“മുത്തശ്ശിക്കഥ” (സ്വർഗത്തിൽ നിന്നൊരു തിരിച്ചുവരവ്) [Maneesh Kumar MS] 52

മുത്തശ്ശിക്കഥ

Author : Maneesh Kumar MS

 

പഞ്ഞിക്കെട്ട് പോലെ ആകാശം നിറയെ ഞെങ്ങി നിറഞ്ഞ് നിൽക്കുന്ന മേഘങ്ങൾ, ആ മേഘങ്ങളുടെ ഇടയിൽ വെള്ള നിറത്തിലുള്ള പടുകൂറ്റൻ വാതിൽ, ആ വാതിലിന് ഇരു വശത്തും പുറകിൽ തൂവെള്ള ചിറകുകൾ ഉള്ള, വെളുത്ത ഗൗൺ ധരിച്ചു നിൽക്കുന്ന സുന്ദരികളായ രണ്ട് മാലാഖമാർ, അവർ സ്വർഗ്ഗസ്ഥ കവാടത്തിന്റെ കാവൽക്കാർ. അവരുടെ തലയ്ക്ക് മുകളിൽ നിൽക്കുന്ന സ്വർണ്ണവലയം, പിന്നിൽ നിന്നും പ്രകാശ രശ്മികൾ. ആകാശമാകെ അവരുടെ പുഞ്ചിരിയിൽ തിളങ്ങി.
പട്ട്മെത്ത പോലെ ഭൂമിയാകെ പൊതിഞ്ഞു നിൽക്കുന്നു മഞ്ഞുത്തുള്ളികൾ ചുംബിച്ച്‌ ചെറുനനവോടെ നിൽക്കുന്ന പച്ച പുല്ലുകൾ, വിവിധ വർണത്തിലും രൂപത്തിലും ഗന്ധത്തിലും ചുറ്റും നിൽക്കുന്ന പൂക്കൾ, ആ പൂക്കളെ എല്ലാം ചുറ്റിപറ്റി പറന്ന് കളിക്കുന്ന സുന്ദരികളായ പൂമ്പാറ്റകൾ. മൊത്തഭൂമിക്കും തണൽ കൊടുക്കാൻ ശേഷിയുള്ളവിധം ചില്ലകളും, ആ ചില്ലകൾ നിറയെ കാട് പിടിച്ച് നിൽക്കുന്ന ഇലകളുമുള്ള ഫിക്കസ് മരം. മരത്തിന്റെ താഴെയായി എട്ടടി നീളവും രണ്ടരയടി വീതിയുമുള്ള വാതിൽ, വാതിലിനുള്ളിൽ ആറടി താഴ്ച്ചയുള്ള ഒരുമുറി സത്രം. ആ വാതിലും മേഖങ്ങളുടെ ഇടയിലുള്ള വാതിലും തമ്മിൽ ഒന്നിപ്പിക്കുന്ന ചുവന്ന പട്ട് പരവധാനി വിരിച്ച പടവുകൾ. തല്ക്കാലവാസത്തിനായി ഭൂമിയിൽ വന്നവർ അവരുടെ യാത്രയ്ക്കൊടുവിൽ സത്രത്തിൽ തങ്ങി, ഒന്ന് വിശ്രമിച്ച് അടുത്ത യാത്രയ്ക്കായി തയ്യാറെടുത്തു. സത്രത്തിന്റെ വാതിൽ കടന്ന് പൂർണ്ണ തേജസ്സോടെ പടവുകൾ കയറി കാവൽ മാലാഖമാരുടെ അകമ്പടിയോടെ സ്വർഗ്ഗവാതിൽ താണ്ടി പുതു ജീവിതം ആരംഭിക്കുന്നു. ആ പടി കയറിയവരാരും തിരികെ ഇറങ്ങിയിട്ടില്ല, എന്നാൽ ചിലർക്ക് അതിനുള്ള വരം ലഭിച്ചിട്ടുണ്ട്, ചിലർക്ക് മാത്രമേ ആ വരം ലഭിച്ചിട്ടുള്ളൂ.
ഭൂമിയിലെ ഏതോ ഒരു നാട്, അതീവ ജനസംഖ്യ ഉള്ള നാട്. വരിവരിയായ് നിൽക്കുന്ന ഓലമേഞ്ഞ ചെറിയ വീടുകൾ, കഷ്ട്ടിച്ച് നാലുപേർ മാത്രം കഴിയേണ്ട വീടുകളിൽ ആറും ഏഴും പേരാണ് താമസിക്കുന്നത്. അവിടുത്തെ അന്തേവാസികളിൽ ഭൂരിഭാഗവും വയസായവരാണ്. അങ്ങനെ ഇരിക്കെ ഒരു ദിവസം ദൈവം തന്റെ കമ്പ്യൂട്ടറിലെ ഡാറ്റകളൊക്കെ പരിശോദിച്ച ശേഷം കാലനെ വിളിച്ച് വരുത്തി, എന്നിട്ട് ഭൂമിയിൽ നിന്ന് സ്വർഗത്തിലേക്ക് ഒരാളെ ആനയിച്ച് കൊണ്ട് വരാൻ കല്പന നൽകി, ആളുടെ പേരും വീട്ട് നമ്പറും എല്ലാം കാലന് കൈമാറി. ദൈവത്തിന്റെ ആജ്ഞ അനുസരിച്ച് യാത്രയ്ക്കായി തന്റെ വാഹനമായ പോത്തിനെ കുളുപ്പിച്ച് വൃത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചു. നീണ്ട യാത്രയ്ക്ക് ഒടുവിൽ നേരെ ദാക്ഷായണി അമ്മയുടെ വീട്ട്മുറ്റത്തെത്തി, അവിടെ ഒരു പ്ലാവിന്റെ ചോട്ടിൽ പോത്തിനെ കെട്ടിയിട്ട് ആജാനബാഹു ആയ കാലൻ വീടിനുള്ളിൽ തന്റെ തല വാതിലിൽ മുട്ടാതെ കുനിഞ്ഞ് കയറി. തറയിൽ പാവിരിച്ച് കിടക്കുകയായിരുന്നു ദാക്ഷായണി അമ്മ, ഉറങ്ങുന്ന അമ്മയെ ശല്ല്യം ചെയ്യാതെ കാലൻ പതിയെ അമ്മയുടെ ആത്മാവിനെ എടുത്ത് തന്റെ തോളിൽ കിടത്തി, പതിയെ പുറത്തിറങ്ങി വാഹനവും എടുത്ത് കൊണ്ട് ദൈവത്തിന്റെ അടുത്തേക്ക് യാത്രതിരിച്ചു. അവർ പോയി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ വീടിനകത്ത് നിന്ന് കരച്ചിലുയർന്ന് തുടങ്ങി, നാട്ട്കാരൊക്കെ ഓടി കൂടി അത് കൂട്ടക്കരച്ചിലാക്കി മാറ്റി.

7 Comments

    1. 🙂

  1. Nannayittund

    1. Thank you Shahana.

  2. Kollaam
    Puthuma undu

    1. Thank you Santhosh.

  3. actually muthashikadha short story categoryil aan post cheythe. ith oru crime thriller story alla.

Comments are closed.