പെട്ടന്ന് ശ്രീപാർവ്വതി കൃഷ്ണ മേനോന്റെ നേരെ ചീറിയടുത്തു.
ന്തിനാ നിക്കണേ കൊന്നില്ലേ ന്റെ അച്ഛനെ.ഇനിയെന്താ തനിക്ക് വേണ്ടേ ദാ കത്തുന്നു.എടുത്ത് തിന്നോ.
അലറിക്കൊണ്ടവൾ അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചു. ആരുമങ്ങനെയൊരു രംഗം പ്രതീക്ഷിച്ചില്ല.
ഒന്ന് പകച്ചു പോയ മേനോൻ ചുറ്റും നോക്കി.ആളുകളെല്ലാം ശ്രെദ്ധിക്കുന്നു.
ജനക്കൂട്ടത്തിൽ വച്ചൊരു പെണ്ണ് തന്നെ ആക്ഷേപിച്ചത് അയാളുടെ ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു.
പടക്കം പൊട്ടുന്ന പോലെ ഒരൊച്ച ഉയർന്നു. കൃഷ്ണ മേനോൻ കൈ കുടയുന്നത് കണ്ടപ്പോൾ അടി പൊട്ടിയതാണെന്ന് എല്ലാവർക്കും മനസ്സിലായി.
പിടിച്ചോണ്ട് പൊയ്ക്കോ ഇല്ലെങ്കിൽ തന്ത പോയ വഴിക്ക് മോളും പോകും.അയാൾ അലറി.
ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റി.മോളെ പാറുട്ട്യേ യശോദ ഓടിയെത്തി അവളെ ചേർത്ത് നിർത്തി അടിയേറ്റ് വീങ്ങിയ കവിളിൽ തലോടി.
കൃഷ്ണ മേനോൻ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു.
കണ്ടു നിന്നവർ പാവം എന്ന് പരിതപിച്ചതല്ലാതെ ആരും അയാളെ ചോദ്യം ചെയ്തില്ല.
അനുഭവിക്കും താനും തന്റെ ആളുകളും എല്ലാം അനുഭവിക്കും.
പാർവ്വതി മേനോന് നേരെ കൈ ചൂണ്ടി ശപിച്ചു.
എന്ത് തെറ്റാ ന്റെ അച്ഛൻ ചെയ്തേ.കാലു പിടിച്ചു പറഞ്ഞേ അല്ലേ അച്ഛൻ ഒന്നും കട്ടില്ല്യാ ന്ന്.
കൊന്നതാ ഇയാളും ഇയാളുടെ ആളുകളും കൂടി കൊന്നതാ ന്റെ അച്ഛനെ.
ആരോ അവളുടെ വാ പൊത്തി. പിന്നെ അവൾ പറഞ്ഞത് ആർക്കും വ്യക്തമായില്ല.
ചിറി കൊട്ടി പുച്ഛം നിറഞ്ഞ ചിരിയോടെ കൃഷ്ണ മേനോൻ അവിടെ നിന്നും മടങ്ങി.
അമ്മയേക്കാൾ മിടുക്കി ആണല്ലോ മേനോനെ മോള്.മേനോന്റെ സുഹൃത്തുക്കളിൽ ഒരാളായ രാഘവൻ ചുണ്ട് നനച്ചു കൊണ്ട് അയാളെ നോക്കി.
ന്തേ രാഘവാ നിനക്കൊരു കണ്ണുണ്ടോ.എനിക്കന്ന് തന്നെ തോന്നി.
Suuuuppppper pettannu poratte adutha bagham