യന്ത്രമനുഷ്യർ ༆ കർണൻ(rahul)༆ 71

 

അലക്സിനും അരുണിനും അവിടെ നടക്കുന്ന ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു.

 

ഈ യന്ത്ര മനുഷ്യർ ഈ സിറ്റിയിൽ പലഭാഗത്തും ആക്രമണങ്ങൾ നടത്തിയത്കൊണ്ടാണ് വരുന്ന വഴിയിൽ പല വണ്ടികളും ബ്രേക്ക്‌ ഡൗൺ ആയതുപോലെ അനാഥമായി കിടന്നതെന്ന് അലക്സിനു മനസ്സിലായി.

 

അവർ അവിടുന്ന് രക്ഷപ്പെടാനുള്ള മാർഗം ആലോചിക്കുമ്പോഴാണ് അവസാനത്തെ ക്യാബിനിൽ നിന്ന് എന്തോ ശബ്ദങ്ങൾ കേട്ടത്. അങ്ങോട്ട് നോക്കുമ്പോൾ അവരുടെ ഒരു സഹ പ്രവർത്തകൻ ചുവന്ന കണ്ണുകളുമായി യന്ത്ര മനുഷ്യരെ പോലെ അവരെ ലക്ഷ്യം വച്ചു വരുന്നുണ്ടായിരുന്നു.

 

അല്ലു അവൻ നമ്മളെ കൊല്ലാനാണ് വരുന്നത്. നിങ്ങൾ അങ്ങോട്ട് ഓടിക്കോ ഞാൻ വെള്ളം എടുത്തിട്ട് വരാം. അത്രയും പറഞ്ഞിട്ട് അരുൺ വാട്ടർ പ്യുരിഫയർ ഇരിക്കുന്ന ദിശയിലേക്ക് ഓടി.

 

അലക്സും റോസും ആ യന്ത്രമനുഷ്യനെ ദിശ മാറ്റാനായി എതിർ വശത്തെയ്ക്കും ഓടി.അവർ അവസാനത്തെ കോറിഡോറിലെ ചുമരിന്റെ അടുത്തെത്തിയതും അടുത്ത് പോകാൻ സ്ഥലം ഒന്നുമില്ലാതെ കൈകൾ ചേർത്തു പിടിച്ച് നിന്നു. അയാൾ ഓടിവന്ന് അവരെ ആക്രമിക്കാനായി തുനിഞ്ഞതും പുറകിൽ നിന്ന് അരുൺ ചൂടുവെള്ളം അവന്റെ തലയിലേക്ക് ഒഴിച്ചു.

 

അയാൾ പെട്ടെന്ന് തിരിഞ്ഞ് അരുണിനെ അടിച്ചു അരുൺ തെറിച്ചു പോയി ഒരു ക്യാബിനും പൊളിച്ച് മറുവശതേയ്ക്ക് വീണു.

 

അയാൾ അടുത്ത അടി എടുത്ത് വയ്ക്കനായി തുനിഞ്ഞതും.പെട്ടെന്ന് സ്ഥംഭിച്ചത്പോലെ നിന്നു. അയാളുടെ തലയ്ക്ക് പുറകിലുള്ള ഉപകരണത്തിൽ നിന്ന് അപായ സൂചന പോലെ എന്തോ ഒരു സിഗിനൽ പുറപ്പെട്ടു അതോടൊപ്പം തന്നെ ആ ഉപകരണം ചെറിയൊരു ശബ്ദത്തോടെ പ്രവർത്തന രഹിതമായി.

 

അലക്സും റോസും അവർ നിൽക്കുന്നതിന്റെ അടുത്തുള്ള ചില്ല ഗ്ലാസ്സ് വഴി കണ്ടു അവർ നിൽക്കുന്ന കെട്ടിടത്തെ ലക്ഷ്യം വച്ച് പല ദിശയിൽ നിന്നും യന്ത്ര മനുഷ്യർ അങ്ങോട്ട് വരുന്നത്. 

 

അലക്സ് പെട്ടെന്ന് ഓടി വന്ന് അയാളുടെ തലയിൽ നിന്ന് ആ നീരാളി പോലുള്ള ഉപകരണം വലിച്ചു പറിച്ചെടുക്കുകയും അതോടൊപ്പം തന്നെ അരുണിനെ പിടിച്ച് എഴുന്നേൽപ്പിച്ച് റോസിനെയും കൂട്ടി കാറിനടുത്തേയ്ക്ക് ഓടി.

 

അവർ കയറി കാർ തിരിച്ചപ്പോൾ ചുറ്റും നിന്നും യന്ത്ര മനുഷ്യർ അവരുടെ കാർ ലക്ഷ്യം വച്ച് ഓടി അടുക്കുന്നു. അലക്സ്

ഗീയർ മാറ്റി കാർ കത്തിച്ചു വിട്ടു മുന്നിൽ വന്ന യന്ത്ര മനുഷ്യരെ എല്ലാം ഇടിച്ച് തെറിപ്പിച്ച് അവൻ അസ്ത്രം വിട്ടത് പോലെ കാറ് പായിച്ചു.

 

അവന്റെ ലക്ഷ്യം ആ സിറ്റി കഴിഞ്ഞുള്ള ഗ്രാമപ്രദേശം ആയിരുന്നു.

 

അങ്ങോട്ട് അടുക്കുമ്പോൾ അവർ കണ്ടു

ബാരിക്കേടുകൾ കൊണ്ട് മതില് പോലെ കെട്ടിയിരിക്കുന്നതും അതിനു അപ്പുറം ആയുധങ്ങളുമായി നിൽക്കുന്ന പട്ടാളകാരും പോലീസും.

അവർ ഞങ്ങളുടെ വണ്ടി വരുന്നത് കണ്ടതും ബാരിക്കേടുകൾ മാറ്റി വഴിയോരുക്കി തന്നു.

 

ഞങ്ങൾ അകത്തു കയറിയതും പിന്നെയും ബാരിക്കേടുകൾ കൊണ്ട് അത് അടച്ചു വച്ചു.

 

എന്നിട്ട് ഞങ്ങളുടെ കാറിനു ചുറ്റും തോക്കും ചൂണ്ടി അവർ നിന്നു.

ഞങ്ങൾ പുറത്തേയ്ക്ക് ഇറങ്ങി.

ഞങ്ങളുടെ പിന്നാലെ കുറയെ യന്ത്ര മനുഷ്യർ ഉണ്ടായിരുന്നു ആ പട്ടാളക്കരിൽ കുറച്ചുപേർ ആ യന്ത്ര മനുഷ്യരെ വെടിവച്ചു വീഴ്ത്താൻ ശ്രമിക്കുന്നു എത്ര തന്നെ വെടികൊണ്ട് വീണിട്ടും അവർ പിന്നെയും പിന്നെയും എഴുന്നേറ്റു വരുന്നു. 

 

ഞങ്ങൾ അങ്ങോട്ട് ശ്രദ്ധ തിരിച്ചിരുന്നത് കൊണ്ട് അവർ ചോദിച്ചതൊന്നും ഞങ്ങൾ കേട്ടില്ല. അവർ തോക്ക് ശരീരത്തിലേക്ക് മുട്ടിച്ച് പിന്നെയും ചോദിച്ചു.

 

നിങ്ങൾ ആരാണ് ഉള്ളിൽ കിടക്കുന്ന ആളിന് അവരുടെ ആക്രമണം ഉണ്ടായോ? എന്നൊക്കെ പലവിധം ചോദ്യങ്ങൾ.

 

ഞാൻ എന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും നീരാളിയേപോലെ ഉള്ള ഉപകരണം എടുത്ത് അവർക്ക് നേരെ നീട്ടി അതിൽ ഒരു കമാണ്ടോ അത് വാങ്ങി നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി.

 

ഞാൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു കൊടുത്തു. അപ്പോൾ അതിൽ ഒരു കമാണ്ടോ ഫയർ ഫോഴ്സിന്റെ വനിന് അരികിലേക്ക് ഓടി ഞാൻ പെട്ടന്ന് തന്നെ അയാളെ തടഞ്ഞു. കാരണം ഇപ്പോൾ ഇവിടെ കൂടി നിൽക്കുന്ന അത്രയും പേരെ നശിപ്പിച്ചാലും ആ സിറ്റിയിൽ എത്രപേർ ബാധിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയില്ല ഇവരുടെ അപായ സിഗിനൽ കിട്ടി അവരെല്ലാവരും കൂടെ ഇങ്ങോട്ട് വന്നാൽ തടയാനുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കാതെ ഇവരെ നശിപ്പിക്കുന്നത് ആത്മഹത്യപരമാണ്.

 

4 Comments

  1. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️

  2. Good. Come again New story.

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

Comments are closed.