മിന്നും താരകം( മനൂസ്) 3201

ചേട്ടയിക്ക് കൊടുത്ത വാക്കുകൾ ഓരോന്നും എന്റെ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരുന്നു.

 

ആത്മഹത്യ ചെയ്യാനുള്ള ശ്രമം അമ്മ കണ്ടതിനാൽ നടന്നില്ല ..

 

ഒടുവിൽ എല്ലാ പ്രണയങ്ങളിലും സംഭവിച്ചത് തന്നെ നടന്നു…

 

ഒരുത്തനെ മോഹിപ്പിച്ചിട്ട് മറ്റൊരുവന്റെ താലി കഴുത്തിൽ അണിയേണ്ട ഗതികേട്…

 

മനസ്സുകൊണ്ടല്ലെങ്കിൽ പോലും ഞാൻ വഞ്ചകി ആയി…

 

ദൈവങ്ങളെപോലും വെറുത്ത ദിനം…

 

ആദ്യരാത്രിയിൽ തന്നെ അയാളോട് എനിക്ക് പറയേണ്ടി വന്നു എന്റെ മനസ്സിലെ സ്വപ്നങ്ങളെ കുറിച്ച് ഞങ്ങളുടെ പ്രണയത്തിന്റെ തീവ്രതയെ കുറിച്ച്…

 

“ചേട്ടായി അല്ലാതെ മറ്റൊരു പുരുഷൻ എന്റെ ശരീരത്തിൽ സ്പർശിക്കുന്ന നാൾ  ദീക്ഷണ ഈ ശരീരം ഉപേക്ഷിച്ചിരിക്കും…”

 

എന്റെ വാക്കുകളിൽ അയാൾ ആദ്യമൊന്നു പതറിയെങ്കിലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി മനസ്സിലാക്കിയത് കൊണ്ട് എന്നെ സമാധാനിപ്പിച്ചു…

 

വീട്ടുകാരുടെ നിർബന്ധം മൂലമാണ് അയാൾക്കും എന്നെ കല്യാണം കഴിക്കേണ്ടി വന്നത്..

 

അപ്പോഴേക്കും സുഹൃത്ത് വഴി ചേട്ടായി എല്ലാ വിവരങ്ങളും അറിഞ്ഞിരുന്നു…

 

ഉടൻ തന്നെ നാട്ടിൽ എത്തുകയും ചെയ്തു…

 

ചേട്ടായി എന്നെ വീട്ടിൽ വന്ന് വിളിച്ചിറക്കി…

29 Comments

  1. Heart touching!!!!!

  2. Eshtapettu

  3. മനുസ്.. നല്ല കഥ..എന്തൊക്കെയോ പറയണം എന്നുണ്ട്..
    മനോഹരം ആയ എഴുത്ത്..
    അവളുടെ ഉള്ളിലെ വിചാരം അവള് മാറ്റി എടുതുവല്ലോ..
    സ്നേഹത്തോടെ❤️

  4. കുട്ടപ്പൻ

    മനു. തിരക്കുകൾ കാരണം വൈകിയതാട്ടോ.
    നല്ല ശൈലി. നല്ല വായനാ സുഖം.

    നന്നായി തന്നെ എഴുതി. ആദ്യത്തെ കുറച്ച് വരികൾ വായിച്ചപ്പോ തുടർന്ന് വായിക്കണോ എന്ന് തോന്നി… മറ്റൊന്നും കൊണ്ടല്ല അവസാനം സങ്കടപ്പെടുത്തുവോ എന്ന് പേടിച്ചിട്ട്.

    കുറച്ച് സങ്കടം ഉണ്ട് എന്നാലും…. എല്ലാ അമ്മമാരും മക്കളെ സ്നേഹിക്കും. പക്ഷെ ഇവിടെ അവൾക്ക് അതിന് സമയമെടുത്തു എന്ന് മാത്രം.

    ഇനിയും ഇതുപോലുള്ള കഥകളുമായി വാ. കാത്തിരിക്കാം

  5. മനൂസ്,
    എഴുത്ത് കിടുക്കി, ഒന്ന് പറയട്ടെ കുറച്ചു വേഗത കൂടിയോ എന്ന് തോന്നി.
    ഒരു ചെറിയ കഥാതന്തുവിനെ വളരെ മികച്ചരീതിയിൽ വികസിപ്പിച്ച് ഒരു കഥയാക്കി മാറ്റി.
    ആശംസകൾ…

    1. പോരായ്മകൾ ഉണ്ടാകും.. ഒരു കഥയുടെ ഘടനയിൽ പൂർണ്ണമായും എഴുതാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല.. അണുവിട മാറ്റാതെ ഒരു ജീവിതം പകർത്തി എന്നേ ഉള്ളൂ.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. എന്തല്ലാം ഞായങ്ങൾ നിരത്തിയാലും അവൾ ആ കുഞ്ഞിനോട് കാണിച്ചത് മാപ്പ് അർഹിക്കാത്ത തെറ്റാണ്… ആദ്യം മാതൃത്വം നിഷേതിച്ചിട്ട് പിന്നേ സ്നേഹം വാരിക്കോരി കൊടുത്തിട്ട് എന്ത് കാര്യം… അവൻ വിശന്ന് കരഞ്ഞപ്പൊ അവന്റെ വിശപ്പ് അടക്കാൻ നോക്കാതേ അവനേ വെറുപ്പോേടേ നോക്കുന്ന ഇതുപോല്ലുള്ള അമ്മമാരാണ് കുട്ടികളേ കൊന്ന് തളുന്നത്… അവൾക്ക് തിരിച്ചറിവ് വന്നില്ലങ്കിൽ ആകുട്ടിയുടേ അവസ്ഥയും മറിച്ചായിരിക്കുകയില്ല…. ഇത് പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം തോന്നരുതേ

    1. തെറ്റ് ചെയ്യാത്ത മനുഷ്യർ ആരുണ്ട് ഈ ഭൂമിയിൽ.. പലപ്പോഴും മനുഷ്യന്റെ നൈമിഷികമായ മനസ്സിലെ തോന്നാലുകളാണ് ഭൂരിഭാഗം തെറ്റുകളുടെയും ഉത്ഭവം..ആ മനസ്സിന്റെ ചാഞ്ചാട്ടത്തെ നിയന്ത്രിച്ചു കടന്നു കൂടുന്നവർ ജീവിതത്തിൽ വിജയിക്കും അല്ലാത്തവർ തെറ്റുകളിലേക്കും..

      അഭിപ്രായങ്ങൾ പറയുന്നതിന് എന്ത് വിരോധം.. ഇനിയും പറയണം.. വിലയേറിയ കമന്റിന് പെരുത്തിഷ്ടം കൂട്ടേ??

  7. കല്ലിലും പുഴയിലും സ്വന്തം ചോരയെ ഇല്ലാതാകുന്നവർക്ക് ഒപ്പം ഇങ്ങനെ ചില ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ടെന്നത് വിസ്മരിച്ചു കൂടാ
    കൊള്ളാം

    1. മനുഷ്യർ പലപ്പോഴും അങ്ങനെയാണ്..സ്വാർത്ഥതയിൽ നിന്നും രൂപാന്തരം പ്രാപിക്കുന്നു നൈമിഷികമായ ചിന്തകളാണ് എല്ലാത്തിനും കാരണം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ??

  8. ?

    1. ??

    1. ??

  9. ആദിത്യാ

    വായിക്കാം….okke കഴിയട്ടെ ട്ടോ ☺?❤️

    1. ടൈം കിട്ടുമ്പോൾ വായിക്കൂ?

  10. ????????????? [???????_????????]

    സേട്ടാ സേട്ടൻ്റെ കഥയോന്നും വായിച്ചിട്ടില്ല… ഇനി ഓരോന്നായി വായിക്കാം…

    1. Site ile aettavum pramugante കഥാ vayichittu illano
      Insult cheyallu monuse ??

      1. അങ്ങനെ പറഞ്ഞു കൊടുക്കേടാ ഉവ്വേ??

    2. ടൈം കിട്ടുമ്പോൾ വായിക്കു സേട്ട

  11. ❤️

    1. ??

    1. ??

    1. ??

    1. ???

Comments are closed.