കലി പൂണ്ട അയാൾ മുഷ്ടി ചുരുട്ടി നിലത്ത് ആഞ്ഞിടിച്ചു.
എന്നിട്ട് അവർ എങ്ങനെ രക്ഷപെട്ടു തിരുമേനി.ഇത്രയൊക്കെ ചെയ്തിട്ടും അവരെങ്ങനെ രക്ഷപെട്ടു.അഭി പല്ല് ഞെരിച്ചു കൊണ്ട് ചോദിച്ചു.
മേനോന്റെ കുടില ബുദ്ധിയാണ് അതിന് പിന്നിൽ.വാര്യരുടെ ആത്മഹത്യയിൽ മനം നൊന്ത് യശോദ കെട്ടിത്തൂങ്ങിയെന്നും അത് സഹിക്കാൻ പറ്റാതെ ശ്രീപാർവ്വതി ക്ഷേത്രബലിക്കല്ലിൽ തല തല്ലി മരിച്ചതാണെന്നും അയാൾ നാട്ടിൽ പ്രചരിപ്പിച്ചു.
മേനോനെ ഭയന്ന് ആരും മറുവാദങ്ങൾ ഉന്നയിക്കുകയോ സത്യം തേടി പോവുകയോ ചെയ്തില്ല.
എന്നാൽ ശ്രീപാർവ്വതിയുടെ അരുംകൊല നടന്ന ക്ഷേത്രത്തിൽ നിന്നും ദേവീ സാന്നിധ്യം നഷ്ടമായി.
നാട്ടിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി.ക്ഷേത്രത്തിൽ വീണ്ടും ശുദ്ധികലശം നടത്താൻ നോക്കിയെങ്കിലും അതെല്ലാം നിഷ്ഫലമായി.
കാലക്രമേണ വള്ളക്കടത്ത് ദേവിയുടെ മണ്ണ് എല്ലാവരും ഉപേക്ഷിച്ചു.
പ്രശ്നം അവിടം കൊണ്ടും തീർന്നില്ല.കൂട്ടമാനഭാഗത്തിന് ഇരയായി ദുർമരണം വരിച്ച ശ്രീപാർവ്വതിയുടെ ആത്മാവ് അവിടെ നാശം വിതച്ചു തുടങ്ങി.
മരണങ്ങൾ അടിക്കടി ഉണ്ടായി.
കുമാരന്റെ ഭാര്യയെ അവൾ കൊന്നു.രാഘവന്റെ മക്കളെ കൊന്നു.
ഒടുവിൽ മേനോൻ ഇവിടെയെത്തി.
എനിക്ക് അയാളെ സഹായിക്കേണ്ടി വന്നു.
അഭയം തേടി ഈ പടിക്കൽ വരുന്നവരെ നിരാശരാക്കരുത് എന്ന ഗുരു കാരണവന്മാരുടെ ആഞ്ജ ലംഘിക്കാൻ സാധിച്ചില്ല.
അങ്ങനെ ഞാൻ ആവാഹിച്ചു തളച്ച മരത്തിൽ നിന്നാണ് താൻ വഴി ഇന്നവൾ സ്വതന്ത്രയായത്.
പക്ഷേ തിരുമേനി വല്ല്യമ്മയെ അവൾ കൊന്നു.എന്നിട്ടും വല്ല്യച്ഛനെ ഉപദ്രവിക്കാൻ ശ്രമിക്കാത്തത് എന്താ.
ഹ ഹ.താൻ മേനോന്റെ കഴുത്തിൽ കിടക്കുന്ന മാലയിലെ ഏലസ് കണ്ടിട്ടുണ്ടോ.