രാവണായനം
Author :ശിവശങ്കരൻ
ദൂരമേറേയായി…. യാത്ര അവസാനിക്കുന്നിടത്തോളം തളരില്ല… അതാണ് തീരുമാനം… ഇത് ലങ്കയ്ക്കു വേണ്ടി… ലങ്കയുടെ ഐശ്വര്യത്തിന് വേണ്ടിയുള്ള യാത്ര…
താനാണ് ലങ്കയുടെ അധിപൻ… പിതാവ് വിശ്രവസ് കൈയ്യിൽ വച്ചു തന്ന അധികാരം… തന്നേക്കാൾ ബലവാനായ അനുജൻ കുംഭകർണനും വിവേകശാലിയായ വിഭീഷണനും നൽകാതെ… ആദ്യപുത്രനായ തന്നെ വിശ്വസിച്ചേൽപ്പിച്ച അധികാരം… ലങ്കയിലെ ഓരോരുത്തരും ദശമുഖനു വിജയമാശംസിക്കുമ്പോൾ… തന്നെ രാജകിരീടം അണിയിക്കുമ്പോൾ… താൻ കണ്ടതാണ് രാജമാത…, അല്ല തന്റെ പെറ്റമ്മ കൈകശിയുടെ മിഴിയിൽ തിളങ്ങുന്ന ഒരു തുള്ളി കണ്ണ്നീര്…
അറിയാം…. രാക്ഷസനാണ് നാം… ദേവകൾ ഒരിക്കലും അംഗീകരിക്കാത്ത അസുരജന്മം… ഒരസുരന്റെ സാമ്രാജ്യം അവരുടെ സ്വർഗത്തിന് തുല്യമാകുന്നു എന്ന് തോന്നിയാൽ… ഉടനെ ആ സാമ്രാജ്യത്തിന്റെ അധിപനെ ഇല്ലാതാക്കുന്നതാണ് അവരുടെ രീതി…
പ്രജാപതി മഹാബലി തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം… അദ്ദേഹത്തിന്റെ ഭരണകാലം… മനുഷ്യരാശി നിലനിൽക്കും വരെ ഏറ്റവും ആദരിക്കപ്പെടുന്നതും ഓർമ്മിക്കപ്പെടുന്നതുമാണ്… അതുപോലെയല്ല… സമ്പൽസമൃദ്ധിയിൽ മഹാബലിയുടെ രാജ്യത്തെക്കാൾ ഒരുപടി മുന്നിലായിരിക്കണം രാവണന്റെ ലങ്ക… നമ്മുടെ ജനങ്ങൾ ഒരു കാരണവശാലും ആർക്കും അടിമപ്പെട്ട് ജീവിക്കരുത്… അസുരഗണം എന്നുപറഞ്ഞു മാറ്റി നിർത്തപ്പെടരുത്…
adipoli…nannayittund….
Thanks bro❤❤❤
Super polichu
Thanks bro
????????
❤❤❤
കൊള്ളാം.,.,
നന്നായിട്ടുണ്ട്.,.,
Thanks thamburaan??
Kollaam vayikan interesting ayirunnu???
Thanks bro???
Dashananan?
Anganem parayaam ???
Me ✌
???