ലക്ഷ്മിയാണ് ഐശ്വര്യത്തിന്റെ ദേവത… എന്നാൽ ഏതോ ശാപത്തിന്റെ പേരുപറഞ്ഞു അവതാരങ്ങൾ കൈക്കൊണ്ട്, അസുരരാജാക്കന്മാരെ മുഴുവൻ നശിപ്പിക്കുകയാണ് ലക്ഷ്മിദേവിയുടെ പതിയായ മഹാവിഷ്ണു… ദൈവമാണ്… കൊല്ലാൻ തുനിഞ്ഞിറങ്ങിയാൽ നശിക്കും… നമുക്ക് ചുറ്റുമുള്ളതെല്ലാം… നേടിയ ഐശ്വര്യങ്ങളും സാമ്പാദിച്ച കീർത്തിയും എല്ലാം…
കാമധേനുവും പുഷ്പകവും സ്വന്തമായിക്കഴിഞ്ഞു… ഐശ്വര്യത്തിനായി ഗുരു ശുക്രചാര്യർ തന്റെ തപശക്തിയാൽ നേടിയ ലങ്കാലക്ഷ്മിയുടെ സാന്നിധ്യവുമുണ്ട്…
പക്ഷേ… ഇത്രയും നാൾ ബഹുമാനിച്ചിരുന്ന ദൈവാംശം തന്നെ നിഗ്രഹിക്കാനെത്തുമെന്നു പിതാമഹനായ പ്രജാപതി പുലസ്ത്യൻ പറഞ്ഞാണ് അറിഞ്ഞത്… മഹാജ്ഞാനിയാണ്… അഗസ്ത്യമഹർഷിയുടെ സഹോദരനും, സകലത്തിന്റെയും സൃഷ്ടാവായ ബ്രഹ്മദേവന്റെ മകനുമാണ്…
അപ്പോൾ വെറുതെ പറഞ്ഞതാവില്ല… വരും… ദിവ്യാസ്ത്രങ്ങളുമായി… ദിവ്യമായ വാഹനത്തിൽ… പുഞ്ചിരിക്കുന്ന മുഖത്തോടെ… പത്ത് തലകളും അതിനവസാനം തന്റെ പ്രാണനുമെടുത്ത് മോക്ഷം നൽകുവാൻ…
പക്ഷേ, ദേവനായാലും അസുരനായാലും മുന്നിൽ വന്നു വെല്ലുവിളിക്കുന്നത് ഈശ്വരനായാലും ചുമ്മാതങ്ങു കീഴടങ്ങിക്കൊടുക്കാൻ പഠിച്ചിട്ടില്ല ഇതുവരെ… അതിനല്ല, രാക്ഷസരാജാവെന്ന അധികാരം ശിരസ്സിൽ ചുമക്കുന്നത്…
ബാല്യം മുതലേ കൗതുകമുണർത്തിയ ഒരേയൊരു ആളെയൊള്ളു… മഹാദേവൻ… അറിയുന്തോറും ആഴം കൂടുന്നതേയുള്ളൂ… ശാന്തമായാലും രൗദ്രമായാലും പ്രണയമായാലും ഗൃഹസ്ഥമായാലും തപസ്സായാലും താണ്ഡവമായാലും ഏതിന്റെയും അവസാനഭാവം ഉൾക്കൊള്ളുന്ന മൂർത്തി… ദേവമെന്നോ, മാനുഷമെന്നോ, രാക്ഷസമെന്നോ… ഒരു ഗണത്തിലും പെടുത്താൻ കഴിയാത്ത ഭാവം… കാലങ്ങളായി ആരെയെങ്കിലും ഈ രാവണൻ ആരാധിച്ചിട്ടുണ്ടെങ്കിൽ അത് മഹാദേവനെയാണ്…
adipoli…nannayittund….
Thanks bro❤❤❤
Super polichu
Thanks bro
????????
❤❤❤
കൊള്ളാം.,.,
നന്നായിട്ടുണ്ട്.,.,
Thanks thamburaan??
Kollaam vayikan interesting ayirunnu???
Thanks bro???
Dashananan?
Anganem parayaam ???
Me ✌
???