“തിരുമേനി, ഇത്രദൂരം കഷ്ട്ടപ്പെട്ട് ഇവളെ ഇവിടെയെത്തിച്ചിട്ടുണ്ടെങ്കിൽ. അതിനുള്ള പ്രതിഫലം എനിക്ക് വേണം.”
അനി പറഞ്ഞവസാനിപ്പിച്ചതും അവളുടെ മുടികെട്ടിന് താഴെ കുത്തിപ്പിടിച്ച് തടഞ്ഞുവച്ചു.
വേദനകൊണ്ട് ഗൗരി നിലവിളിച്ചു.
കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ മുത്തുകളായി പൊഴിഞ്ഞുവീണു.
നിലവിളി ഉച്ചത്തിലായപ്പോൾ അനി അവളുടെ പളുങ്കുപോലെയുള്ള കവിളിനെ ആഞ്ഞടിച്ചു.
അടിയുടെ ആഘാതത്തിൽ അവൾ തെറിച്ച് മാർത്താണ്ഡൻ തയ്യാറാക്കിയ ഹോമകുണ്ഡത്തിന്റെ അടുത്തേക്ക് ചെന്നുവീണു.
കൈയിൽകിട്ടിയ മണ്ണിന്റെകട്ടകൊണ്ട് അവൾ അനിയെ വീശിയെറിഞ്ഞു.
അയാളുടെ ശിരസിൽ വന്നുപതിച്ച മൺകട്ട ചിന്നിച്ചിതറി.
നിലത്തുനിന്നെഴുന്നേറ്റ ഗൗരി വാതിലിനടുത്തേക്ക് ഓടി.
പക്ഷെ മാർത്താണ്ഡന്റെ ശക്തിയിൽ അവളുടെ കൈകാലുകൾ കുഴയുന്നപോലെ തോന്നി.
താഴെവീണ ഗൗരിയെ മാർത്താണ്ഡൻ കോരിയെടുത്ത് അടുത്തുള്ള നീണ്ട കരിങ്കൽ കൊണ്ട് നിർമ്മിച്ച ഇടത്തിൽ കിടത്തി.
അവളുടെ നെറ്റിമുതൽ കാല്പാദങ്ങൾവരെ മന്ത്രികദണ്ഡ് കൊണ്ട് പതിനൊന്നുതവണ ഉഴിഞ്ഞെടുത്തു.
പതിയെ ഗൗരിയുടെ ബോധമണ്ഡലത്തെ മാർത്താണ്ഡൻ കൈക്കലാക്കാൻ ശ്രമിച്ചു.
പക്ഷെ കൃത്തികമാരുടെ അനുഗ്രഹമുള്ളതുകൊണ്ട് ഓരോതവണയും അയാൾ പരാജയപ്പെടുകയായിരുന്നു.
ശ്രമം പാഴാകുന്നതുകണ്ട മാർത്താണ്ഡൻ നെല്ലിക്കുന്ന് വിറക്കുന്നവിധം അലറിവിളിച്ചു.
“അനി, ഇവിടെ മറ്റാരുടെയും സാനിധ്യം ഞാൻ ആഗ്രഹിക്കുന്നില്ല. തനിക്ക് പോകാം.”
“പക്ഷെ, ഇവളെ കൂടാതെ ഞാൻ ഒറ്റക്ക്…”
പറഞ്ഞുമുഴുവനാക്കാൻ തുടങ്ങുന്നതിനു മുൻപ് മാർത്താണ്ഡൻ ഇടയിൽ കയറി ചോദിച്ചു.
“ഇവളുടെ ശരീരമല്ലേ നിനക്ക് വേണ്ടത്.
ഷോഡസ പൂജകഴിയാതെ ഇവളെ ഇനി സ്പർശിക്കാൻ കഴിയില്ല.