രണ്ടാം ജീവിതം [വിച്ചൂസ്] 181

ഞാൻ അയാളെ ചേർത്ത് പിടിച്ചു…

“അഹ് അതൊക്കെ പോട്ടെ… വർക്കി എന്തിനാ… എന്നെ ഇങ്ങനെ ആശാൻ എന്ന് വിളിക്കുന്നെ… എന്റെ പേര് വിളിച്ചോ..”

“അഹ്… അത് വേണ്ടന്നെ… കാര്യം നമ്മൾ ഏതാണ്ട് ഒരേ പ്രായക്കാർ ആണെങ്കിലും… തന്നെ പോലെയൊരു എഴുത്തുകാരനെ… ആശാൻ എന്ന് വിളിക്കുന്നതാ അതിന്റെ ഒരു ഇത്..”

ഞാൻ അതിനു മറുപടി ഒന്നും… പറഞ്ഞില്ല…

“ആശാൻ വാ… ഇവിടെ വെളിയിലൊക്കെ ഇറങ്ങാം ”

വർക്കി എന്നെയും കൊണ്ട് പുറത്തേക്കു ഇറങ്ങി…

“ഇത് ശെരിക്കും ഒരു ഹോസ്റ്റൽ പോലെയാണ്… നമ്മൾ ഈ നിൽക്കുന്നതാണ്… ആണുങ്ങളുടെ ഭാഗം… അപ്പുറത്… പെണ്ണുങ്ങളും…”

വർക്കി… പറഞ്ഞു നിർത്തിയതിനു ശേഷം എന്നെ നോക്കി…

“എന്തെ.. മനസ്സിൽ കഥ വല്ലതും വരുന്നുണ്ടോ… ഉണ്ടെങ്കിൽ… എഴുതിക്കോ… പക്ഷെ എന്റെ ഭാഗം വരുമ്പോ… സ്വല്പം… അടിയൊക്കെ വേണം… എങ്കിലേ ഒരു സുഖം ഉള്ളൂ..”

ഞാൻ അതിനു മറുപടി പറഞ്ഞില്ല… വർക്കി എന്നെയും കൊണ്ട് താഴത്തെ നിലയിൽ എത്തിയതിനു… ശേഷം കെട്ടിടത്തിന്റെ പിന്നിലേക്കു പോയി… ഇതിനു ഇടയിൽ പലരെയും പരിചയപെട്ടു… എല്ലാവർക്കും ഓരോ കഥകൾ പറയാൻ ഉണ്ടായിരുന്നു…

വർക്കി എന്നെയും കൊണ്ട് പോയത്… അതിമനോഹരമായ ഒരു പൂത്തോട്ടത്തിൽ ആയിരുന്നു….

“എങ്ങനെ ഉണ്ട്… ഇവിടെയുള്ള ഞങ്ങൾ ചേർന്നു സെറ്റപ്പ് ആക്കിയതാ…”

“നന്നായിട്ടുണ്ട്… തികഞ്ഞ… ശാന്തത..”

ഞങ്ങൾ അവിടെ ഇരിക്കാനായി ഒരുക്കിയ കസേരകളിൽ ഇരുന്നു…

“ആശാനേ ഞാൻ ഇപ്പോൾ വരാം..”

“താൻ എവിടെ പോകുവാ…”

“അപ്പുറത്.. ഫാത്തിമ എന്ന് പേരുള്ള… ഒരു കക്ഷി… വന്നിട്ടുണ്ട്… ചുമ്മാ.. ഒന്ന് നോക്കിയിട്ടു വരാം… നമ്മക്ക് ഇനി ഈ പ്രായത്തിൽ ഇതല്ലേ ഉള്ളൂ..”

വർക്കി.. എന്നോട് പറഞ്ഞു… പോയി… ശെരിക്കും… ഈ മനുഷ്യൻ… എന്താണ്… ഒരു പിടിയും കിട്ടുന്നില്ല…

ഞാൻ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു… ഒരു പോസ്റ്റിവിറ്റി കിട്ടുന്നുണ്ട്…

“ഇവിടെ ഇരികമോ…”

ഒരു സ്ത്രീ ശബ്ദം… ഞാനാ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി… ഇത്….

“ഇരികം…”

ഞാൻ അവരോടു ആയി പറഞ്ഞു…

“ഓർമ ഉണ്ടോ… എന്നെ…?? ”

അഹ് ചോദ്യം…എന്നെ… പഴയ ഓർമകളിൽ കൊണ്ട് പോയി മനസ്സിൽ തെളിഞ്ഞത് ഒരു മുഖമാണ്…

ഞാൻ സംശയത്തോടെ… ചോദിച്ചു…

“അന്നമ്മ ചാക്കോ…???”

“അപ്പോൾ കിച്ചു എന്നെ മറന്നില്ല…”

21 Comments

    1. വിച്ചൂസ്

      Thanks❤

  1. nannaayittundu. something diff.
    please continue.

    1. വിച്ചൂസ്

      നന്ദി ❤

  2. നീതു ചന്ദ്രൻ

    അക്ഷരപിശക് കല്ലുകടി ആയി എന്നത് ഒഴിച്ചാൽ കണ്ണിനൊപ്പം മനസ്സും നിറച്ചു ❤❤❤

    1. വിച്ചൂസ്

      ശെരിയാണ്…പിന്നെ… ഒന്ന് വായിച്ചു പോലും നോക്കാതെയാണ് പോസ്റ്റ്‌ ചെയ്ത് അതിന്റെ ആവും…കംമെന്റിനു നന്ദി ❤❤

    1. വിച്ചൂസ്

      നന്ദി ❤

  3. Vayanapriyan❤️

    Nannayind good feel iniyum veranam ithu poole ulla kadhakalum aayitt ❤️❤️

    1. വിച്ചൂസ്

      ഉറപ്പായും❤❤

  4. ❤❤❤?? എന്താ ഒരു ഫീൽ… ?❤❤❤????

    1. വിച്ചൂസ്

      നന്ദി ❤

  5. വിച്ചൂസ്

    നന്ദി മണവാളൻ

  6. മാഷേ അടിപൊളി ?.നിങ്ങളൊക്കെ ഇങ്ങനെ പ്രണയത്തെ കൊണ്ട് പറയുമ്പോ ചിങ്കിലായ എന്നെ ഒക്കെ കിണറ്റില് ഇടാൻ തോന്നും ?

    1. വിച്ചൂസ്

      ഒന്ന് ആലോചിച്ച… സിംഗിൾ ആണ്…. നല്ലത്… സമാധാനം ഉണ്ടാവും ???

    2. ഫീൽ ഗുഡ്

      1. വിച്ചൂസ്

        നന്ദി ❤

  7. മണവാളൻ

    “നേരവും തിരയും ഒന്നിനു വേണ്ടിയും കാത്തുനിൽക്കില്ല ”

    “കിച്ചു ” ആ വിളിയുണ്ടല്ലോ കാലത്തെയും കാലഘട്ടതെയും പിന്നിലേക്ക് സഞ്ചരിപ്പിച്ച് അവരുടെ കൗമാര കാലത്തേക്കാണ് നമ്മളെ കൊണ്ട് പോയത്.

    നല്ല മനോഹരമായ കഥ ❤️❤️❤️

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. ആഞ്ജനേയദാസ് ✅

      കഥ അങ്ങ് ചുകിച്ചെന്ന് തോന്നുന്നല്ലോ.?? ???

      1. വിച്ചൂസ്

        ???

      2. മണവാളൻ

        ? ചുകിച്ച് എൻ്റെ AD ?

Comments are closed.