അലക്സ് തലകുനിച് നോക്കിയത് ടോമിയുടെ മുഖത്തേക്ക് ആണ്.
നീ പോയെടെർക്കാ ഞാനും ടോമിയും മച്ചാ മച്ചാ ആണ്. അലക്സ് അതും പറഞ്ഞു ടോമിയെ നോക്കി.
ബൗ ബൗ…… ടോമി ദേഷ്യത്തിൽ അലക്സിനെ നോക്കി കുരച്ചു.
ഹഹഹ…. മോനെ അലക്സേ അവന്റെ താരാട്ട് പാട്ട് ഞാൻ തർജ്ജിമ ചെയ്തു തരട്ടേടാ. അരുൺ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
വേണ്ട… അവൻ കുഞ്ഞുന്നാൾ തൊട്ട് നമ്മടെ കൂടെ അല്ലേ അപ്പോ എന്തായാലും തന്തയ്ക്ക് വിളിച്ചതാണെന്ന് അറിയാൻ വല്യ പ്രയാസം ഇല്ല. അലക്സ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ടോമിയുടെ അടുത്തേയ്ക്ക് നടന്നുകൊണ്ട് പറഞ്ഞു.
അലക്സ് വരുന്നത് കണ്ടതും ടോമി എതിർ വശത്തേയ്ക്ക് തിരിഞ്ഞിരുന്നു.
മോനെ ടോമികുട്ടാ ഇച്ചായനോട് ക്ഷെമിക്കെടാ ഇത് ആദ്യമായിട്ട് ഒന്നും അല്ലല്ലോ. എന്താന്ന് അറിയില്ല പൂസായി കഴിഞ്ഞാ നിന്റെ ബിസ്കറ്റ് തന്നെ ഞാൻ ഇത്ര കൃത്യമായി എങ്ങനെ കഴിക്കുന്നു എന്നാ എനിക്ക് മനസ്സിലാകാത്തത്.
കുഴപ്പമില്ല ഇന്നും ഇപ്പോഴത്തെയും പോലെ നിനക്ക് ഇഷ്ടപ്പെട്ട KFC വാങ്ങി തരാം പോരേ ഇപ്പോ നിന്റെ പിണക്കം ഒക്കെ മാറിയില്ലേ?
ടോമി അവന്റെ സന്തോഷം അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചിരിക്കുന്ന അലക്സിന്റെ മുഖത്ത് നക്കി പ്രകടിപ്പിച്ചു.
ടാ കോപ്പേ ഇപ്പോ തന്നെ ലേറ്റ് ആയി പെട്ടന്ന് റെഡി ആയി വാടാ. ഇനി നിന്റെ കാമുകീടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ഉള്ളതാ.
അരുണേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ആ രാക്ഷസിയെ എന്റെ കാമുകി എന്ന് പറയരുതെന്ന്. അലക്സ് ദേഷ്യത്തിൽ പറഞ്ഞു.
കാമുകിയെ കാമുകി എന്ന് പറയാതെ പിന്നെ കന്യാസ്ത്രീ എന്ന് പറയണോ.
എന്നാലും നീ അവളെ തേയ്ക്കണ്ടായിരുന്നു ഇപ്പോ നീ ലീവ് ആയാൽ നിനക്കുള്ളതും കൂടെ ഞാൻ കേൾക്കണ്ടേ. അരുൺ ചിരിയോടെ പറഞ്ഞു.
അലക്സ് ഒന്നും മിണ്ടാതെ ബാത്റൂമിലേക്ക് കയറി 15 മിനിറ്റിൽ റെഡി ആയി പുറത്തേയ്ക്ക് വന്നു. അപ്പോൾ അരുൺ ഹാളിൽ സെറ്റിയിൽ ഇരുന്ന് ഒരു പഴയ മാഗസീൻ വായിക്കുകയായിരുന്നു.
ടാ പോകാം. അലക്സ് പറഞ്ഞു.
ശരി. പക്ഷെ ഇന്ന് വണ്ടി നീ ഓടിക്കണം ഇപ്പോ തന്നെ ലേറ്റ് ആയി ഇനിയും താമസിച്ചാൽ നിന്റെ പഴയ കാമുകി ഇന്ന് നമ്മളെ വറുത്ത് കോരും.
അങ്ങനെ അവർ ഫ്ലാറ്റ് പൂട്ടി ഇറങ്ങാൻ നേരം ടോമി എന്തോ കണ്ട് പേടിച്ച് അരണ്ടത് പോലെ ഓടി വന്ന് അലക്സിന്റേം അരുണിന്റേം ഇടയ്ക്ക് നിന്നു.
ഇവനിത് എന്താടാ പറ്റിയെ ഫ്ലാറ്റ് പൂട്ടുന്ന അരുണിനോട് അലക്സ് ചോദിച്ചു.
അവനും ഇന്ന് ഓഫീസിൽ വരുന്നുണ്ടാകും. അവനുള്ളത് എന്തായാലും നല്ലതാ രാക്ഷസിക്ക് നിന്നേം എന്നേം കണ്ണിന് പിടിക്കിലെങ്കിലും ഇവനോട് ഭയങ്കര സ്നേഹമാ. അത്കൊണ്ട് ചിലപ്പോ നമുക്കുള്ളത് ലേശം കുറഞ്ഞു കിട്ടും.
അവർ അതും പറഞ്ഞു ടോമിയെയും കൂട്ടി ലിഫ്റ്റ് വഴി ഗ്രൌണ്ട് ഫ്ലോറിലേക്ക് പോയി.
അരുണും അലക്സും ഇറങ്ങിയെങ്കിലഓണാക്കി. ചുറ്റും നോക്കി അപകടം ഒന്നും ഇല്ലെന്ന് മനസ്സിലായതും അസ്ത്രം വിട്ടത് പോലെ അരുൺ തുറന്നു കൊടുത്ത പിൻഡോർ വഴി ഉള്ളിൽ കയറി.
അരുണും അലക്സും മുൻവശത്ത് കയറി. അലക്സ് വണ്ടി തിരിച്ച് റോഡിലേക്ക് ഇറക്കി. അതിവേഗം ഓഫീസിലേക്ക് വണ്ടി പായിച്ചു.
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you bro
❤️❤️❤️❤️
Good. Come again New story.
Thank you bro
❤️❤️❤️