടും എന്‍റെ കൂടെയുണ്ടാവുമല്ലോ എന്ന സന്തോഷം… ചേച്ചിയെ എനിക്ക് മാത്രമായി വീണ്ടും കിട്ടുമെന്ന് കരുതിയുള്ള സന്തോഷം…

 

തിരികെവീട്ടിലെത്തിയ ചേച്ചിയെ ഓടിച്ചെന്നു ഞാൻ കെട്ടിപ്പിടിച്ചു..

 

 

ചേച്ചിയും എന്നെ കെട്ടിപ്പിടിച്ചു.. എങ്കിലും ചേച്ചിയുടെ മുഖത്ത് മ്ലാനത നിറഞ്ഞിരുന്നു…

 

ചേട്ടൻ പോയതിനുശേഷം ചേച്ചിയുടെ ചിരിക്കുന്ന മുഖമൊന്ന് കാണുവാൻ ഒരുപാട് ദിവസം കാത്തിരിക്കേണ്ടിവന്നു…

 

കുറച്ചു ദിവസങ്ങള്‍ കൊണ്ട് ചേച്ചിയെങ്ങനെ ഇത്രത്തോളം മാറിയെന്ന് മാത്രം അന്നെനിക്ക് മനസ്സിലായില്ല…

 

ചേച്ചിയുടെ ഉള്ളിൽ ഞങ്ങളെക്കാളേറെ രാഹുലേട്ടൻ നിറഞ്ഞു നിന്നു…

 

എന്നെയും അനിയനെയും ചേച്ചിക്ക് ജീവനായിരുന്നു..

 

അതെല്ലാം ആ ദുഷ്ടൻ ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നപ്പോൾ പറിച്ചെടുത്തു മാറ്റിയെന്നെനിക്ക് തോന്നി…

 

ഞങ്ങൾ തമ്മിൽസംസാരിക്കുമ്പോഴും.. വീട്ടിലുള്ള എല്ലാവരും കൂടി ഇരിക്കുമ്പോഴും…

 

ചേച്ചിക്ക് ചേട്ടനെ കുറിച്ച് മാത്രമേ പറയാനുണ്ടായിരുന്നു…

 

ഇന്നോളം അയാളെ ഈ വീട്ടിൽ ഒരംഗമായി കാണാത്തത് കൊണ്ട് തന്നെ… എന്നെ സംബന്ധിച്ച് ചേച്ചിയുടെ എപ്പോഴുമുള്ള അയാളെക്കുറിച്ചുള്ള ഈ സംസാരം അലോസരമുണ്ടാക്കുന്ന ഒരു വിഷയമായി മാറാൻ തുടങ്ങിരുന്നു…

 

അങ്ങനെ ചേച്ചിയുടെ മാറ്റം എനിക്ക് രാഹുലേട്ടനോടുള്ള ശത്രുത വർധിപ്പിക്കുവാൻ കാരണമായി…

 

 

രാഹുലേട്ടന് … സ്വന്തമെന്ന് പറയാനായി ആരും തന്നെ ഇല്ലായിരുന്നു..

 

അമ്മയും അച്ഛനും… കുറച്ചു നേരത്തെ തന്നെ മരണപ്പെട്ടു പോയിരുന്നു…

 

പിന്നെ ആകെ ഉണ്ടായിരുന്നത് ഒരു അമ്മാവനാണ്…

 

അദ്ദേഹം വല്ലപ്പോഴും വിരുന്നു വരുന്ന ഒരു ദേശാടനപക്ഷിയായിരുന്നു… തീർത്ഥാടനം നടത്തി പല പല അമ്പലങ്ങളിൽ കഴിഞ്ഞു കൂടുന്ന ഒരു സാധുജന്മം…

 

അതുകൊണ്ടു തന്നെ ചേട്ടൻ വിദേശത്തേക്ക് പോയപ്പോൾ.. ചേച്ചി ഞങ്ങളുടെ കൂടെ വന്ന് താമസിക്കാൻ തുടങ്ങി…

 

എന്‍റെ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല…

 

ഒരു കൊല്ലത്തിനുള്ളിൽ തന്നെ വിദേശത്തുള്ള ജോലി നഷ്ടപ്പെട്ട് ചേട്ടൻ നാട്ടിലേക്കു തിരിച്ചുവന്നു…

 

രാഹുലേട്ടൻ തിരികെ എത്തിയപ്പോൾ ചേച്ചിയുടെ മുഖത്ത് സന്തോഷം നിറഞ്ഞുവെങ്കിലും … എന്‍റെയുള്ളിൽ വീണ്ടും പഴയ ദേഷ്യം നുരഞ്ഞു പൊങ്ങി വന്നു…

 

വന്ന അന്ന് തന്നെ ചേട്ടൻ ചേച്ചിയെയും വിളിച്ചു കൊണ്ട് അവരുടെ വീട്ടിലേക്കു പോയി…

90 Comments

  1. Bandhangalude vila ath vilamathikanavathathaanu palapozhum ath nammal thirichariyunnilla allenkil soukaryapoorvam marakkunnu…. ee story eppazha kande bhai…. bayankara Santhosham thonnunnu…. pettenn connect aayi❤️✌️

    1. ഇഷ്ടം baj ❤❤❤

  2. ചിലപ്പോ നമ്മൾ വേരുക്കുന്നവവരെ അവും ഭാവിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

    കണ്ണ് നിറഞ്ഞ് പോയി………❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യൂ സിദ്ധു ???

  3. നൗഫു സൂപ്പർ എഴുത്ത്… ഒത്തിരി ഇഷ്ടായി….

    1. താങ്ക്യൂ shana ???

    2. സ്നേഹത്തെ കുറിച്ച് മനോഹരമായി എഴുതി നന്നായിട്ടുണ്ട്

      1. താങ്ക്യൂ ഓപ്പോൾ ???

  4. ഹൊ ഏട്ടാ.. വായ്‌ച്ച് വായ്‌ച് വന്നപ്പോ അവസാനം കരഞ്ഞ് പോയി. ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം തന്നെ ചെയ്യണം. അമ്മുസ് അവളെ പോലൊരു അനിയത്തിയെ കിട്ടാനും. വാക്കുകൾ ഇല്ല. തുടർന്ന് ഇങ്ങനെ എഴുതി കൊണ്ട് ഇരികു. കാത്തിരിക്കുന്നു അടുത്ത് കഥക്ക്. സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ???

Comments are closed.