യാത്രാമൊഴി [നൗഫു] 976

 

“ഇറങ്ങാൻ നേരം അവർ അവനെ ഒരു വട്ടം കൂടേ ആ മാറിലേക് ചേർത്തു നിർത്തി… അവന്റെ തല കുനിച്ചു മുടിയിൽ ഒരു ഉമ്മ കൊടുത്തു… അവന്റെ മണം ഉള്ളിലേക്കു വലിച്ചെടുക്കുന്നത് പോലെ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു…

 

അവരുടെ തുണിയുടെ തുമ്പത് മടിശീല യിൽ മടക്കി വെച്ചിരുന്ന കുറച്ചു നോട്ട് എടുത്തു അവന്റെ കീശയിലേക് വെച്ച് കൊടുത്തു….

 

എന്നും അവർ അങ്ങനെ ആയിരുന്നു… കയ്യിലുള്ള അഞ്ചോ പാത്തോ അമ്പതോ ആണേലും അവനെ കണ്ടാൽ അവന്റെ കയ്യിലെക് ചുരുട്ടി വെച്ച് കൊടുക്കും..

 

പിന്നെ ആരോടും ഒരിക്കൽ കൂടി യാത്ര പോലും പറയാൻ കഴിയാതെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുള്ളികളാലെ…അത് വരെ പിരിയേണ്ടവരെ കുറിച്ച് ഒട്ടും ഓർക്കതെ ഇരുന്നിരുന്ന സിറാജ് ഒരുപാട് സങ്കടത്തോടെ ആ വീട്ടിൽ നിന്നും ഇറങ്ങി നടന്നു…..”

 

ഇന്നും അവൻ ഒരു നിധി പോലെ അവന്റെ വല്ലിമ്മ കൊടുത്ത പൈസ എടുത്തു വെച്ചിട്ടുണ്ട്.. അത് എത്ര ഉണ്ടെന്ന് ഇന്നും അവനറിയില്ല.. പക്ഷെ ഒന്നറിയാം ഇന്ന് കിട്ടുന്ന ഏതൊരു പൈസ യെക്കാളും മൂല്യം അതിനുണ്ടെന്ന്..

 

അതിൽ അവന്റെ ഉമ്മയുടെ മണം നിറങ്ങിരിപ്പുണ്ട് …

 

ബൈ

 

നൗഫു…???

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.