രക്തരക്ഷസ്സ് 16 44

അമ്മേ മഹാമായേ,ഗുരു കാരണവന്മാരെ,തേവാര മൂർത്തികളെ അടിയനെന്താണ് പറ്റിയത്.അയാൾ മനമുരുകി പ്രാർത്ഥിച്ചു.

ആകെ വിയർത്ത് വിവശനായി രുദ്രൻ കണ്ണ് തുറന്ന് തനിക്ക് മുൻപിൽ നിൽക്കുന്ന ശ്രീപാർവ്വതിയെ നോക്കി.

എന്ത് പറ്റി.മാന്ത്രികാ.സേവാ മൂർത്തികൾ കൈ വിട്ടുവോ.

എവിടെ നിന്റെ ആജ്ഞാനുവർത്തികളായ തേവാര മൂർത്തികൾ.എവിടെ കാള കെട്ടിയുടെ അഭിമാനമായ ചാത്തൻ.

ഇവിടെ ആരും വരില്ല.ആർക്കും നിന്നെ രക്ഷിക്കാൻ സാധിക്കില്ല. ഇത് എന്റെ മണ്ണാണ്.അവൾ അലറിച്ചിരിച്ചു.

നിർത്തൂ നിന്റെയീ കൊലച്ചിരി.നീ നിൽക്കുന്നത് സാക്ഷാൽ ആദിപരാശക്തിയുടെ മണ്ണിലാണ്. ആ മഹാശക്തി നിന്നെ ഭസ്മീകരിക്കും.

രുദ്രന്റെ മറുപടി അവളിൽ ഒരു മാറ്റവുംവരുത്തിയില്ല.

ആദിപരാശക്തിയോ?ഏത് ആദിപരാശക്തി.ഏത് ദേവി.ഇവിടെ ഈ മണ്ണിൽ ഞാൻ മരിച്ചു വീഴുമ്പോൾ ഒരു ദേവിയും വന്നില്ല. ആരും എന്റെ കരച്ചിൽ കേട്ടില്ല.

ഇനിയിത് എന്റെ മണ്ണാണ്.നീ പറയുന്ന ദേവി ഇവിടെ നിന്നും ഒളിച്ചോടി.

ഇന്നിവിടെ നിന്റെ രക്ഷയ്ക്ക് ആരും എത്തില്ല.അവളുടെ കണ്ണുകളിൽ നിന്നും അഗ്നി ചിതറി.

അവൾ സംഹാര ഭാവത്തോടെ രുദ്രശങ്കരന് നേരെ അടുത്തു.

ഒന്നും ചെയ്യാൻ സാധിക്കാതെ തരിച്ചു നിന്നു രുദ്രശങ്കരൻ. മന്ത്രങ്ങൾ ബോധമണ്ഡലത്തിൽ നിന്നും മറഞ്ഞിരിക്കുന്നു.

അമ്മേ,ദേവീ കൈ വിടരുതേ അയാൾ മനമുരുകി പ്രാർത്ഥിച്ചു. ആദ്യമായി രുദ്രൻ പരാജയത്തിന്റെ രുചിയറിഞ്ഞു.

ശ്രീപാർവ്വതിയുടെ കൈകൾ അയാളുടെ കഴുത്തിൽ പിടിമുറുക്കി.നഖങ്ങൾ കർണ്ണ ഞരമ്പിൽ ആഴ്ന്നിറങ്ങി.