രണ്ടാം ജീവിതം [വിച്ചൂസ്] 181

“ഇപ്പോഴോ… എവിടേക്കു..”

“എവിടേക്കു എങ്കിലും… ചുമ്മാ വാടോ.. ഞാൻ കൊണ്ട് പോകാം..”

എന്റെ മറുപടിക്കു കാത്തുനിൽക്കാതെ അവൾ എന്നെ കൊണ്ട് പോയി… ഇപ്പോൾ എന്റെ മുന്നിൽ ഉള്ളത് അഹ് പഴയ കുസൃതിക്കാരി അന്നമ്മ ആയിരുന്നു..

അവളുടെ ഒപ്പം ചേർന്നു… അവളുടെ ബൈക്കിൽ പോകുമ്പോ.. എനിക്ക് എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം തോന്നുന്നു…

“ഹലോ മാഷേ… ഇറങ്ങു…”

അവളുടെ വിളിയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…

“ഇത് എവിടാ… സ്ഥലം..”??

“എന്തെങ്കിലും ആവട്ടെ… വാ.. നമ്മക്ക് കടുപ്പത്തിൽ ഓരോ കട്ടൻ കുടിക്കം…”

അവൾ… കുറച്ചു ദൂരെയുള്ള… ഒരു ചായക്കട കാണിച്ചു… എന്നോട് പറഞ്ഞു…

“അതെ… അവിടെ എന്നെ തിരക്കില്ലേ…”

“അതൊക്കെ… ഈ അന്നമ്മ നോക്കി കൊള്ളാം താൻ വാ…”

ചായക്കടയിൽ നിൽക്കുന്ന പയ്യന് ഒരു സലാം പറഞ്ഞു… അവൾ… എനിക്കും അവൾക്കും ഉള്ള… കട്ടൻ വാങ്ങി… വന്നു…

“താൻ എപ്പോഴാ.. ഈ ബൈക്ക് ഓടിക്കാൻ പഠിച്ചത്.. ”

“എന്റെ അപ്പൻ വലിയവീട്ടിൽ ചാക്കോ… പഠിപ്പിച്ചു തന്നതാ… അപ്പൻ പോയപ്പോൾ… തന്നിട്ട് പോയതാ.. ഇവനെ.. ”

അഹ് ബൈക്ക് ചുണ്ടി അവൾ പറഞ്ഞു…

“കിച്ചു… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ”??

“ചോദിച്ചുള്ളു…”

“എന്നെ എപ്പോഴെങ്കിലും… സ്നേഹിച്ചിരുന്നോ… വേറെ ഒന്നും കൊണ്ടല്ല… എന്റെ ഒരു സമാധാത്തിന് വേണ്ടി… പറഞ്ഞൂടെ…”

“ആദ്യമായി… കോളേജിൽ വരുമ്പോൾ… ഞാൻ ആദ്യം കണ്ടത്… കുസൃതി ഒളിപ്പിച്ച രണ്ട് ഉണ്ടക്കണ്ണുകൾ ആയിരുന്നു… എല്ലാവരോടും ഓരോ പോലെ പെരുമാറുന്ന പണം ഉള്ളതിന്റെ അഹങ്കാരവും ഇല്ലാത്ത ഒരു പെൺകുട്ടിയോട്… അവളെ കാണുമ്പോൾ… എനിക്കും ചുറ്റും സിനിമ പാട്ടുകൾ ആയിരുന്നു…പക്ഷെ….വലിയവീട്ടിൽ ചക്കോയുടെ മോളെ സ്നേഹിക്കാൻ ഉള്ള യോഗ്യത… ഇല്ല എന്ന് ഒരു അപകർഷത്താബോധം… എന്നെ… പിന്തിരിപ്പിച്ചു… അവളുടെ കണ്ണിൽ എന്നോട് ഉള്ള സ്നേഹം കണ്ടിട്ടും.. ഞാൻ അത് മറന്നു… അവളെ വിഷമിപ്പിച്ചതിനുള്ള ശിക്ഷ ആവണം… കാലം എന്നെ അവളുടെ മുന്നിൽ കൊണ്ട് എത്തിച്ചത്…”

“അങ്ങനെ പറയരുത്… ഒരിക്കൽ പോലും ഞാൻ മനസ് കൊണ്ട് ശപിച്ചിട്ടില്ല… അന്നും ഇന്നും എന്നും എന്റെ മനസ്സിൽ കിച്ചു ഉണ്ട്…”

അവളുടെ വാക്കുകൾക്കു എനിക്ക് പറയാൻ മറുപടി ഇല്ലായിരുന്നു…

“കിച്ചു… എന്നെ ഒന്ന് ചേർത്ത് പിടിക്കാമോ.. ഇനിയുള്ള കാലം.. അഹ് നെഞ്ചിൽ തല ചേർക്കാൻ എന്നെ അനുവദിക്കമോ… ”

ഞാൻ അവളെ എന്റെ നെഞ്ചിലേക്കു ചേർത്ത് നിർത്തി… അവളുടെ കണ്ണുനീർ എന്റെ നെഞ്ച് നനച്ചു…

“കിച്ചു… എനിക്ക് വേണ്ടി ഒന്ന് പാടാമോ… പഴയ പോലെ… എനിക്ക്.. അഹ് പഴയ അന്നമ്മ ആവണം…”

 

ഞാൻ പാടാൻ തുടങ്ങി…

21 Comments

    1. വിച്ചൂസ്

      Thanks❤

  1. nannaayittundu. something diff.
    please continue.

    1. വിച്ചൂസ്

      നന്ദി ❤

  2. നീതു ചന്ദ്രൻ

    അക്ഷരപിശക് കല്ലുകടി ആയി എന്നത് ഒഴിച്ചാൽ കണ്ണിനൊപ്പം മനസ്സും നിറച്ചു ❤❤❤

    1. വിച്ചൂസ്

      ശെരിയാണ്…പിന്നെ… ഒന്ന് വായിച്ചു പോലും നോക്കാതെയാണ് പോസ്റ്റ്‌ ചെയ്ത് അതിന്റെ ആവും…കംമെന്റിനു നന്ദി ❤❤

    1. വിച്ചൂസ്

      നന്ദി ❤

  3. Vayanapriyan❤️

    Nannayind good feel iniyum veranam ithu poole ulla kadhakalum aayitt ❤️❤️

    1. വിച്ചൂസ്

      ഉറപ്പായും❤❤

  4. ❤❤❤?? എന്താ ഒരു ഫീൽ… ?❤❤❤????

    1. വിച്ചൂസ്

      നന്ദി ❤

  5. വിച്ചൂസ്

    നന്ദി മണവാളൻ

  6. മാഷേ അടിപൊളി ?.നിങ്ങളൊക്കെ ഇങ്ങനെ പ്രണയത്തെ കൊണ്ട് പറയുമ്പോ ചിങ്കിലായ എന്നെ ഒക്കെ കിണറ്റില് ഇടാൻ തോന്നും ?

    1. വിച്ചൂസ്

      ഒന്ന് ആലോചിച്ച… സിംഗിൾ ആണ്…. നല്ലത്… സമാധാനം ഉണ്ടാവും ???

    2. ഫീൽ ഗുഡ്

      1. വിച്ചൂസ്

        നന്ദി ❤

  7. മണവാളൻ

    “നേരവും തിരയും ഒന്നിനു വേണ്ടിയും കാത്തുനിൽക്കില്ല ”

    “കിച്ചു ” ആ വിളിയുണ്ടല്ലോ കാലത്തെയും കാലഘട്ടതെയും പിന്നിലേക്ക് സഞ്ചരിപ്പിച്ച് അവരുടെ കൗമാര കാലത്തേക്കാണ് നമ്മളെ കൊണ്ട് പോയത്.

    നല്ല മനോഹരമായ കഥ ❤️❤️❤️

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. ആഞ്ജനേയദാസ് ✅

      കഥ അങ്ങ് ചുകിച്ചെന്ന് തോന്നുന്നല്ലോ.?? ???

      1. വിച്ചൂസ്

        ???

      2. മണവാളൻ

        ? ചുകിച്ച് എൻ്റെ AD ?

Comments are closed.