യന്ത്രമനുഷ്യർ ༆ കർണൻ(rahul)༆ 71

 

എന്റെ അഭിപ്രായത്തോട് അവരെല്ലാം യോജിച്ചു.

 

അവർ ഞാൻ കൊടുത്ത ഉപകരണം സയന്റിഫിക് ടീം നു കൈമാറി അതോടൊപ്പം അബോധാവസ്ഥയിൽ ആയിരുന്ന അരുണിന് ഫസ്റ്റ് എയ്ഡ്‌ കൊടുത്തു. അവന് ആ പ്രഹരത്തിന്റെ ആഘാതത്തിൽ ബോധം പോയതായിരുന്നു വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.

 

അവന് എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് നോക്കാൻ അടുത്തുള്ള ആശുപത്രിയിൽ

കൊണ്ടുപോകാൻ നിഷ്കർശിച്ചു.

 

അവർ ചുറ്റും നിന്ന് കൃത്രിമ മഴ സിറ്റി മുഴുവൻ പെയ്യിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ തയാറാക്കുന്നുണ്ടെന്നും.

ഇവരെ നശിപ്പിച്ച ഉടനെ അത് നടപ്പിലാക്കുമെന്നും അറിയിച്ചു.

 

അതോടൊപ്പം തന്നെ രണ്ടോ മൂന്നോ വട്ടം മഴ പെയ്യിപ്പിച്ച ശേഷം പല ഭാഗത്തു നിന്നും ടീമുകളായി സിറ്റിയിൽ കയറി അവശേഷിക്കുന്ന യന്ത്ര മനുഷ്യരെയും നശിപ്പിക്കാൻ ഉള്ള പ്ലാൻ എന്നോട് പറഞ്ഞു.

 

അതോടൊപ്പം തന്നെ ഉചിതമായ സമയത്ത് അവരെ നശിപ്പിക്കാനുള്ള ഉപായം പറഞ്ഞു കൊടുത്തതിനു എന്നോടും റോസിനോടും അവർ നന്ദി പറഞ്ഞു.

 

അവർ ആ ഉപകരണം കൂടുതൽ പരീക്ഷണങ്ങൾക്ക് വിദേയമാക്കി ഈ ആക്രമണത്തിന് യഥാർത്ഥ കാരണം കണ്ടുപിടിക്കും എന്നും പറഞ്ഞു.

 

ഞാനും അരുണും റോസും ഗ്രാമ പ്രദേശത്തേയ്ക്ക് യാത്ര തിരിച്ചു അരുണിനെ ഒന്നൂടെ ഹോസ്പിറ്റലിൽ കാണിക്കണം. പിന്നെ കൂടെത്തന്നെ ഞങ്ങളുടെ എല്ലാമെല്ലാമായ ടോമിയും ഉണ്ട്. റോസും ഞാനും തമ്മിൽ പ്രൊമോഷനെ കുറിച്ചുള്ള ചെറിയ ഈഗോ ക്ലാഷ് മാത്രമേ ഉണ്ടായിരുന്നുള്ളു 

ഈ ഒരു പ്രശ്നത്തോടെ അത് പരിഹരിക്കപ്പെട്ടു.

 

ഈ ആക്രമണം എങ്ങനെ ഉണ്ടായതാണെന്ന് എനിക്ക് അറിയില്ല. പക്ഷെ ഇത് മനുഷ്യരുടെ യന്ത്ര വത്കരണത്തിന്റെ പരിണിത ഫലമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എന്തിനും ഏതിനും യന്ത്രങ്ങളെ ആശ്രയിക്കുന്ന മനുഷ്യരുടെ പൊതു സ്വഭാവം തന്നെയായിരിക്കും ഇതിനൊക്കെ കാരണം.

 

അവസാനിച്ചു…..

 

 

4 Comments

  1. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️

  2. Good. Come again New story.

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

Comments are closed.