“മ്, വേണം, ”
“എങ്കിൽ വാ ”
അനി ഗൗരിയുടെ ഇടതുകൈതണ്ടയിൽ പിടിച്ചുകൊണ്ട് വേഗത്തിൽ നടന്നു.
കരിയിലകൾക്കിടയിലൂടെ അയാൾ ഓരോ പാദങ്ങൾ വച്ചു.
പെട്ടന്ന് കാലിൽ എന്തൊതട്ടി അനി തടഞ്ഞുവീഴാൻപോയി.
തിരിഞ്ഞുനോക്കിയ അനി അറ്റുപോയ മനുഷ്യന്റെ ചീഞ്ഞകാലുകണ്ട് ഗൗരിയെ പിന്നിലേക്ക് മാറ്റിനിർത്തി.
എവിടെനിന്നോവന്ന കുറച്ചു നായ്ക്കൾ വിശപ്പകറ്റാൻവേണ്ടി അറ്റുവീണ കാലിന്റെ ശേഷിക്കുന്ന മാംസം ഭക്ഷിക്കാൻ തുടങ്ങി.
അതിലൊരു നായയുടെ കണ്ണിൽനിന്നും രക്തം ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.
മറ്റുള്ള നായക്കളിൽ നിന്നും അതുമാത്രം വേർതിരിഞ്ഞുനിന്നുകൊണ്ട് അനിയെ തന്നെ വീക്ഷിച്ചു.
ഉറക്കെ കുരച്ചുകൊണ്ട് അവ അനിയുടെനേരെ ഓടിവന്നു.
കഴുത്തിലുള്ള രക്ഷയെടുത്ത് അനി പുറത്തേക്ക് ഇട്ടതും മുൻപിൽ കണ്ടനായ്ക്കൂട്ടം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായതും ഒരുമിച്ചായിരുന്നു
പിന്നെ അനി ഒന്നും ചിന്തിച്ചില്ല ഗൗരിയെയും കൂട്ടി മാർത്താണ്ഡന്റെ കുടിലിലേക്ക് വളരെ വേഗത്തിൽ നടന്നു.
കാട്ടിനുള്ളിൽ ഒരു ചെറിയ കുടിൽകണ്ട ഗൗരി അദ്‌ഭുതത്തോടെ നോക്കി.
“ഇവിടെയാണോ അനിയേട്ടാ അയാളുള്ളത്.”
“മ്, അതെ, താൻ വാ”
അനി അവളുടെ കൈയ്യും പിടിച്ച് മുന്നോട്ടു നടന്നു.
മാർത്താണ്ഡന്റെ കുടിലിന്റെ മുറ്റത്തേക്ക് ഗൗരി കാലെടുത്തുവച്ചതും
അകത്ത് പൂജയിലായിരുന്ന മാർത്താണ്ഡൻ കത്തിച്ച ചുവന്നതിരിയിട്ട നിലവിളക്ക് അണഞ്ഞതും ഒരുമിച്ചായിരുന്നു.
“മ്, എന്റെ പൂജ സ്വീകരിക്കില്ലേ,
ഐം ക്ലിം ചുടലഭദ്രായ…”
ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചുകൊണ്ട് അയാൾ അലറിവിളിച്ചു.
“ആരാ അത്.”ഗൗരി സംശയത്തോടെ ചോദിച്ചു.