യാത്രാമൊഴി [നൗഫു] 893

 

ഉമ്മയുടെ ഉമ്മയെയും അവൻ ഉമ്മ എന്ന് തന്നെ ആയിരുന്നു വിളിച്ചു കൊണ്ടിരുന്നത്..

 

അവരുടെ തൊലി ചുളുങ്ങിയ കയ്യിൽ പിടിച്ചപ്പോൾ…അത് വരെ ഇല്ലാത്ത എന്തോ ഒന്ന്… മനസിന്റെ സങ്കടം സിറാജിന്റെ ഉള്ളിൽ വന്നു നിറയുന്നത് അവൻ അറിഞ്ഞു..

 

വലിയുമ്മ അവന്റെ കൈ പിടിച്ചു എഴുന്നേറ്റ് നിന്നു..

 

“മോനേ..

 

കുഞ്ഞോനേ…

 

ഉമ്മാന്റെ കുട്ടി നാളെ പോകാണ് ലേ…”

 

എന്നും പറഞ്ഞു അവനെ കുറച്ചു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു…

 

ആ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു…

 

പെട്ടന്ന് തന്നെ അവർ അവനെ കെട്ടി പിടിച്ചു കൊണ്ട് കരഞ്ഞു.. …

 

“നീ പോയി വരുമ്പോളേക്കും ഞാൻ ഉണ്ടാവുമോ എന്നൊന്നും എനിക്ക് അറിയില്ല.. ഉമ്മ മോന് വേണ്ടി പടച്ചോനോട് എന്നും തേടണ്ട് (പ്രാർത്ഥന )

 

എന്റെ മോൻ നന്നായി വരും..”

 

അത് വരെ സന്തോഷം മാത്രമായിരുന്ന അവന്റെ മനസ് സങ്കടം വന്നു പൊട്ടി പൊട്ടി കരഞ്ഞു പോയി..

 

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.