കിച്ചു… പണ്ട് കൂട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന പേര്… ഇന്ന് അത് വിളിക്കാൻ ആരുമില്ല… ഇന്ന് അന്നമ്മയുടെ നാവിൽ നിന്നും അഹ് പേര് കേട്ടപ്പോൾ….ഞാനാ… പഴയ കോളേജ് വിദ്യാർത്ഥി ആയി…
“എന്താ ആലോചിക്കുന്നത്…”
അന്നമ്മയുടെ വിളിയാണ് എന്നെ ഓർമയിൽ നിന്നും ഉണർത്തിയത്…
“ഏയ് ഒന്നുമില്ല… ”
“സുഖമാണോ…”
“നല്ല ചോദ്യം… മക്കൾ ഉപേക്ഷിച്ചു ഇവിടെ നിൽക്കുന്ന നമ്മക്ക് എന്ത് സുഖമാണ്… അന്നമ്മ…”
“എന്നെ ആരും ഉപേക്ഷിച്ചിട്ടില്ല…”
“മനസിലായില്ല…”
“ഞാൻ കല്യാണം കഴിച്ചിട്ടില്ല…”
അത് എനിക്ക് ഒരു പുതിയ അറിവ് ആയിരുന്നു….
“പിന്നെ എന്താ ഇവിടെ…”??
“ജീവിതത്തിൽ ഒറ്റക്ക് ആയി എന്ന് തോന്നിയപ്പോൾ എന്റെ അപ്പന്റെ പേരിൽ ഞാൻ തുടങ്ങിയതാണ്…”
കുറച്ചു നേരത്തേക്കു ഞങ്ങൾ പിന്നെ ഒന്നും മിണ്ടിയില്ല… ഒടുവിൽ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി…
“എന്തെ പിന്നെ ഒരു തുണ വേണ്ടാന്നു വച്ചു…”
“ഒരു ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നു… കോളേജിലെ എല്ലാവർക്കും ഒരേപോലെ വേണ്ടപെട്ടവൻ… പാട്ടുകാരൻ, കവി..എല്ലാ പെൺകുട്ടികളെ പോലെ ഞാനും അയാളെ സ്നേഹിച്ചു… പക്ഷെ… ഒരിക്കൽ പോലും പറയാൻ സാധിച്ചില്ല.. പറയാൻ ഒരുങ്ങിയപ്പോഴേക്കും… അയാളുടെ വിവാഹം അമ്മാവന്റെ മകളുമായി ഉറപ്പിച്ചിരുന്നു… അതിനു… ശേഷം പിന്നെ നാട്ടിൽ നില്കാൻ തോന്നിയില്ല… യാത്രകൾ… ആയിരുന്നു കൂട്ട്… ഇന്നും.. യാത്ര മാത്രമേ എനിക്ക് കൂട്ടുള്ളു…”
ഞാൻ അതിനു മറുപടി ഒന്നും… പറഞ്ഞില്ല…
“അതൊക്കെ പോട്ടെ… കിച്ചു എഴുത്തു നിർത്തിയോ..”
“അങ്ങനെ… തീരുമാനിച്ചിട്ടില്ല… പിന്നെ ഇതിനൊക്കെ… ഒരു മൂഡ് വേണമാലോ..”
“എഴുതു നിർത്തരുത്… കിച്ചുവിന്റെ ബുക്കുകൾ ഞാൻ തേടി പിടിച്ചു വായിക്കാറുണ്ടായിരുന്നു… പിന്നെ… മൂഡ്.. അത് നമ്മക്ക് ശെരി ആകാം…”
“മ്മ്മ് ”
കുറേ നേരം എന്തൊക്കെയോ….സംസാരിച്ചതിന് ശേഷം അവൾ പോകാനായി ഇറങ്ങി… അവൾ പോകുമ്പോൾ… എന്തോ… ഒരു വിങ്ങൽ പോലെ… ഛെ എന്താ… ഇത്..ഇല്ല… പാടില്ല… മനസ്സിൽ ഉള്ളത് മനസ്സിൽ തന്നെ… ഇരിക്കണം…
അവൾ തിരിഞ്ഞു നടന്നു പോയി… ഞാൻ അവിടെ തന്നെ ഇരുന്നു… കുറച്ചു കഴിഞ്ഞു… അവൾ വീണ്ടും എന്റെ അടുത്ത് വന്നു…
“അതെ… മൂഡ്… ഉണ്ടാകാൻ ഒരു വഴി ഉണ്ട്..”
“എന്ത് വഴി”
“നമ്മക്ക്… ഒരു യാത്ര പോയാലോ…”
Nice
Thanks
nannaayittundu. something diff.
please continue.
നന്ദി
അക്ഷരപിശക് കല്ലുകടി ആയി എന്നത് ഒഴിച്ചാൽ കണ്ണിനൊപ്പം മനസ്സും നിറച്ചു


ശെരിയാണ്…പിന്നെ… ഒന്ന് വായിച്ചു പോലും നോക്കാതെയാണ് പോസ്റ്റ് ചെയ്ത് അതിന്റെ ആവും…കംമെന്റിനു നന്ദി

Superb bro
നന്ദി
Nannayind good feel iniyum veranam ithu poole ulla kadhakalum aayitt

ഉറപ്പായും

നന്ദി
നന്ദി മണവാളൻ
മാഷേ അടിപൊളി ?.നിങ്ങളൊക്കെ ഇങ്ങനെ പ്രണയത്തെ കൊണ്ട് പറയുമ്പോ ചിങ്കിലായ എന്നെ ഒക്കെ കിണറ്റില് ഇടാൻ തോന്നും ?
ഒന്ന് ആലോചിച്ച… സിംഗിൾ ആണ്…. നല്ലത്… സമാധാനം ഉണ്ടാവും ???
ഫീൽ ഗുഡ്
നന്ദി
“നേരവും തിരയും ഒന്നിനു വേണ്ടിയും കാത്തുനിൽക്കില്ല ”
“കിച്ചു ” ആ വിളിയുണ്ടല്ലോ കാലത്തെയും കാലഘട്ടതെയും പിന്നിലേക്ക് സഞ്ചരിപ്പിച്ച് അവരുടെ കൗമാര കാലത്തേക്കാണ് നമ്മളെ കൊണ്ട് പോയത്.
നല്ല മനോഹരമായ കഥ


സ്നേഹത്തോടെ

മണവാളൻ
കഥ അങ്ങ് ചുകിച്ചെന്ന് തോന്നുന്നല്ലോ.?? ???
???
? ചുകിച്ച് എൻ്റെ AD ?