സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ അടിപതറാതെ, അവസരങ്ങള്‍ പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനുള്ള ബാലപാഠം കുട്ടിക്ക് കുടുംബത്തില്‍ നിന്നും കിട്ടണം.
സാമ്പത്തിക ഭദ്രത കുടുംബത്തിന് ആവശ്യം വേണ്ട ഒരു ഘടകമാണ്. ഇതിന്‍റെ പോരായ്മ കുട്ടിയുടെ പരിപാലനത്തെ ബാധിക്കും. അതിനാല്‍ ഉള്ള വരുമാനം കൊണ്ട് കടക്കെണിയില്‍ പെടാതെ ജീവിക്കാന്‍ മാതാപിതാക്കള്‍ പഠിക്കണം.
പാഴ്ചിലവുകള്‍ നിയന്ത്രിച്ച്, പരിമിതികള്‍ അറിഞ്ഞ് മാതാപിതാക്കള്‍ പരസ്പര ധാരണയോടെ ജീവിക്കാന്‍ ശ്രമിക്കണം.
വീട്ടിലെ പരിമിതി മറച്ചുവച്ച് കടംവാങ്ങിപ്പോലും കുട്ടികളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ജീവിതരീതി അഭിലക്ഷണീയമല്ല.
മാതാപിതാക്കളുടെ വരവും അവസ്ഥയും അറിഞ്ഞ് കുട്ടിക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കണം.
കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം സൃഷ്ടിക്കണം. അങ്ങനെ കിട്ടുന്ന അനുഭവവും അറിവും, കളികൂട്ടുകാരോടൊപ്പമുള്ള, വ്യായാമവും ഉല്ലാസവും, കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസത്തിന് വഴിയൊരുക്കും.
മാതാപിതാക്കളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്ന ശരിയായ സംരക്ഷണവും, ശുശ്രൂഷയും സ്നേഹവും സഹകരണവും കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്…
?ജ്വാല ?
ജ്വാലയൊരു ടീച്ചർ ആണോ? എനിക്കങ്ങനെ തോന്നി. വളരെ വെക്തമായി കാര്യങ്ങൾ ആധികാരികയതോടെ പറയാനുള്ള കഴിവുണ്ട്. എല്ലാ രക്ഷിതാക്കളും ഇത് കണ്ടിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോയി. എന്റെ അനിയനാണ് ഇതെനിക്ക് അയച്ചുതന്നതും. നന്ദി. വീണ്ടും വരിക.
With Love & Respect, Bernette
ചേച്ചി,
ഞാൻ ഒരു സൈക്കോളജിസ്റ്റ് ആണ്, ഒപ്പം പിച്ച്ഡി ചെയ്യുന്നു, ക്‌ളാസും എടുക്കുന്നുണ്ട്. ഈ എഴുത്ത് കൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം കിട്ടുമെങ്കിൽ അത്രയും സന്തോഷം, അതാണ് ഇങ്ങനത്തെ ലേഖനങ്ങൾ ഇവിടെ കൂടെ ഇടുന്നത്.
വളരെ സന്തോഷം ചേച്ചി മനസ് കുളിർക്കുന്ന വരികൾക്ക് ഇഷ്ടം… ???
ജ്വാല.. ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ.. വന്ന് അന്ന് തന്നെ ഇത് വായ്ച്ചതാ.. ജ്വലയുടെ എഴുത്തിൻ്റെ വലിയ ഒരു ഫാൻ തന്നെയാണ് ഞാൻ. പക്ഷേ അന്ന് എന്താ ആവോ കമ്മ്മേറ് ഇടാതെ പോയത്.. ഇന്ന് ഒരാള് എന്നോട് ഇത് വായ്‌കാൻ പറഞ്ഞപ്പോ ആണ്.. commmet ഇല്ലാത്ത കാര്യം നോക്കുന്നത്..
ജ്വാല തിരഞ്ഞെടുക്കുന്ന വിഷയം അത് സമൂഹത്തിന് എത്രത്തോളം ഉപകാരം ആകുനുണ്ട് എന്ന് പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്..
ഒരു രക്ഷകർത്താ്വ് എന്ന് നിലക്ക് ഒരുപാട് കര്യങ്ങൾ ഈ ലേഖനത്തിൽ നിന്നും മനസ്സിലാകാൻ സാധിച്ചു..
തുടർന്ന് ഇതുപോലെ ഉള്ള ലേഖനങ്ങൾ എഴുതുക..
സ്നേഹത്തോടെ❤️
ജ്വാല.. ഇയാൾ എടുക്കുന്ന വിഷയങ്ങൾ മികച്ചത് ആണ്.. ഒത്തിരി ഇഷ്ടമാണ് വായിക്കാൻ.. ??
ഒരാളുടെ മറ്റുള്ളവരോട് ഉള്ള പെരുമാറ്റം കണ്ടാൽ അറിയാം ആളുടെ രക്ഷകർത്താക്കൾ എങ്ങനെ ആണെന്ന്… നമ്മുടെ ജനതയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കിട്ടാത്ത ഒരു ഭാഗ്യം ആണ് നല്ല രക്ഷകർത്താക്കൾ എന്ന് തെളിച്ചു പറയേണ്ടി വരും..
പെണ്ണിനെതിരെ ഉള്ള അക്രമങ്ങൾ, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായുള്ള ഇടപെടൽ, മറ്റുള്ളവരെ കാര്യമില്ലാതെ അപമാനിക്കൽ തുടങ്ങി ജീവിത പങ്കാളിയോട് ഉള്ള പെരുമാറ്റത്തിൽ വരെ രക്ഷകർത്താക്കളുടെ പങ്ക് വളരെ വലുതാണ്..
ഒരാൾ മാന്യമായി പെരുമാറുന്നു എന്നാൽ അയാളുടെ അമ്മ/ അച്ഛൻ അവരെ അങ്ങനെ പഠിപ്പിച്ചത് കൊണ്ട് ആണെന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ..
പഠിപ്പിക്കുന്ന പിള്ളേർക്ക് തീർച്ചയായും ഞാൻ ഇത് അയച്ചു കൊടുക്കും.. അതേപോലെ ഇവിടെ ഉള്ള ന്റെയൊരു ചേച്ചിക്ക് ഞാൻ അയച്ചു കൊടുക്കും.. ആൾ ജ്വാലയുടെ എഴുത്തിന്റെ ഫാൻ ആണ് എന്ന് തന്നെ പറയാം.. എന്നെപോലെ തന്നെ.. ?
ഇത് ഒത്തിരി ആളുകൾക്ക് ഉപകാരം ആകട്ടെ എന്ന പ്രാത്ഥനയോടെ… സ്നേഹത്തോടെ… ഞാൻ.. ❤️
തുലോം തുച്ഛമായ നിൻ വരികളിൽ,ഞാൻ ആരെന്നും എങ്ങനെന്നും,എന്തായിരിക്കണമെന്നും എങ്ങനാവരുതെന്നും ചൊല്ലി തന്നു താൻ…. നന്ദിയല്ലാതെ മറ്റെന്തു ചൊല്ലേണ്ടു ഞാൻ പ്രിയ ചങ്ങാതി……ജ്വാല….????????????????????????
ഞാന്‍ എങ്ങനെയാണോ എന്തോ…കാത്തിരുന്നു മനസ്സിലാക്കാം
Good. What’s up, face book eva kooda edu. Let people understand not everyone who ever want. ?
❤
അറിവ് കിട്ടി. താങ്ക്സ്.
ഇതിൽ എല്ലാത്തിനും കുറച്ചൊക്കെ എടുത്തതാണെന്ന് തോന്നുന്നു എന്റെ അച്ഛനും അമ്മേം.
എനിക്കറിവില്ലാത്ത വിഷയമായിരുന്നു. അതിലേക്ക് ചെറുതാണെങ്കിലും അറിവ് പകർന്നു തന്നതിൽ സ്നേഹം ?
…ഓരോന്നിന്റേയും ഹെഡ്സിനെക്കുറിച്ചു ധാരണയില്ലായിരുന്നെങ്കിലും ചിലയവസരങ്ങളിൽ ശ്രെദ്ധിച്ചിട്ടുണ്ട്, എന്റെ മാതാപിതാക്കളെ പോലെയാണോ അടുത്തുള്ളവന്റെ മാതാപിതാക്കളെന്ന്… അതുകൊണ്ടു തന്നെ അതിന്റെയുത്തരങ്ങൾ സ്പഷ്ടവുമാണ്…..!
…ഏതു തരത്തിലുള്ളതാണേലും അതിൽ കുറ്റവും കുറവും കാണുമെങ്കിലും, സങ്കടകരമായ വസ്തുത… ഒരു വീട്ടിൽ രണ്ടുകുട്ടികളുണ്ടെങ്കിൽ രണ്ടിനേയും രണ്ടുതരത്തിൽ സമീപിയ്ക്കുന്നയവസ്ഥയാണ്….!
…ജ്വാല, സാമൂഹിക പ്രസക്തിയുള്ള വിഷയം… വളരെ മനോഹരമായി തന്നെയെഴുതി… അഭിനന്ദനങ്ങൾ….!!
-Arjun
എന്റെ അച്ഛനും അമ്മയും ഇതിൽ ഒന്നിലും പെടില്ലാട്ടോ.,., അത് റെയർ പീസെസ് ആണ്.,.,
എങ്കിലും ഇതിൽ പറഞ്ഞത് പോലെ ഉള്ള ഒരുപാട് പാരന്റ്‌സ് ഉണ്ട്.,.,. എന്റെ നേരിട്ട് ഉള്ള പരിചയത്തിൽ.,.,. അതിൽ കുറച്ചു പേർക്ക് ഇത് കാണിച്ചു കൊടുത്തിട്ടുണ്ട്.,.,., സംഭവം ഇഷ്ടപ്പെട്ടു.,., അടിപൊളി ആയിട്ടുണ്ട്.,.,
എഴുത്ത്.,.,.,നല്ലെഴുത്ത്.,.,.,
സ്നേഹത്തോടെ.,.,.
??
ഒറ്റപേജായത് കൊണ്ട് സുഖമായി പീഡിഫ് എടുത്ത് അയച്ചു കൊടുത്തിട്ടുണ്ട്. ഇതിലേതാ ഇനമെന്നു മൂപ്പരും മൂപ്പത്ത്യാരും സ്വയം തിരിച്ചറിയുമോന്നു നോക്കട്ടെ..!! ???
ജ്വാല എന്ത് സൈക്കോളജി വിദഗ്ധയാണെന്നു പറഞ്ഞിട്ടും കാര്യമില്ല, ഇതിൽപ്പെടാത്ത ഒരു ജോഡി രക്ഷാകർതൃ ജീവികളെന്റെ നാട്ടിലെ വീട്ടിൽ സുഖമായി വാഴുന്നുണ്ട്.. ??? എന്റെ വീട്ടിലുള്ളത് പോലത്തെ ചില അത്യപൂർവ പീസുകൾ നിങ്ങളുടെ സകല വിശകലനവും ഗവേഷണവും പാളം തെറ്റിക്കും ??? നൂറു ശതമാനം ശരിയായിട്ടുള്ള ഒരു സൈക്കോളജിയും ഉണ്ടാവില്ലല്ലേ ???
എന്തായാലും സംഗതി ജോറായിരുന്നു..!! ഞാനിതിൽ ഏതാവുമെന്നു ഡിങ്കനറിയാം..!! ???
??????
♥️♥️♥️
???
സൈകോളജിക്കൽ കൗണ്സിലിങ്ങിൽ അഗാധ പ്രാവീണ്യമുണ്ടെന്നു തോന്നുന്നല്ലോ ജ്വാലാമുഖിക്ക് …നല്ല content പലർക്കും ആവശ്യപ്പെടും.
പ്രസിദ്ധീകരിക്കാൻ കാണിച്ച സന്മനസിന് നന്ദി. ചിലരെങ്കിലും വായിച്ച് ഉപയോഗത്തിൽ വരുത്തട്ടെ .
ഞാൻ ഒരു സൈക്കോളജിസ്റ്റാണ്, ആർക്കെങ്കിലും നമ്മളെ കൊണ്ട് ഒരു ഉപകാരം ആകുമെങ്കിൽ നല്ലതല്ലേ, വായനയ്ക്ക് വളരെ നന്ദി…
നൈസ്…
താങ്ക്യു പാപ്പിച്ചായാ… ???
സാമൂഹ്യ സേവനം ആണല്ലേ ലക്ഷ്യം ?
ബ്രോ ആർക്കെങ്കിലും ഇത് കൊണ്ട് ഉപകാരമാകുന്നെങ്കിൽ അത്രയും നല്ലത് അല്ലേ? വളരെ സന്തോഷം… ???