രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4204

രാഹുലിന്റെ അമ്മൂസ് ??

Rahulinte ammoos 

Author : Nafu | Previus part

 

ക്രിസ്മസ് ആയിട്ട് ഒരു കഥ വിടാതിരിക്കുന്നത് എങ്ങനെയാ ??

 

രാഹുലിന്റെ അമ്മുസ് ???

&nbsp
https://imgur.com/gallery/3IUYmj4
 

“ അവളുടെ കൈ വിടെടാ…”

 

ബുള്ളറ്റിൽ നിന്നും ചാടിയിറങ്ങി എന്‍റെ കൈ പിടിച്ചിരിക്കുന്ന അരവിന്ദന്‍റെ അരികിലേക്ക് ഒരാക്രോശത്തോടെ പാഞ്ഞടുക്കുന്ന ആളെ കണ്ട് ഞാനൊരു നിമിഷം ഞെട്ടി…

 

രാഹുലേട്ടൻ…

 

എന്‍റെ ചേച്ചിയുടെ ഭർത്താവ്

 

ഓടി വന്ന രാഹുലേട്ടൻ വലതുകൈ വീശി അരവിന്ദന്‍റെ കവിളടച്ചു ശക്തമായൊരടി കൊടുത്തു…

 

പിന്നെയെന്‍റെ മുന്നിലൊരു ഒറ്റയാൾ സംരക്ഷണവലയം തീർത്തു..

 

അടിയുടെ ശക്തിയിൽ എന്‍റെ കയ്യിൽ നിന്നുള്ള പിടുത്തം വിട്ട് അരവിന്ദൻ കുറച്ചു പിറകിലേക്ക് വേച്ചു പോയി…

 

അരവിന്ദന്‍റെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു…

 

ഒരു നിമിഷം സ്തബ്തരായി നിന്ന അവന്‍റെ മൂന്ന് കൂട്ടുകാരും കൂടെ അവനും എനിക്ക് സംരക്ഷണം തീർത്ത് നിൽക്കുന്ന രാഹുലേട്ടന്‍റെ അടുത്തേക്ക് പാഞ്ഞുവന്നു…

 

അവർ നാല് പേരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ രാഹുലേട്ടൻ ഒന്ന് പതറി പോയെങ്കിലും എനിക്കൊന്നും സംഭവിക്കാതെയും എന്‍റെ ദേഹത്തൊരു പോറൽ പോലും പറ്റാതെ നോക്കിയും എന്‍റെ മുന്നിലൊരു മതിലായി നിന്നു…

 

കുറെ നേരം കാഴ്ചക്കാരായി നോക്കി നിന്ന നാട്ടുകാർ…

 

അടിയുടെ അവസാനം ആരുടെയെങ്കിലും മരണമാകുമെന്ന് കരുതി അവരെയും രാഹുലേട്ടനെയും പിടിച്ചു മാറ്റി….

 

ഏട്ടന്‍റെ മുഖം കോപം കൊണ്ട് വിറ കൊള്ളുന്നുണ്ട്…

 

 

എന്നെയും പിടിച്ചു ഏട്ടൻ ബുള്ളറ്റിൽ കയറി… ഞങ്ങളുടെ വീട്ടിലേക് പുറപ്പെട്ടു…

 

“ആരാ അവർ…”

 

 

▪️▪️▪️

 

എന്‍റെ പേര്… അമൃത..

 

എല്ലാവരും എന്നെ അമ്മു എന്ന് വിളിക്കും…

 

ഞാനും ലേഖ ചേച്ചിയും അനിയനുംപിന്നെ അച്ഛനും അമ്മയും…ഇതാണെന്‍റെ കുടുംബം..

 

ചേച്ചി എന്നേക്കാൾ എട്ടു വയസ്സിനു മൂത്തതാണ്…

 

അനിയൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു ….

 

 

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു ചേച്ചിയുടെ വിവാഹം…

 

ഞങ്ങളുടെ സന്തോഷമെല്ലാം ഊതിക്കെടുത്തി കളയാൻ കുടുംബത്തിലേക്ക് വന്നൊരാൾ എന്ന പോലെയായിരുന്നു ചേച്ചിയുടെ ഭർത്താവിനെ ഞാൻ കണ്ടത്…

 

എന്നോട് സംസാരിക്കാൻ വരുമ്പോളെല്ലാം അയാളെ ഞാൻ മനപ്പൂർവ്വം അവഗണിച്ചു…

 

ചേച്ചിയെ എന്നിൽ നിന്നും അകറ്റി കൊണ്ടുപോയ അയാളെ കാണുമ്പോൾ എനിക്കൊരുപാട് ദേഷ്യം വരുമായിരുന്നു…

 

90 Comments

  1. Bandhangalude vila ath vilamathikanavathathaanu palapozhum ath nammal thirichariyunnilla allenkil soukaryapoorvam marakkunnu…. ee story eppazha kande bhai…. bayankara Santhosham thonnunnu…. pettenn connect aayi❤️✌️

    1. ഇഷ്ടം baj ❤❤❤

  2. ചിലപ്പോ നമ്മൾ വേരുക്കുന്നവവരെ അവും ഭാവിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

    കണ്ണ് നിറഞ്ഞ് പോയി………❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യൂ സിദ്ധു ???

  3. നൗഫു സൂപ്പർ എഴുത്ത്… ഒത്തിരി ഇഷ്ടായി….

    1. താങ്ക്യൂ shana ???

    2. സ്നേഹത്തെ കുറിച്ച് മനോഹരമായി എഴുതി നന്നായിട്ടുണ്ട്

      1. താങ്ക്യൂ ഓപ്പോൾ ???

  4. ഹൊ ഏട്ടാ.. വായ്‌ച്ച് വായ്‌ച് വന്നപ്പോ അവസാനം കരഞ്ഞ് പോയി. ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം തന്നെ ചെയ്യണം. അമ്മുസ് അവളെ പോലൊരു അനിയത്തിയെ കിട്ടാനും. വാക്കുകൾ ഇല്ല. തുടർന്ന് ഇങ്ങനെ എഴുതി കൊണ്ട് ഇരികു. കാത്തിരിക്കുന്നു അടുത്ത് കഥക്ക്. സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ???

Comments are closed.