അരുത് ന്നെ കൊല്ലരുത്. അവസാന ശ്രമമെന്ന പോലെ കുമാരൻ കരഞ്ഞു പറഞ്ഞു.
അത് കണ്ട് ശ്രീപാർവ്വതി അലറി ചിരിച്ചു കൊണ്ട് അയാളെ വരിഞ്ഞു മുറുക്കിയ വള്ളികളെ സൂക്ഷിച്ചു നോക്കി.
അടുത്ത നിമിഷം അവ കുമാരന്റെ കാലുകൾ രണ്ട് വശത്തേക്ക് വലിച്ചു.
മരണ വേദനയിൽ പുളയുന്ന അയാളെ നോക്കി അവൾ വീണ്ടും വീണ്ടും ചിരിച്ചു.
ഒടുവിൽ ഒരില കീറി മുറിക്കും പോലെ കുമാരൻ രണ്ട് കഷ്ണമായി മാറി വള്ളികളിൽ തൂങ്ങിയാടി.
ഉരുണ്ട് കൂടിയ കാർമേഘം തുള്ളിക്ക് ഒരുകുടം കണക്കെ അവിടേക്ക് പെയ്തിറങ്ങി.
കുമാരന്റെയും രാഘവന്റെയും മൃതദേഹങ്ങൾ മഴവെള്ളത്തോടൊപ്പം ഊർന്ന് വീണു.
ഒടുവിൽ കുത്തിയൊലിച്ച മല വെള്ളത്തോടൊപ്പം വള്ളക്കടത്ത് പുഴയുടെ ആഴങ്ങളിലേക്ക് ആ ശരീരങ്ങൾ ആണ്ട് പോയി.
തുടരും