“അതാണ് ഞാൻ പറഞ്ഞ മാന്ത്രികൻ.”
സ്വകാര്യമായി അനിപറഞ്ഞു.
“താനിവിടെ നിൽക്ക് ഞാൻ അകത്തുപോയി സംസാരിക്കട്ടെ.”
അനി അകത്തേക്ക് കയറിയതും
പിന്നിൽനിന്നും ഒരശരീരികേട്ടു.
“ഗൗരി, പോകരുത് മരണത്തിന്റെ മുൻപിലാണ് ചെന്നുനിൽക്കുന്നത്.”
ഗൗരി ശബ്ദംകേട്ട ദിക്കിലേക്കുനോക്കി
പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല.
“ആരാ അത്.”
ഇടറിയശബ്ദത്തിൽ അവൾ ചോദിച്ചു.
പെട്ടന്ന് ശക്തമായകാറ്റ് ആഞ്ഞുവീശി.
കാറ്റിൽ പാറിനടന്ന മുടിയിഴകളെ ഗൗരി ചെവിയോടു ചേർത്തുവച്ചു.
“ഞാനാ സീത ”
“എനിക്ക്, എനിക്ക് കാണാൻ പറ്റുന്നില്ല്യാല്ലോ”
മറുപടികേട്ട ഗൗരി ചോദിച്ചു.
“കാണാനുള്ള സമയമലിത് എത്രയും പെട്ടന്ന് തിരിച്ചുപോകണം, ഇല്ലങ്കിൽ നശിച്ചുപോകും നിന്റെ ജീവിതം.
എനിക്ക് ഇപ്പോൾ നിന്നെ രക്ഷിക്കാൻ സാധിക്കില്ല്യാ, കാരണം അനിയുടെ കഴുത്തിലണിഞ്ഞ രക്ഷയുള്ളടത്തോളം ഞാൻ നിസഹായയാണ്.”
“ഇനിയിപ്പോ ന്താ ചെയ്യാ ?”
ഗൗരി ഭയത്തോടെ ചോദിച്ചു.