മീനാക്ഷി കല്യാണം – 1 [നരഭോജി] 456

( ഞാൻ നിലാവിൽ പുക പടർത്തി കൊണ്ട് ഇത്രയും ആലോചിച്ചു തീർന്നപ്പോഴേക്കും അകത്തു ബഹളം ഒന്നവസാനിച്ചു , അടുത്ത പ്രശനം തുടങ്ങും മുന്ന് ഞാൻ സിഗരറ്റ് കളഞ്ഞു സോഫയിലേക്ക് മറിഞ്ഞു വീണു )

വൈകിയാണ് എഴുന്നേറ്റതു 10:30  ഞാൻ മൊബൈൽ എടുത്ത് ടൈം നോക്കി . ഇപ്പോ 7:30  ആയിരുന്നു മുഹൂർത്തം കല്യാണം ഇപ്പോ കഴിഞ്ഞുണ്ടാവും , ‘അമ്മ ഉണ്ടായിരുന്നെങ്കിൽ ഞാൻ എല്ലാത്തിനും മുന്നിൽ തന്നെ കാണുമായിരുന്നു. അവനു നല്ലതു മാത്രം വരട്ടെ, ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.

സോഫയിൽ കിടന്നു തല കുത്തി മുൻവാതില് നോക്കി, എപ്പോഴത്തെയും പോലെ തുറന്നു കിടപ്പുണ്ട്. ശ്യാം രാത്രി എപ്പോഴോ അവളെയും കൊണ്ട് ഇറങ്ങി പോയിട്ടുണ്ട്, വാതിൽ അടയ്ക്കാൻ പറഞ്ഞ ഒരിക്കൽ പോലും ചെയ്യില്ല .

ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ കൈ താഴെ ഇട്ടു , അത് മൃദുലമായ എന്തിലോ ചെന്ന് കൊണ്ടു .നല്ല പതു പതുത്ത എന്തോ ഒന്ന് . ഞാൻ തല ഒന്ന് എത്തി നോക്കി . താഴെ തരിപോലും ബോധം ഇല്ലാതെ കിടന്നുറങ്ങുന്ന ഉറങ്ങുന്ന ഒരു പെൺകുട്ടിയുടെ മേൽ ആണ് കൈകൊണ്ടത്  എന്ന് മനസിലായതും ഞാൻ ഞെട്ടി കൈ പിൻവലിച്ചു . വലതുവശം  ചെരിഞ്ഞു മുഖത്തു കൈ വച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ ഉറങ്ങുന്നു .  എന്ത് മനോഹരമായ കണിയാണിത്, ഈ വിശിഷ്‌ട സുന്ദര ശ്രീത്വം  വർണിക്കാൻ വാക്കുകളില്ലാതെ ഞാൻ വീർപ്പുമുട്ടി . ആരാണിവൾ, എനിക്ക് പരിചയം ഉള്ള ആരും തന്നെ അല്ല . ഞാൻ ശബ്ദം ഉണ്ടാകാതെ എഴുന്നേറ്റു അവൾ കിടക്കുന്നതിനു എതിർവശത്തുള്ള ഭിത്തിയോട് ചേർന്ന് ഇഴുകി ഇറങ്ങി , ആ ഉറക്കത്തിന്റെ ഭംഗി ആസ്വദിച്ചു അല്‌പനേരം ഇരുന്നു. അവൾ കൈ മാറ്റി , പതുകെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു തുടങ്ങി, ഒരു പൂ വിടരും പോലെ .

ഇവളെ …., ഇവളെ ഞാൻ എവിടെയോ ഇതിനു മുന്ന് കണ്ടിട്ടുണ്ട് , അന്ന് വീട്ടിൽ കരഞ്ഞു തളർന്നു ഉറങ്ങികിടന്നിരുന്ന പെണ്കുട്ടി ഇവളല്ലേ, അതെ അവൾ തന്നെ . അവൾ പതുക്കെ എഴുന്നേറ്റു , കൈ രണ്ടും രണ്ടു ദിശയിൽ ഉയർത്തി ഉറക്കത്തിന്റെ ആലസ്യം കളഞ്ഞു , ആ ഉലഞ്ഞ സാരിയും അഴിഞ്ഞു വീണ കേശഭാരവും അവളെ ഒരു രാജ രവിവർമ്മ ചിത്രം പോലെ മനോഹാരിയാക്കി  . അവളിൽ തട്ടി സ്വർണവർണം പടർന്ന സൂര്യ രസ്മികൾ എന്റെ മേൽ വന്നു പതിച്ചു . ഒരു നക്ഷത്രമെന്നോണം അവൾ കണ്ണ് ചിമ്മി തുറന്നു , ആ കാപ്പിപൊടി നിറത്തിലുള്ള കണ്ണുകൾ എന്നിൽ പതിഞ്ഞ മാത്രയിൽ ഒന്ന് ഞെട്ടിയോ , അതിൽ നാണം പടർന്നു കയറിയോ , ഈ കണ്ണുകൾ …. മീനാക്ഷി , ദൈവമേ മീനാക്ഷി , ഇവൾ ഇത്രയും സുന്ദരിയാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല , എങ്കിൽ ഞാൻ ഇവളെ അഭിക് വിട്ടുകൊടുതേനില്ല .ലോകത്തു ആർക്കും തന്നെ  വിട്ടുകൊടുതേനില്ല .

പെട്ടന്നാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്, ഇന്നല്ലേ കല്യാണം  , ഇവളെന്താ ഇവിടെ , ഞാൻ അവളെ നോക്കി കല്യാണ സാരിയിൽ ഫുൾ ആടയാഭരണങ്ങളും അണിഞ്ഞാണ് വന്നിട്ടുള്ളതു , അഭി എവിടെ , ഞാൻ ചുറ്റും നോക്കി , സംശയത്തോടെ അവളെ നോക്കി .

എന്ത് മനസ് വായിച്ചെന്നോണം അവൾ പറഞ്ഞു ,

: നോക്കണ്ട ഉണ്ണിയേട്ടാ, ഞാൻ ഓടിപോന്നതാ , കല്യാണം നടന്നില്ല . അവർ ഇപ്പോ റെയിൽവേ സ്റ്റേഷനിലും , ബസ്സ്റ്റാൻഡിലും തിരയുന്നുണ്ടാവും , ഞാൻ രാവിലത്തെ ഫ്ലൈറ്റ് എടുത്ത് നേരെ ഇങ്ങോട്ടു പോന്നു . എനിക്കിവിടെ ഒരാളെ കണ്ടു പിടിക്കണം, ഉണ്ണിയേട്ടനെ മാത്രമേ എനിക്ക് ഇവിടെ ആകെ പരിജയം ഉള്ളു.

(കുട്ടി സാറ്റ് കളിക്കാൻ ഇറങ്ങിയതാ എന്ന് പറയും പോലെ ഇത് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ഞാൻ തലയ്ക്കു , ഇടിവെട്ട് കൊണ്ടപോലെ ഇരുന്നു , വീട്ടിൽ എല്ലാവരോടും ദേഷ്യം ഉണ്ടെങ്കിലും കല്യാണം മുടങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല .)

എനിക്ക് എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

എങ്കിലും ഇവളുടെ ഈ നിഷ്കളങ്കമായ കണ്ണുകളും , കൊല്ലങ്ങൾക്കു അപ്പുറത്തു നിന്നുള്ള ഉണ്ണിയേട്ടാ വിളിയും എല്ലാം …, എല്ലാംകൊണ്ടും എനിക്ക് ഉറപ്പായിരുന്നു ഇവളിനി എന്ത് മാങ്ങാത്തൊലി പറഞ്ഞാലും ഞാൻ കണ്ണുംപൂട്ടി അവൾക്കത് ചെയ്‌തുകൊടുക്കും എന്ന് …..

20 Comments

  1. വെറുതെ ഒരു രസത്തിനു ഇവിടെ ഒന്ന് ഇട്ടു നോക്കിയെന്നെ ഉള്ളു. രണ്ടാമത്തെ ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇനി ഈ സൈറ്റ്ൽ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല ,
    KK യിൽ മീനാക്ഷി കല്യാണം പാർട്ട് – 3 ( എന്റെ മാത്രം മീനാക്ഷി ) ഈ മാസം ലാസ്റ്റിനുള്ളിൽ അപ്‌ലോഡ് ചെയ്യാം .

    1. ഈ സൈറ്റിന് വേണ്ടി ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. അത് ശരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം ആണ് .

    2. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല .

    3. പൊന്നളിയാ ഇനി ഇതിന്റെ climax വന്നിട്ടേ വായിക്കുന്നുള്ളു ഒറ്റ s strechൽ വായിക്കണം അത്ര അടിപൊളി ആയിട്ടുണ്ട്

  2. ഇത്തിരി പൂവ്‌

    മച്ചാനെ ഇത് തറവാട്ടിൽ വരുന്ന കഥയല്ലേ?????❤?

  3. ❤️?❤️❤️

  4. ഈ കഥ ഇവിടെ മുൻപ് ഇട്ടതല്ലേ.. ???

  5. Rajeev (കുന്നംകുളം)

    എവിടെയോ വായിച്ചത് പോലെ

  6. ??

  7. ❤️

    1. ഈ കൊച്ചു കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയ എല്ലാവരോടും സ്നേഹം

  8. Interesting ???

  9. ??

  10. എന്റെ നരബോജി അണ്ണാ…. എന്നെ ഇത്രയും സങ്കടപ്പെടുത്തിയ അല്ലെങ്കിൽ ഇത്രയും ബാഡ്ഫീ ൽ തന്ന ഒരു മരണ സീൻ ഞാൻ ഇതുവരെ വായിച്ചിട്ടില്ല….ഏറ്റവും കുറഞ്ഞത് 10 തവണ എങ്കിലും ഞാൻ ഇത് വായിച്ചിട്ടുണ്ടാവും… വായിച്ച ദിവസം മുഴുവൻ ഈ സീൻ തന്നെ ആയിരുന്നു കണ്മുന്നിൽ

    1ഉം 2ഉം അപ്പുറത് വായിച്ചിരുന്നു…. അതികം വൈകാതെ അടുത്ത പാർട്ട്‌ തരുമെന്ന് കരുതുന്നു….

    എഴുതിന്റെ മാന്ദ്രികത ചിലർക്കേ കിട്ടു… അത് നരബോജി അണ്ണന് ആവോളം ഉണ്ട് ♥️♥️

    1. ഒരുപാടു സ്നേഹം ADM

  11. അപ്പുറത്ത് first 2 part um വായിച്ചിരുന്നു ???
    Waiting for 3rd part❤️

    1. മാർക്കോ

      Avide

        1. അറക്കളം പീലിച്ചായൻ

          തറവാട്ടിൽ

Comments are closed.