രക്തരക്ഷസ്സ് 15 34

പടിപ്പുര താണ്ടി വരുന്ന അഥിതിയെ കണ്ട കുമാരന് അയാളുടെ പത്രാസ് കണ്ടപ്പോൾ ചിരി വന്നു.

തമ്പ്രാ ഒരു സ്വർണ്ണ പീടികയുടെ വിളംബരം വരുന്നുണ്ട് ട്ടോ.കുമാരൻ മേനോനെ നോക്കി പറഞ്ഞു.

ആഗതൻ അരികിലെത്തിയപ്പോൾ കൃഷ്ണ മേനോൻ പതിയെ കളത്തിലേക്കിറങ്ങി.{പണ്ട് കാലത്ത് തറവാടിന്റെ മുറ്റം കൃത്യമായി അളന്ന് തിരിച്ച് കളമാക്കും}.

ആരാ മനസ്സിലായില്ല.അയാൾ ആഗതനെ സൂക്ഷിച്ചു നോക്കി.

അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.പിന്നെ അതൊരു പൊട്ടിച്ചിരിയായി.

കാര്യസ്ഥൻ കുമാരന് ദേഷ്യം ഇരച്ചു കയറി.ന്താ കളിയാ.ആരാ ചോദിച്ചപ്പോൾ ചിരിക്ക്യേ.

വന്ന സ്ഥലം മാറി തോന്നുന്നു.അതോ തലയ്ക്ക് സ്ഥിരത ഇല്ല്യാന്ന് ഉണ്ടോ.അയാൾ അൽപ്പം ഒച്ചയുയർത്തി.

ആഗതൻ പെട്ടന്ന് കുമാരന് നേരെ തിരിഞ്ഞു.ഡാ കാര്യസ്ഥൻ കുമാരാ കൃത്യമായ സ്ഥലത്ത് തന്നെയാണ് നിൽക്കുന്നത്.

അയാൾ തന്നെ പേരെടുത്ത് വിളിച്ചതും കുമാരനിൽ അത്ഭുതവും ഒപ്പം ആളെ തിരിയാത്തതിൽ ഉള്ള ജിജ്‌ഞാസയും മിന്നി മാഞ്ഞു.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കൃഷ്ണ മേനോന് ആഗതനെ മനസ്സിലായി.

രാഘവൻ.മേനോന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ആ അതന്നെ വയസ്സും പ്രായവും ആയപ്പോൾ ഓർമ്മ പോകും സാധാരണമാണ്.

പക്ഷേ ഈ രാഘവന്റെ ഓർമ്മയ്ക്ക് ഇപ്പോഴും നല്ല ശക്തിയാണ്.അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.

എത്ര നാളായെടോ തമ്മിൽ കണ്ടിട്ട്.കൃഷ്ണ മേനോൻ രാഘവനെ വാരിപ്പുണർന്നു.

പഴയ സുഹൃത്തിന്റെ ആഗമനത്തിൽ സന്തോഷമുൾക്കൊണ്ട കുമാരൻ എല്ലാത്തിനും സാക്ഷിയായി കൈ കെട്ടി നിന്ന് മന്ദഹസിച്ചു.

മംഗലത്ത് പഴയകാല സുഹൃത്തുക്കൾ ഒന്നിക്കുമ്പോൾ കാളകെട്ടിയിലെ മന്ത്രപ്പുരയിൽ ആ കാഴ്ച്ച കണ്ട് ഊറിച്ചിരിച്ചു രുദ്ര ശങ്കരൻ.

ഒടുവിൽ നീ അയാളെയും എത്തിച്ചു. പക്ഷേ വൈകിപ്പോയല്ലോ ശ്രീപാർവ്വതീ.

ഇനി വെറും 8നാൾ ഒൻപതാം നാൾ അർദ്ധരാത്രിയിൽ നിന്നെ ഞാൻ ബന്ധിക്കും.രുദ്രൻ മനസ്സിൽ പറഞ്ഞു.

എന്നാൽ പത്തായപ്പുരയുടെ ഇടനാഴികൾക്കിടയിൽ നിന്നും രണ്ട് കണ്ണുകൾ മേനോനെയും കൂട്ടരേയും വീക്ഷിക്കുന്നുണ്ടായിരുന്നു.

മൂവരും മംഗലത്ത് വീടിന്റെ പൂമുഖത്തേക്ക് കയറിയതും പടിപ്പുരയുടെ മുകളിരുന്ന രണ്ട് കൃഷ്ണ പരുന്തുകൾ വാനിലേക്ക് പറന്നു പൊങ്ങി.

പത്തായപ്പുരയുടെ ഇടനാഴികൾക്കപ്പുറം കണ്ട കണ്ണുകളിൽ പരുന്തുകളുടെ ശ്രെദ്ധ പതിച്ചതും അവ ചീറിക്കൊണ്ട് അങ്ങോട്ടേക്കടുത്തു.

എന്നാൽ പരുന്തുകളുടെ വരവ് കണ്ട മാത്രയിൽ തന്നെ ആ കണ്ണുകൾ അവിടെ നിന്നും മാറി.

പാഞ്ഞടുത്ത പരുന്തുകൾ ഇടനാഴിയിൽ ചിറകിട്ടടിച്ചു.വളഞ്ഞു കൂർത്ത ചുണ്ടുകൾ കൊണ്ടവ മര ഇടനാഴി കൊത്തിപ്പറിച്ചു.
#തുടരും

1 Comment

  1. Suuuuppppper pettannu poratte adutha bagham

Comments are closed.