ഒരാൾ ഒഴിച്ച് ,കേണൽ പ്രഭാകര വർമ്മ , അതിനു പ്രധാന കാരണം എന്റെ ചേട്ടൻ ആനന്ദ് വർമയും , അനിയൻ അഭിലാഷ് വർമയും ആയിരുന്നു . എനിക്ക് പേരിട്ടത് ‘അമ്മ ആയിരുന്നു , അത് കൊണ്ട് തന്നെ അച്ഛന്റെ പേരിന്റെ വാല് മനഃപൂർവം ഒഴിവായി കിട്ടി , എനിക്ക് അത് വലിയ ഒരു ആശ്വാസം ആയിരുന്നു . ചേട്ടൻ ഡിഗ്രിക് ശേഷം സിവിൽ സർവീസ് എക്സാം എഴുതി എടുത്തു , IAS കാരൻ ആയി. ട്രെയിനിങ് ക്യാമ്പിൽ വച്ച് തന്നെ ഒരു IAS കാരിയെ പ്രണയിച്ചു കെട്ടി ചേച്ചി അനുരാധ IAS , രണ്ടു പേർക്കും ജോലി രണ്ടു സ്ഥലത്തായതു കൊണ്ട് ഇടയ്ക്ക് മാത്രമേ വീട്ടിൽ വരൂ . അനിയൻ അഭി ചെറുപ്പം മുതലേ അച്ഛന്റെ പോലെ ആർമി പ്രാന്തൻ ആയിരുന്നു അവൻ ഡിഗ്രി പോലും കംപ്ളീറ് ആകാതെ ആർമിയിൽ ചേർന്ന് നാട് വിട്ടു . ഇപ്പോ അത്യാവശ്യം നല്ല പോസ്റ്റിൽ എത്തി , അച്ഛന്റെ കോണ്ടാക്ട് കൂടി അതിനു പിന്നിൽ ഉണ്ടെന്നു വച്ചോ .
നാട്ടിലെ എല്ലാ ചെരുപ്പക്കര്ക്കും മാതൃക ആയി ഒരു പണിക്കും പോവാതെ ഞാൻ അങ്ങനെ നടന്നു , നാടകത്തിൽ നിന്ന് കിട്ടണ നക്കാപിച്ചയും , അമ്മ മല്ലി പാത്രത്തിൽ എനിക്ക് വേണ്ടി ഇട്ടു വയ്ക്കുന്ന കാശും ആയിരുന്നു പ്രധാന വരുമാനം , അതിൽ ഒതുങ്ങി ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു പോന്നു . ആ നശിച്ച രാത്രി വരെ…
അകത്തു ബഹളം കൂടി വന്നു , അതെന്നെ കുറച്ചധികം അലോസരപെടുത്തി തുടങ്ങിയിരിക്കുന്നു. വീട്ടിൽ സമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു , അലീന യുടെ കരച്ചിലും ശ്യാമിന്റെ ഓളിയും , കൂടി കൂടി വന്നു ,ഇതിനെ കടന്നു മറ്റൊരിടത്തേക്ക് ചെല്ലാൻ ഞാൻ ആഗ്രഹിച്ചു .. അവരുടെ ലോകത്തു അപ്പോൾ സങ്കടങ്ങൾ ഉണ്ടായിരുന്നില്ല , ആശങ്കകൾ ഉണ്ടായിരുന്നില്ല , പ്രണയം പോലും ഉണ്ടായിരുന്നില്ല , ക്രോധം മാത്രം, അതിനൊരു പ്രത്യേകത ഉണ്ട് മറ്റെല്ലാ വികാരങ്ങളെയും ഇല്ലാതാക്കി അത് അതിനു മുകളിൽ കയറി നിക്കും . അവരെ ക്രോധം ഭരിച്ചു കൊണ്ടിരുന്നു , എന്റെ കഷ്ടകാലങ്ങളെ ശനി ഭരിക്കും പോലെ .
ഞാൻ പതുകെ എഴുന്നേറ്റു , ഇടുങ്ങിയ ജനലിലൂടെ തിങ്ങി ഞെരുങ്ങി കടന്നു വരുന്ന നിലാവിനെ നോക്കി നടന്നു , പതിയെ ഞാൻ അതിൽ ലയിച്ചു ചേർന്നു, എന്ത് സുന്ദരമായ രാത്രി , ആകാശത്തു പൗർണമി ഉദിച്ചു നില്കുന്നു , അളവിൽ കൂടുതൽ സൗന്ദര്യം ഉള്ള രാത്രികളെ എനിക്കിപ്പോൾ ഭയം ആണ് , അന്നും അങ്ങനെ ഒരു രാത്രി ആയിരുന്നു , ഒരു അഭൗമ സുന്ദര രാത്രി , എനിക്കെല്ലാം നഷ്ടപെട്ട രാത്രി . ഞാൻ ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ച് ചിന്തകൾക്ക് തീകൊടുത്തു, ഓർമകൾ രണ്ടു വര്ഷം പുറകിലേക്ക് സഞ്ചരിച്ചു.
പാലാരിവട്ടത്തെ ഒരു നാടകം കഴിഞ്ഞു വൈകി ആണ് അന്ന് വീട്ടിൽ വന്നത് , ഇന്നലെ ഉറങ്ങാത്ത കണ്ണിൽ ഉറക്കം തൂങ്ങിയാടി കളിക്കുന്നുണ്ടായിരുന്നു, കതകു തുറന്നതും അച്ഛൻ.
അച്ഛൻ : നീ കഞ്ചാവ് വലിയും തുടങ്ങിയോ , (എന്നെ തറപ്പിച്ചൊന്നു നോക്കി )
ഞാൻ : ഉറക്കം ശരി ആവാത്തത് കൊണ്ടാണ് , ഞാൻ ഒന്ന് കിടക്കട്ടെ.
.അച്ഛൻ : കണ്ണ് കണ്ട എനിക്കറിയ , ഞാൻ പണ്ട് വാഗാ ബോർഡറി ആയിരുന്നപ്പോ ബാങ്ക് വലിച്ച രണ്ടു പഞ്ചാബി സുബോർഡിനേറ്റകളെ , തോക്കും പിടിപ്പിച്ചു -4 ഡിഗ്രി സെൽഷ്യസിൽ 15 കിലോ മീറ്റർ ഓടിച്ചിട്ട് ,അതിനു ശേഷം അവര് കരഞ്ഞു കാലും പിടിച്ചിട്ടാണ് വിട്ടത് , ആ എന്നെ ആണ് നീ പറ്റിക്കാൻ നോക്കണതെന്നു ഓര്മ വേണം .
( ഭാഗ്യത്തിന് കഥ തീരുന്നതിനു മുന്നേ ഞാൻ റൂമെത്തി, ഞാൻ വേഗം കതകു അടച്ചു കുളിക്ക പോലും ചെയ്യാതെ കട്ടിലിൽ വീണു,
രാത്രി എപ്പോഴോ നല്ല ബഹളം കേട്ടാണ് ഉണർന്നത്, അച്ഛൻ എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട് , കുറച്ചു നേരം കേട്ട് കിടന്നപ്പോ മനസിലായി അഭിയുടെ കല്യാണ കാര്യം ആണ് , ഈ പാതിരാത്രിക ഇയാൾക്കു കെടന്നു ഉറങ്ങി കൂടെ , പെണ്ണ് ഇന്ന് രാത്രി തന്നെ ഓടി പൂവൊന്നും ഇല്ലാലോ)
അച്ഛൻ : എന്തിനാ സരസ്വതി നീ ഇങ്ങനെ കരയണെ, ഞാൻ പ്രായോഗികമായി നടക്കുന്ന ഒരു കാര്യം പറഞ്ഞുന്നല്ലേ ഉള്ളോ .
‘അമ്മ : പത്തു മുപ്പതു വയസായ ചേട്ടനെ നിർത്തി 24 വയസുള്ള കൊച്ചു പയ്യനെ കെട്ടിക്കുന്നതാണോ നിങ്ങടെ പ്രായോഗികം ( അമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു )
അച്ഛൻ : വയസ്സിന്റെ കാര്യം നീ നോക്കണ്ട , അവനത്തിനുള്ള പ്രാപ്തി ഉണ്ട് , അതെനിക്ക് ബോധ്യം ആയതാണ് , മാത്രം അല്ല അവന്റെ അവിടത്തെ ജീവിതത്തിനും , തിരക്കിനും ഒരു തുണ അത്യാവശ്യം ആണ് . ഞാൻ രാഘവനോട് വാക്ക് പറഞ്ഞു .
‘അമ്മ : രാഘവന്റെ മോളോ , മീനാക്ഷി അരവിന്ദനാന്ന് ചെറുപ്പം തൊട്ടേ പറഞ്ഞു വച്ചിരുന്നതല്ലേ . അല്ലെങ്കിലും നിങ്ങൾക് അരവിന്ദനെ കണ്ണെടുത്താൽ കണ്ടുകൂടാ. ഇനി ഈ ക്രൂരത കൂടി കാട്ടല്ലേ, അവനും നമ്മടെ മോനല്ലേ.
വെറുതെ ഒരു രസത്തിനു ഇവിടെ ഒന്ന് ഇട്ടു നോക്കിയെന്നെ ഉള്ളു. രണ്ടാമത്തെ ഭാഗം അപ്ലോഡ് ചെയ്തിട്ടുണ്ട്, ഇനി ഈ സൈറ്റ്ൽ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല ,
KK യിൽ മീനാക്ഷി കല്യാണം പാർട്ട് – 3 ( എന്റെ മാത്രം മീനാക്ഷി ) ഈ മാസം ലാസ്റ്റിനുള്ളിൽ അപ്ലോഡ് ചെയ്യാം .
ഈ സൈറ്റിന് വേണ്ടി ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. അത് ശരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം ആണ് .
????
KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല .
പൊന്നളിയാ ഇനി ഇതിന്റെ climax വന്നിട്ടേ വായിക്കുന്നുള്ളു ഒറ്റ s strechൽ വായിക്കണം അത്ര അടിപൊളി ആയിട്ടുണ്ട്
മച്ചാനെ ഇത് തറവാട്ടിൽ വരുന്ന കഥയല്ലേ?????❤?
❤️?❤️❤️
ഈ കഥ ഇവിടെ മുൻപ് ഇട്ടതല്ലേ.. ???
എവിടെയോ വായിച്ചത് പോലെ
??
❤️
ഈ കൊച്ചു കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയ എല്ലാവരോടും സ്നേഹം
Interesting ???
??
എന്റെ നരബോജി അണ്ണാ…. എന്നെ ഇത്രയും സങ്കടപ്പെടുത്തിയ അല്ലെങ്കിൽ ഇത്രയും ബാഡ്ഫീ ൽ തന്ന ഒരു മരണ സീൻ ഞാൻ ഇതുവരെ വായിച്ചിട്ടില്ല….ഏറ്റവും കുറഞ്ഞത് 10 തവണ എങ്കിലും ഞാൻ ഇത് വായിച്ചിട്ടുണ്ടാവും… വായിച്ച ദിവസം മുഴുവൻ ഈ സീൻ തന്നെ ആയിരുന്നു കണ്മുന്നിൽ
1ഉം 2ഉം അപ്പുറത് വായിച്ചിരുന്നു…. അതികം വൈകാതെ അടുത്ത പാർട്ട് തരുമെന്ന് കരുതുന്നു….
എഴുതിന്റെ മാന്ദ്രികത ചിലർക്കേ കിട്ടു… അത് നരബോജി അണ്ണന് ആവോളം ഉണ്ട് ♥️♥️
ഒരുപാടു സ്നേഹം ADM
അപ്പുറത്ത് first 2 part um വായിച്ചിരുന്നു ???
Waiting for 3rd part❤️
Avide
kk
തറവാട്ടിൽ