രക്തരക്ഷസ്സ് 15
Raktharakshassu Part 15 bY അഖിലേഷ് പരമേശ്വർ
previous Parts
ആളുകൾ തിക്കി തിരക്കി മുൻപോട്ട് വന്നു.കണ്ണൻ തിരിച്ചിട്ട ശരീരത്തിന്റെ മുഖം കണ്ട നാട്ടുകാർ ഒന്നടങ്കം ഞെട്ടി.
ചതിച്ചല്ലോ ദേവീ.വെളിച്ചപ്പാട് നെഞ്ചിൽ കൈ വച്ചു.
കാട്ട് തീ പോലെ വാർത്ത പരന്നു.കൃഷ്ണ വാര്യർ ആത്മഹത്യ ചെയ്തു.
കേട്ടവർക്കാർക്കും വിശ്വസിക്കാൻ സാധിച്ചില്ല.ആറാട്ട് കടവിലേക്ക് വള്ളക്കടത്ത് ഗ്രാമം ഒഴുകി.
സംഭവമറിഞ്ഞ വാര്യരുടെ ഭാര്യ യശോദ കുഴഞ്ഞു വീണു. ശ്രീപാർവ്വതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
ദേവിയുടെ സ്വത്ത് കട്ടതിന്റെ ശിക്ഷയാവും.ഹേ മേനോൻ തമ്പ്രാനുമായുള്ള വാക്ക് തർക്കം അറിഞ്ഞില്ലേ.സംശയം വേണ്ടാ കൊന്നത് തന്നെ.ആളുകൾ അടക്കം പറഞ്ഞു.
അതേ സമയം മംഗലത്ത് തറവാട്ടിലും വിവരമെത്തി.മേനോനിൽ വല്ല്യ ഭാവമാറ്റമൊന്നും ഉണ്ടായില്ല.
അങ്ങനെ ആ ശല്യം ഒഴിഞ്ഞു,ല്ല്യേ കുമാരാ.അയാൾ കാര്യസ്ഥനെ നോക്കി.
ഊവ്വു.ഇനിയിപ്പോ തമ്പ്രാന് കാര്യങ്ങൾ എളുപ്പമാണ്.കാര്യസ്ഥൻ അടക്കിച്ചിരിച്ചു.
അവളുടെ ആ സൗന്ദര്യം,അതെന്നെ മത്ത് പിടിപ്പിക്കുന്നു.അതെനിക്ക് അനുഭവിക്കുക തന്നെ വേണം. മേനോൻ മുഷ്ടി ചുരുട്ടി.
അനുബന്ധ നടപടികൾ കഴിച്ച് കൃഷ്ണ വാര്യരുടെ മൃതദേഹം ചിതയിലേക്ക് എടുത്തു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ശ്രീപാർവ്വതിയും യശോദയും സമീപത്തിരുന്നു.
തമ്പ്രാൻ വരുന്നു.ആളുകൾക്കിടയിൽ ഒരു മർമ്മരമുണ്ടായി.കൂടി നിന്നവർ ഇരു വശത്തേക്കും മാറി.
കൃഷ്ണ മേനോനും കാര്യസ്ഥനും മറ്റ് രണ്ട് പേരും അങ്ങോട്ടേക്ക് നടന്നടുത്തു.
വാര്യരുടെ ചിതയ്ക്ക് തീ പിടിച്ചു കഴിഞ്ഞിരുന്നു.ന്റെ അച്ഛാ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ശ്രീ പാർവ്വതി അടുത്തിരിക്കുന്നു.
മകളെ ചേർത്ത് പിടിച്ചു വിങ്ങിപ്പൊട്ടുന്ന യശോദയുടെ ശരീരത്തെ അയാളുടെ കണ്ണുകൾ കൊത്തിപ്പറിച്ചു.
Suuuuppppper pettannu poratte adutha bagham