യന്ത്രമനുഷ്യർ ༆ കർണൻ(rahul)༆ 71

 

പിൻസീറ്റിൽ ഇരിക്കുന്ന ടോമി പുറകു വശത്തെ ഗ്ലാസ്സിലൂടെ ചുവന്ന കണ്ണുമായി തങ്ങൾ സഞ്ചരിക്കുന്ന കാറിനെ ലക്ഷ്യമാക്കി ഓടി വരുന്ന സെക്യുരിറ്റിയെ കണ്ടു.

 

അലക്സ് അതിവേഗം വണ്ടി ഓടിച്ചു പോകുമ്പോൾ ഇടയ്ക്കിടെ ബ്രേക്ക്‌ ഡൗൺ ആയി കിടക്കുന്ന ചില വണ്ടികൾ കണ്ടെങ്കിലും ശ്രദ്ധിക്കാൻ പോയില്ല.

അരുൺ ലാപ്പിലേക്ക് തലയും പൂഴ്ത്തി ഇരിക്കുവായിരുന്നു.

 

പെട്ടെന്ന് വണ്ടി ഒരു ഇരമ്പലോടെ നിന്നു 

അരുൺ മുന്നിലേക്ക്  ഒന്ന് ആഞ്ഞെങ്കിലും സീറ്റ്‌ബെൽറ്റ്‌ ഉള്ളത്കൊണ്ട് ഒന്നും പറ്റിയില്ല. അവൻ ഞെട്ടി ചുറ്റും നോക്കി.

 

ഇതെന്താടാ ഇത്ര പെട്ടെന്ന് ഓഫീസിൽ എത്തിയോ. അരുൺ ചോദിച്ചു.

 

ഹാ ഇന്ന് വലിയ ട്രാഫിക് ഒന്നും ഇല്ലായിരുന്നു. അലക്സ് പറഞ്ഞു.

 

പക്ഷെ ആ മറുപടിയിൽ അരുൺ തൃപ്തനായിരുന്നില്ല കാരണം ഇതുപോലെ ഒരു മെട്രോ സിറ്റിയിൽ 15 മിനിറ്റിൽ 10 കിലോമീറ്റർ എത്തുക എന്നത് അത്ര നിസ്സാരാ കാര്യം അല്ലല്ലോ.

 

അവർ ഉള്ളിലേക്ക് പോയി. വരുന്ന വഴിയിൽ ആകമാനം കണ്ട ചുമപ്പു കണ്ണുകളിൽ കണ്ട വന്യത അവർ ഏത് നിമിഷവും ഇവിടെ എത്താം എന്ന ധാരണ ഉള്ളത്കൊണ്ട് ടോമി വണ്ടിയിൽ നിന്ന് ഇറങ്ങിയില്ല. അലക്സും അരുണും ദൃതിയിൽ പോയത്കൊണ്ട് ടോമിയുടെ കാര്യം മറന്നിരുന്നു.

 

അവർ ഓഫീസിൽ എത്തി ഉള്ളിലേക്ക് കടന്നപ്പോൾ അവിടവിടെയായി മിന്നുമിന്നി തെളിയുന്ന ലൈറ്റുകൾ അല്ലാതെ ആൾക്കാരെ ഒന്നും കണ്ടില്ല.

 

അരുൺ നേരെ പോയി അവിടുത്തെ ലൈറ്റിന്റെ സ്വിച്ച് ഓണാക്കി.

ചുറ്റുമുള്ള ദൃശ്യം കണ്ട് അരുണും അലക്സും സ്തംഭിച്ചു പോയി. അവിടവിടെയായി ചോര വാർന്ന് മരിച്ചു കിടക്കുന്ന അവരുടെ സഹ പ്രവർത്തകർ. 

 

4 Comments

  1. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️

  2. Good. Come again New story.

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

Comments are closed.