അച്ഛൻ : മോൻ (പുച്ഛത്തിൽ അച്ഛൻ വിട്ട നിശ്വാസം എന്റെ റൂമിൽ അലയടിച്ചു) ,. എടി അവൻ എന്റെ മകൻ അല്ല, നിൻറെ മകൻ ആണ് , നിൻറെ അതെ പോലത്തെ മകൻ . നിന്നെ കൊണ്ടോ അവനെ കൊണ്ടോ ഈ വീടിനൊരു ഗുണവും ഇല്ല , ഞാൻ ഇണ്ടാക്കിതൊക്കെ ഇങ്ങനെ ഇരുന്നു തിന്നു മുടിപ്പിക്കാം എന്നല്ലാണ്ട് . പിന്നെ വാക്ക്, പണ്ടെങ്ങോ വാക്കു പറഞ്ഞു എന്ന് വച്ച് കാൽ കാശിനു വകയില്ലാത്തോനു പെണ്ണ് കൊടുക്കാൻ പറ്റുമോ , ഒന്നുമില്ലേലും അവളൊരു അസിസ്റ്റന്റ് പ്രൊഫസർ അല്ലെ , ഇതു രാഘവൻ തന്ന്യാ എന്നോട് പറഞ്ഞെ , ഈ വീട്ടിൽ ഒന്നും എന്റെ വാക്കിന് അപ്പറം പോവില്ല എന്ന് ഞാന് അവനോടു പറഞ്ഞു. അഭി കെട്ടും അവളെ. അവനു ഫോട്ടോ കണ്ടു ഇഷ്ടം ആയി, ഞാൻ ഇത് തീരുമാനിച്ചു , ഇവരും . (ചേട്ടത്തിയുടെയും ചേട്ടന്റെയും പതിഞ്ഞ മൂളൽ കേട്ടു)
(ആ കനത്ത ഭൂരിപക്ഷത്തിനു മുന്നിൽ ‘അമ്മ നിസഹായമായി തോറ്റു പോകുന്നതു ഞാൻ ഒരു ചുവരിനപ്പുറത്തു കിടന്ന് അറിഞ്ഞു. എന്നെ പറഞ്ഞതിൽ എനിക്ക് ഒരു വിഷമവും തോന്നിയില്ല, ഞാൻ അതൊക്കെ തന്നെ ആണ് ,പക്ഷെ അമ്മേയെ പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, മനസ്സിൽ ഒരു വിങ്ങൽ , കണ്ണ് നനഞ്ഞു പോയി, ഞാൻ കാരണം അല്ലെ ‘അമ്മ .. ചുമരിനപ്പുറത്തു നിന്ന് അമ്മയുടെ തേങ്ങൽ ഇപ്പോഴും കേൾക്കാം )
‘അമ്മ: എന്റെ കാലം കഴിഞ്ഞ നിങ്ങൾ അവനെ ഇവിടെ നിന്ന് പുഴുത്ത പട്ടിയെ പോലെ ആട്ടിയോടിക്കും ,..എനിക്കറിയാം.
(ഞാൻ അമ്മയെ കരയിപ്പിച്ചതിനു രണ്ടു പറയാം എന്ന് കരുതി ഇറങ്ങി വന്നതാണ് പക്ഷേ അവരൊക്കെ നേരത്തെ തന്നെ മുറികളിൽ പോയിരുന്നു. ഹാളിൽ ഒരു കോണിൽ ,സോഫയിൽ ചുമരിൽ തല ചാരി , മുഖത്തു കൈ വച്ച് ‘അമ്മ കരയുന്നുണ്ടായിരുന്നു , ഞാൻ നടന്നു ചെന്ന് അമ്മയുടെ കിഴിൽ നിലത്തിരുന്നു , മടിയിൽ തല വച്ച് അമ്മയെ നോക്കി കിടന്നു , എനിക്ക് അമ്മയോട് കൂടുതൽ ഇഷ്ടം തോന്നി , എനിക്ക് ഈ ലോകത്തു അവർ മാത്രമേ ഉള്ളു എന്ന് തോന്നിപോയി . ‘അമ്മ മുഖത്തു വച്ചിരുന്ന കൈ എടുത്തു മാറ്റി എന്നെ നോക്കി , ഞാൻ വെളുക്കെ ചിരിച്ചു , ‘അമ്മ ഒന്നും പറഞ്ഞില്ല വാത്സല്യത്തോടെ എന്നെ നോക്കി .)
ഞാൻ : ‘അമ്മ കരയല്ലേ , ‘അമ്മ ഉള്ളപ്പോ എനിക്കെന്തിനാണ് ഒരു മീനാക്ഷി .
‘അമ്മ : അവള് എനിക്ക് നിന്നെ പോലെ തന്നെ ആണ് , എന്നും വിളിക്കും , എപ്പോ വന്നാലും കാണാൻ വരും , എന്റെ മടിയിൽ തലവച്ച് ഒത്തിരി നേരം ഇങ്ങനെ കിടക്കും . കളികൾ പറയും, കൊച്ചു കുട്ടികളെ പോലെയാ , ഒരു സാധു പെൺക്കുട്ടി , നീ അച്ഛനെ പേടിച്ച് പകലൊന്നും വീട്ടി ഇണ്ടാവാറില്ലലോ , അതാ അറിയാത്തെ, എപ്പോഴോ എനിക്കങ്ങനെ തോന്നിപ്പോയി . പക്ഷെ എന്റെ തോന്നലുകൾക്കും , ഇഷ്ടങ്ങൾക്കും ഈ വീട്ടിൽ എത്ര വില ഉണ്ടെന്നു എനിക്കിന്ന് മനസിലായി. ഞാൻ മരിച്ച പോലും ഇവിടെ ആരും കരയില്ല . (അമ്മ ഇരുട്ടിൽ നോക്കി എന്തോ കൊണ്ട് ചിന്തിച്ചു പറഞ്ഞു)
ഞാൻ : എനിക്ക് വില ഉണ്ട് , എനിക്ക് ‘അമ്മ മാത്രേ ഉള്ളൂ . ഇങ്ങനെ സങ്കട പെടുത്തണ കാര്യങ്ങൾ പറയാണ്ട് എൻറെ സരസ്വതി കുട്ടി കിടന്നു ഒറങ്ങിയേ . ( അമ്മ എന്തെങ്കിലും ചെയ്താലോ എന്നെനിക് പേടി തോന്നിയ കൊണ്ട് ഞാൻ എങ്ങും പോകാൻ നിന്നില്ല അവിടെ തന്നെ ഇരുന്നു )
‘അമ്മ പിന്നെ ഒന്നും പറഞ്ഞില്ല , വെറുതെ എന്റെ മുടി തഴുകി കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു ഇരുന്നു, എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഞാൻ , ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോഴും ആ കൈ വിരലുകൾ എന്റെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു . ഇരുള് ഉരുണ്ടു കയറി പതിയെ കിഴക്ക് വെള്ളകീറി , അതിനിടയിലെപ്പോഴോ ആ വിരലുകളിലെ മാന്ത്രിക സ്നേഹതേജസ്സ് നിലച്ചുപോയിരുന്നു .
അനു (ചേട്ടത്തി) : അയ്യോ അമ്മെ , അമ്മെ എണീക് , ചേട്ടാ ‘അമ്മ കണ്ണ് തുറക്കുന്നില്ല …
വെറുതെ ഒരു രസത്തിനു ഇവിടെ ഒന്ന് ഇട്ടു നോക്കിയെന്നെ ഉള്ളു. രണ്ടാമത്തെ ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇനി ഈ സൈറ്റ്ൽ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല ,
KK യിൽ മീനാക്ഷി കല്യാണം പാർട്ട് – 3 ( എന്റെ മാത്രം മീനാക്ഷി ) ഈ മാസം ലാസ്റ്റിനുള്ളിൽ അപ്‌ലോഡ് ചെയ്യാം .
ഈ സൈറ്റിന് വേണ്ടി ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. അത് ശരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം ആണ് .
????
KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല .
പൊന്നളിയാ ഇനി ഇതിന്റെ climax വന്നിട്ടേ വായിക്കുന്നുള്ളു ഒറ്റ s strechൽ വായിക്കണം അത്ര അടിപൊളി ആയിട്ടുണ്ട്
മച്ചാനെ ഇത് തറവാട്ടിൽ വരുന്ന കഥയല്ലേ?????❤?
❤️?❤️❤️
ഈ കഥ ഇവിടെ മുൻപ് ഇട്ടതല്ലേ.. ???
എവിടെയോ വായിച്ചത് പോലെ
??
❤️
ഈ കൊച്ചു കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയ എല്ലാവരോടും സ്നേഹം
Interesting ???
??
എന്റെ നരബോജി അണ്ണാ…. എന്നെ ഇത്രയും സങ്കടപ്പെടുത്തിയ അല്ലെങ്കിൽ ഇത്രയും ബാഡ്ഫീ ൽ തന്ന ഒരു മരണ സീൻ ഞാൻ ഇതുവരെ വായിച്ചിട്ടില്ല….ഏറ്റവും കുറഞ്ഞത് 10 തവണ എങ്കിലും ഞാൻ ഇത് വായിച്ചിട്ടുണ്ടാവും… വായിച്ച ദിവസം മുഴുവൻ ഈ സീൻ തന്നെ ആയിരുന്നു കണ്മുന്നിൽ
1ഉം 2ഉം അപ്പുറത് വായിച്ചിരുന്നു…. അതികം വൈകാതെ അടുത്ത പാർട്ട് തരുമെന്ന് കരുതുന്നു….
എഴുതിന്റെ മാന്ദ്രികത ചിലർക്കേ കിട്ടു… അത് നരബോജി അണ്ണന് ആവോളം ഉണ്ട് ♥️♥️
ഒരുപാടു സ്നേഹം ADM
അപ്പുറത്ത് first 2 part um വായിച്ചിരുന്നു ???
Waiting for 3rd part❤️
Avide
kk
തറവാട്ടിൽ