യന്ത്രമനുഷ്യർ ༆ കർണൻ(rahul)༆ 71

 

ആ ഞെട്ടലിൽ ചുറ്റും നോക്കുമ്പോൾ പെട്ടെന്ന് എന്തോ ഒന്ന് വന്ന് അലക്സിന്റെ നെഞ്ചിലേക്ക് വീഴുന്നതും അവനെയും കൊണ്ട് അത് തറയിലേക്ക് വീഴുന്നതും കണ്ട്. പേടിച്ചരണ്ട് അരുൺ ഭിത്തിയിലേക്ക് പല്ലിയെ പോലെ ഒട്ടിപിടിച്ചു നിന്നു.

 

അലക്സ് ഞെട്ടലിൽ നിന്ന് വിട്ടുമാറി നോക്കുമ്പോൾ തന്റെ നെഞ്ചിലേക്ക് അലച്ചു തല്ലി വീണത് അവളാണെന്ന സത്യം അവൻ മനസ്സിലാക്കി. അവൻ പോലും അറിയാതെ അവളുടെ പേര് വിളിച്ചു.

 

റോസ്‌ലിൻ….

 

അ…. അ….. ല്ലു….. അല്ലു അവൾ പേടിച്ചു പല്ലുകൾ കൂട്ടിമുട്ടുന്ന വിധം വിറയ്ക്കുന്നുണ്ടെങ്കിലും. അവ്യക്തമായെങ്കിലും അവനെ വിളിക്കുന്നത് അവൻ അറിഞ്ഞു.

 

പേടിച്ച് ഭിത്തിയിൽ അള്ളി പിടിച്ചു നിന്ന അരുൺ വന്നത് റോസ് ആണെന്ന് മനസ്സിലാക്കിയതും ആശ്വാസത്തോടെ സാധാരണ നിലയിലേക്ക് വന്നു.

 

റോസ് എന്താ ഇവർക്കൊക്കെ പറ്റിയത്? അലക്സും അരുണും ഒരുപോലെ ചോദിച്ചു.

 

പേടിച്ചരണ്ട അവൾ വിതുമ്പലോടെ ആണെങ്കിലും പറഞ്ഞു തുടങ്ങി.

 

ഒരു മണിക്കൂർ മുൻപ്….

 

ഇന്ന് ഒരു അമേരിക്കൻ കമ്പനിയുമായുള്ള കോൺട്രാക്ട് പ്രസന്റേഷൻ ഉള്ളത് കൊണ്ട് റോസ് പതിവിലും നേരത്തെ എത്തി.

 

അവൾ ഉള്ളിലേക്ക് വരുമ്പോൾ ഒന്നുരണ്ടുപേർ നേരത്തെ ഓഫീസിൽ എത്തിയിട്ടുണ്ടായിരുന്നു.

 

അവൾ അവരെയും വിഷ് ചെയ്ത് അവളുടെ ക്യാബിനിലേക്ക് പോയി.

അവിടെ പ്രസന്റേഷന്റെ അവസാനഭാഗത്തിൽ ചെറിയ തിരുത്തലുകൾ വരുത്തി ശരിയാക്കി കൊണ്ടിരുന്നപ്പോൾ പുറത്ത്‌ എന്തോ ചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ടു.

 

എന്താണ് നടക്കുന്നത് എന്നറിയാൻ പുറത്തിറങ്ങിയ അവൾ കാണുന്നത്

അവളുടെ കാബിനിന്റെ എതിർവശത്ത് അവസാനത്തെ ക്യാബിനിന്റെ അടുത്തായുള്ള ചില്ലു ഗ്ലാസ് തകർത്ത് ഒന്നുരണ്ടുപേർ അകത്തേക്ക് വന്നിരിക്കുന്നു.

 

അവരെ തടയാൻ ശ്രമിച്ച സെക്യുരിറ്റിയെ അതിൽ ഒരാൾ വിരൽ ഉപയോഗിച്ച് കഴുത്തിൽ കുത്തി. സെക്യുരിറ്റിയുടെ കഴുത്ത് തുളഞ്ഞു കയറിയ അയാളുടെ വിരൽ ചോരയിൽ കുളിച്ചു പുറത്തേയ്ക്ക് വന്നു. സെക്യുരിറ്റി നിലത്തേയ്ക്ക് വീഴുന്നതും ഒരു പിടച്ചിലോടെ അയാളുടെ ചലനം നിലയ്ക്കുന്നതും അവൾ കണ്ടു.

 

അത് കണ്ട് ഒന്നു രണ്ടുപേർ അവരെ തടയാൻ പോയപ്പോൾ സമാന രീതിയിൽ അവരെയും അതിക്രമികൾ കീഴ്പ്പെടുത്തി. 

 

അപ്പോഴാണ് അവൾ അവരെ കൂടുതൽ ശ്രദ്ധിച്ചത്. അവരുടെ കണ്ണുകൾ ചുമന്ന പ്രകാശത്തിൽ തിളങ്ങുന്നു. നടത്തവും പെരുമാറ്റവും എല്ലാം യന്ത്ര മനുഷ്യരെ പോലെയാണ്. അവർ പരസ്പരം സംസാരിച്ചപ്പോൾ അവരുടെ സംസാര രീതി പോലും യന്ത്രമനുഷ്യരുടേതിന് സമാനമാണെന്ന് അവൾ മനസ്സിലാക്കി.

 

അതിൽ ഒരാൾ തിരിഞ്ഞു നിന്ന് മറ്റൊരാളുടെ പിന്നിലുള്ള ബാഗിൽ നിന്ന് എന്തോ എടുക്കാൻ നോക്കുന്നത് അവൾ കണ്ടു.

 

അപ്പോഴാണ് അവൾ അത് കണ്ടത് അയാളുടെ തലയ്ക്ക് പിന്നിലായി ചെറിയൊരു നീരാളിയെ പോലെ ചുമന്ന ലൈറ്റ് ഉള്ള ഒരു ഉപകരണം ഘടിപ്പിച്ചിരിക്കുന്നു. 

 

അയാൾ അ ബാഗിൽ നിന്നും എടുത്തതും അതുപോലുള്ള ഒരു ഉപകരണം തന്നെയാണ് അത് മരിച്ചു കിടക്കുന്ന അവളുടെ സഹപ്രവർത്തകരെ കമഴ്ത്തി കിടത്തി അവരുടെ തലയ്ക്ക് പിന്നിൽ ഘടിപ്പിച്ചു.

 

അതിൽ നിന്ന് നീല നിറത്തിലുള്ള ലൈറ്റ് മിന്നുമിന്നി കത്തുന്നത് അവൾ കണ്ടു.

അവരുടെ സംസാരത്തിൽ നിന്ന് അത് 2 മണിക്കൂർ കഴിയുമ്പോൾ പ്രവർത്തിച്ചു തുടങ്ങും എന്ന് അവൾ മനസ്സിലാക്കി.

 

അവർ ചുറ്റും നോക്കുന്നത് അവൾ കണ്ടു. പെട്ടെന്ന് അവൾ അടുത്ത് കണ്ട കബോർഡിന്റെ അടിയിലുള്ള അറയിലേക്ക് കയറി ഒളിച്ചിരുന്നു.

 

അവർ അവിടെയെല്ലാം അന്വേഷിച്ച ശേഷം അവിടുന്ന് പോയി.

 

അവൾ അവിടെ മരിച്ചു കിടക്കുന്നവരുടെ തലയ്ക്ക് പിന്നിലുള്ള ഉപകരണം നശിപ്പിക്കാൻ പലവിധത്തിലും ശ്രമിച്ചു.പക്ഷെ പരാജയമായിരുന്നു ഫലം.

 

അവസാനം ഒരു പരീക്ഷണമെന്നോണം വാട്ടർ പ്യുരിഫയറിൽ നിന്ന് കുറച്ചു ചൂടുവെള്ളം പിടിച്ച് അ ഉപകരണത്തിലേക്ക് ഒഴിച്ചു.

അതിൽ നിന്ന് പുറത്ത് വന്നിരുന്ന നീല ലൈറ്റ് അണയുന്നതും ചെറിയൊരു ശബ്ദത്തോടെ ആ ഉപകരണം പ്രവർത്തന രഹിതം ആകുന്നതും അവൾ കണ്ടു.

 

അവൾ അതുപോലെ വെള്ളം ശേഖരിച്ച് ഓരോ മൃതദ്ദേഖത്തിലും ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിലേക്കും ഒഴിക്കുമ്പോഴാണ് എന്തോ ശബ്ദം കേട്ടത്. അവർ തിരിച്ചു വന്നതാകാം എന്ന് കരുതി അവൾ പോയി ഒളിച്ചിരുന്നു അപ്പോഴാണ് അലക്സും അരുണും അങ്ങോട്ട് വന്നത്.

 

അവൾ ഇത്രയും പറഞ്ഞ് അവസാനിപ്പിച്ചു.

 

4 Comments

  1. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️

  2. Good. Come again New story.

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

Comments are closed.