Yakshayamam Part 3 by Vinu Vineesh
Previous Parts
ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ.
കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി.
“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.”
“ഗൗരി, ഗൗരീ….”
അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു.
“താര… അവൾ… ഞാൻ… ”
ഭയം ഉടലെടുത്ത ഗൗരി വാക്കുകൾക്കുവേണ്ടി പരതി.
“ഗൗരി…ഇത് ഞാനാ…”
അഞ്ജലി അവളുടെ തോളിൽ കൈവച്ച് കുലുക്കി വിളിച്ചു.
ഒരു ഞെട്ടലിലെന്നപോലെ അവൾ ശരീരമൊന്ന് കുടഞ്ഞു.
“ദേ പെണ്ണേ, നീയൊരൊന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിക്കല്ലേ.?”
അഞ്ജലി ദേഷ്യത്തിലാണ്ടു.
“അപ്പൊ ഞാൻ കണ്ടത് സ്വപ്നമാണോ?, അതോ എന്റെ തോന്നാലോ…?”
അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് അവൾ ഭയത്തോടെ ചോദിച്ചു.
“കുന്തം…. എണീറ്റ് വാടി, നിനക്ക് രാവിലെപോകാനുള്ള ടിക്കറ്റ് എടുക്കേണ്ടേ?
അതോ നീ പോകുന്നില്ലേ..”
അപ്പോഴും ഗൗരി താൻ കണ്ടകാഴ്ചയിൽനിന്നും
മുക്തിനേടിയിരുന്നില്ല. ഇടക്കിടക്ക് അവൾ അഞ്ജലിയെത്തന്നെ നോക്കിനിന്നു.
Is it same novel of “Vinu Vineesh”?
good.. but can you please finish your first one… that’s taking too long
this is a fully finished story. The Shadows is an ongoing one