“ഐം ക്ലിം,… ”
ഉപാസനാമൂർത്തിയെ ധ്യാനിച്ചുകൊണ്ട് മാർത്താണ്ഡൻ ചുവന്നതിരിയിലേക്ക് അഗ്നിപകർന്നു.
ഹോമകുണ്ഡത്തിന് മുൻപിൽ ചുവന്നപട്ടുടുത്ത് അയാൾ ഇരുന്നു.
ശേഷം മന്ത്രങ്ങൾ ജപിച്ചുകൊണ്ട് കിണ്ടിയിൽനിന്നും തീർത്ഥമെടുത്ത് ഗൗരിക്ക് ഇരിക്കാനുള്ള കളത്തിനെ ശുദ്ധിവരുത്തി.
ഇരുപ്പിടത്തിൽനിന്നുമെഴുന്നേറ്റ് ചുടലഭദ്രയുടെ വിഗ്രഹത്തിന്റെ ചുവട്ടിലേക്ക് മാന്ത്രികദണ്ഡ് തളികയോടുകൂടി വച്ചു എന്നിട്ട് ഒരുപിടി പുഷ്പങ്ങളെടുത്ത് കൈക്കുമ്പിളിൽ വച്ച് പ്രാർത്ഥിച്ചുകൊണ്ട്
മാന്ത്രികദണ്ഡിനുമുകളിലേക്ക് അർപ്പിച്ചു.
മഹായാമം തുടങ്ങിയതും ഹോമകുണ്ഡത്തിലേക്ക് മാർത്താണ്ഡൻ അഗ്നിചൊരിഞ്ഞു.
നടുവിരൽ തള്ളവിരലിനോട് ചേർത്തുപിടിച്ച് മുകളിലേക്ക് ഉയർത്തി മൂന്ന് പ്രാവശ്യം ഇടത്തോട്ടും വലത്തോട്ടും തിരിച്ചു.
എന്നിട്ട് ഗൗരി കിടക്കുന്ന സ്ഥലത്തേക്ക് അയാൾ സൂക്ഷിച്ചുനോക്കി.
കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്ക് നോക്കിയിരുന്നു.
തുടരും…