യന്ത്രമനുഷ്യർ
By
കർണൻ(rahul)
ടാ അലക്സേ എഴുന്നേൽക്കെടാ കോപ്പേ. അരുൺ പറഞ്ഞു
കുറച്ചൂടെ കഴിയട്ടെ അളിയാ ഇത്രേം നേരത്തെ കെട്ടിയൊരുങ്ങി പോയിട്ട് എന്താ കാര്യം ഇന്നും ആ രാക്ഷസീടെ വായിൽ ഇരിക്കുന്നത് കേൾക്കാനല്ലേ.
അലക്സ് പറഞ്ഞു
ഹാ എങ്കിൽ നീ പുതച്ചുമൂടി കുറച്ചൂടെ കിടന്നോ ഞാൻ ഇറങ്ങുവാ ഇപ്പോ തന്നെ സമയം 8.30 കഴിഞ്ഞു. അരുൺ അലക്സ് കേൾക്കാൻ പാകത്തിന് പറഞ്ഞിട്ട് പുറത്തേക്ക് നടക്കാനായി തിരിഞ്ഞു.
8.30 ഓഓഓ…. എന്റെ കർത്താവേ ഇന്നും ആ രാക്ഷസി എന്നെ കുരിശിൽ തറയ്ക്കും. അതെങ്ങനാ കൂടെ തന്നെ ഉള്ള തെണ്ടി സമയം പോലും പറയാതെ അല്ലേ മനുഷ്യനെ യൂദാസിനെ പോലെ ചതിക്കുന്നത്. അലക്സ് പ്രേതത്തെ കണ്ടത് പോലെ പേടിച്ച് ക്ലോക്കിൽ നോക്കിക്കൊണ്ട് പറഞ്ഞു.
ഹാ ഇനി എന്റെ മണ്ടയ്ക്ക് കേറിക്കോ
ഞാൻ രാവിലെ ആറു മണിമുതൽ വിളിക്കാൻ തുടങ്ങിയതാ. ആര് കേൾക്കാൻ ആരോട് പറയാൻ.
അതെങ്ങനാ 3 കുപ്പി JD വെള്ളം പോലും ചേർക്കാതെ മടമടാന്ന് കുടിച്ചിട്ട് ശനിയാഴ്ച രാത്രി കിടന്നതാ. ഇന്നലെ കഴിക്കാൻ വിളിച്ചപ്പോ പോയി ടോമിടെ ബിസ്കറ്റ് കവർ പൊട്ടിച്ച് പച്ചവെള്ളത്തിൽ ചേർത്ത് അമൃത് കഴിക്കും പോലെ കഴിച്ചിട്ട് കിടന്നതാ.
പാവം ടോമി നിന്നെ ഉച്ചയ്ക്ക് വിളിച്ചെഴുന്നെല്പ്പിക്കാൻ വന്നപ്പോ അവൻ എന്റെ 3/4th ന്റെ മൂട്ടിൽ തൂങ്ങി കിടന്ന് കാലു പിടിക്കും പോലെയാ അപേക്ഷിച്ചത്. ആ കാലനെ എഴുന്നേൽപ്പിക്കല്ലേ ആകപ്പാടെ ബാക്കിയുള്ള കാൽക്കവർ ബിസ്കറ്റ് കൂടെ അവൻ തീർക്കുമെന്ന്. അവൻ ആത്മരോക്ഷം കൊണ്ട് ഒറ്റ ശ്വാസത്തിൽ അത്രേം പറഞ്ഞു നിർത്തി.
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you bro
❤️❤️❤️❤️
Good. Come again New story.
Thank you bro
❤️❤️❤️