യക്ഷയാമം (ഹൊറർ) – 20 25

“മഹായമം തുടങ്ങിയാലെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ.
അതുവരെ ഇവിടെനിൽക്കുന്നത് അപകടമാണ്.”

“ഗൗരി,”
അകലെ കുടിലിൽനിന്നും ഗൗരിയെവിളിച്ച് അനി ഇറങ്ങിവന്നു.

എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് വളരെപ്പെട്ടന്നുതന്നെ അവളുടെ വലതുകൈതണ്ടയിൽ പിടിയുറപ്പിച്ച അനി വേഗത്തിൽ കുടിലിലേക്കുനടന്നു.

ഓലകൊണ്ടുണ്ടാക്കിയ വാതിൽ അയാൾ പതിയെ തുറന്നു.

ചുവന്ന പട്ടുടുത്ത്, രണ്ടുകൈകളിൽ കത്തിയെരിയുന്ന ചിരാതുകൊണ്ട് കരിങ്കൽകൊണ്ടുനിർമ്മിച്ച ചുടലഭദ്രയുടെ വിഗ്രഹത്തെ അടിമുടി ഉഴിഞ്ഞെടുക്കുകയായിരുന്നു മാർത്താണ്ഡൻ.

“ഇതാണ് ഞാൻ പറഞ്ഞ കുട്ടി.”
അനി അയാളുടെ അടുത്തേക്ക് നിന്നുകൊണ്ടുപറഞ്ഞു.”

“മ്, ആ കളത്തിലിരിക്കാൻ പറയൂ.”
തിരിഞ്ഞുനോക്കാതെ മാർത്താണ്ഡൻ പറഞ്ഞു

“ദേ, ആ കാണുന്ന സ്ഥലത്ത് ഇരിന്നോളൂ.”
അനി ഗൗരിയെ മാർത്താണ്ഡൻ പറഞ്ഞകളത്തിലിരുത്തി.

പതിയെ അയാൾ തിരിഞ്ഞുനോക്കി.
മാർത്താണ്ഡനെ കണ്ട ഗൗരി അയാൾവരച്ച കളത്തിൽനിന്നും ചാടിയെഴുന്നേറ്റു.

“നിങ്ങൾ, … അതെ എനിക്കറിയാം, മാർത്താണ്ഡൻ. ട്രെയിനിൽ വച്ചുകണ്ടിട്ടുണ്ട്. സീതയുടെയും, സച്ചിമാഷിന്റെയും മരണത്തിന് ഉത്തരവാദി.”

സച്ചിദാനന്ദൻ പറഞ്ഞ കഥകൾ മിന്നായം പോലെ അവളുടെ മനസിൽ മിന്നിമാഞ്ഞു

“ഹഹഹ, അതെ, ഞാൻ തന്നെ. മാർത്താണ്ഡൻ. ഹഹഹ”
നിലത്തുനിന്നും എഴുന്നേറ്റ് ഉറക്കെ അട്ടഹസിച്ചുകൊണ്ട് അയാൾ പറഞ്ഞു.

“അനിയേട്ട എനിക്ക് പോണം”
ഗൗരി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അനി അവളെ തടഞ്ഞു.