രക്തരക്ഷസ്സ് 29 35

രക്തരക്ഷസ്സ് 29
Raktharakshassu Part 29 bY അഖിലേഷ് പരമേശ്വർ

Previous Parts

മേനോനും അവൾക്കുമിടയിൽ തടസ്സമായി എങ്ങ് നിന്നോ പാഞ്ഞെത്തിയ ഒരു ത്രിശൂലം തറഞ്ഞു നിന്നു.

ശ്രീപാർവ്വതിയുടെ കണ്ണുകൾ ചുരുങ്ങി.അവൾ പകയോടെ ചുറ്റും നോക്കി.പക്ഷേ പ്രതിയോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

മരണം കാത്ത് കണ്ണടച്ച കൃഷ്ണ മേനോനും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല.

ആരോ തന്റെ രക്ഷകനായി വന്നിരിക്കുന്നു എന്നയാൾക്ക് ഉറപ്പായി.

ശ്രീപാർവ്വതി ത്രിശൂലം മറികടക്കാൻ ശ്രമിച്ചെങ്കിലും അദൃശ്യമായ ഒരു ശക്തി അവളെ തടഞ്ഞു.

“ഒരു ബലപരീക്ഷണം നടത്താൻ തയ്യാറാണ് എന്നുണ്ടെങ്കിൽ നിനക്ക് നിൽക്കാം”.

ഘന ഗാംഭീര്യമുള്ള ആ സ്വരത്തിന്റെ ഉടമയെ അവൾ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞു.

മേനോന്റെ മുഖത്തും രക്ഷകനെ തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പ് പ്രകടമായി.

ഇനി തനിക്കൊന്നും സംഭവിക്കില്ല എന്ന് വ്യക്തമായ മേനോൻ ശ്രീപാർവ്വതിയെ നോക്കി പുച്ഛിച്ചു ചിരിച്ചു.

എന്താടീ കൊല്ലുന്നില്ലെ?വാ വന്ന് കൊല്ലെടീ.ചത്ത് തുലഞ്ഞിട്ടും അവൾ വീണ്ടും വന്നേക്കുന്നു. പ്രതികാരം ചെയ്യും പോലും.ത്ഫൂ.

ശ്രീപാർവ്വതിയുടെ കണ്ണുകളിൽ നിന്നും രക്തം ധാരയായി ഒഴുകി. കടപ്പല്ലു ഞെരിച്ചു കൊണ്ടവൾ അയാളെ തുറിച്ചു നോക്കി.

യ്യോ,ന്റമ്മേ ഞാൻ പേടിച്ചു.
വീണ് കിട്ടിയ പുതുജീവന്റെ അഹങ്കാരത്തിൽ മേനോൻ അഹങ്കരിക്കുന്നത് കണ്ട് സിദ്ധവേദ പരമേശ്‌ ഉള്ളിൽ ചിരിച്ചു.

നീ രക്ഷപെട്ടു എന്ന് കരുതണ്ടാ.ഞാൻ വീണ്ടും വരും.
വിടില്ല നിന്നെ.

ഏത് വലിയവൻ വന്നാലും വള്ളക്കടത്ത് ഭഗവതി നേരിട്ട് എഴുന്നെള്ളിയാലും ശരി നിന്റെ ജീവനെടുത്തിട്ടേ ഞാൻ പോകൂ.

മേനോൻ എല്ലാം കേട്ട് ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചു കൊണ്ടിരുന്നു.

അവൾ പതിയെ സിദ്ധവേദ പരമേശിന്‌ നേരെ തിരിഞ്ഞു.

എന്തിനാണ് എന്റെ മാർഗ്ഗം മുടക്കുന്നത്.ഇവൻ തെറ്റ് ചെയ്തവനാണ്.എന്റെ ജീവിതം നശിപ്പിച്ചവൻ.

അവനെ കൊന്നിട്ട് ഞാൻ പൊയ്ക്കോളും.ഇനിയുമെന്റെ മാർഗ്ഗം തടയാൻ നോക്കരുത്. അങ്ങനെ വന്നാൽ എനിക്ക് നിന്നെയും കൊല്ലേണ്ടി വരും.