രക്തരക്ഷസ്സ് 19 42

അതി ശക്തമായ നവദുർഗ്ഗാ മന്ത്രം എഴുതി പൂജിച്ച ചെമ്പോലയാണ് അതിന് ഉള്ളിൽ.

ശ്രീപാർവ്വതിക്കെന്നല്ല ഒരു ബാധയ്ക്കും അയാളെ ഒന്ന് സ്പർശിക്കാൻ പോലും സാധിക്കില്ല.

അഭിമന്യു ഒന്ന് ദീർഘ നിശ്വാസം ചെയ്തു.ആരും പ്രത്യക്ഷത്തിൽ കാണുന്നത് പോലെയല്ല ല്ല്യേ തിരുമേനി.അയാൾ തന്ത്രിയെ നോക്കി.

തന്ത്രി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.എല്ലാത്തിനും അതിന്റേതായ വിധിയുണ്ട് കുട്ടീ.മേനോനുള്ള വിധി എഴുതപ്പെട്ടതാണ്.

കൂടുതൽ സമയം അവിടെ പാഴാക്കാതെ അഭിമന്യു യാത്ര പറഞ്ഞിറങ്ങി.

ഒരുനിമിഷം പെട്ടന്ന് തന്ത്രി അഭിയെ പിന്നിൽ നിന്നും വിളിച്ചു.

ന്തേ തിരുമേനി അഭി തിരികെ തന്ത്രിയെ സമീപിച്ചു.

മേനോന്റെ രണ്ടാമത്തെ പുത്രനായ സുദേവ മേനോന്റെ മകനാണ് താൻ ല്ല്യേ.

അതേ.അഭി,ന്താ തിരുമേനി ഇപ്പോ അത് ചോദിക്കാൻ.അഭി സംശയരൂപേണ തന്ത്രിയെ നോക്കി.

ഒന്നുല്ല്യ.മേനോന്റെ മൂത്ത മകനെ അയാൾ കുളത്തിൽ ചവുട്ടി താഴ്ത്തി കൊന്നതാണ് അറിയോ തനിക്കത്.

ഊവ്വ്.അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്. അഭി പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.

തന്റെ ചോദ്യം കേട്ടപ്പോൾ അഭിയിൽ ഉണ്ടായ മാറ്റം ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം ഒന്നിരുത്തി മൂളി.

ചോദിച്ചൂ എന്ന് മാത്രം.സമയം വൈകിക്കണ്ടാ മടങ്ങിക്കോളൂ.

താന്ത്രിയോട് യാത്ര പറഞ്ഞ് അഭി വേഗം നടന്നു.അയാളുടെ മനസ്സ് കലുക്ഷിതമായി.
**********************************
സിദ്ധവേധ പരമേശിനെ ദർശിച്ചു മടങ്ങിയെത്തിയ രുദ്രശങ്കരൻ കാര്യങ്ങളൊക്കെ തന്ത്രിയെ അറിയിച്ചു.

ഉണ്ണീ പണ്ട് ഉണ്ടായ അനിഷ്ട സംഭവങ്ങൾ നിനക്ക് നിശ്ചയമുണ്ടല്ലോ.ഇനിയുമെങ്ങനെ അവിടെ ദേവീ ചൈതന്യം കൊണ്ട് വരും.

അതിന് വഴിയുണ്ട് അച്ഛാ.ആദ്യം അവളെ അവിടെ നിന്നും പുറത്ത് എത്തിക്കണം.

ഇരയെ കാട്ടി വിളിച്ചാൽ അവൾ വേഗം പുറത്തെത്തും.

അവളെ അവിടെ നിന്നും അകറ്റിയാൽ ഉടനെ അഷ്ടദിക് ബന്ധനം നടത്തി എന്നന്നേക്കുമായി അവളുടെ അങ്ങോട്ടുള്ള പ്രവേശനം തടയുക.