മിന്നും താരകം( മനൂസ്) 3201

ചേട്ടായി എനിക്ക് എന്ത് മാത്രം വിലപ്പെട്ടതാണെന്നു വീടിന്റെ പണി കഴിഞ്ഞ് അവർ പോയതിന് ശേഷമാണ്  മനസ്സിലായത്..

 

എന്തോ വിലപ്പെട്ടതോന്ന് നഷ്ടമായത് പോലെ…

 

ആ ഏഴ് ദിവസങ്ങൾ സ്വർഗത്തിൽ ജീവിച്ച ഞാൻ പെട്ടെന്ന് തനിച്ചായപോലെ തോന്നി…

 

ആ സ്നേഹം നേടിയെടുക്കാൻ വേണ്ടി തന്നെയാണ് ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് പോലും ചിന്തിക്കാതെ എന്റെ ഇഷ്ടം ഒരുനാൾ ആ മുഖത്ത് നോക്കി അറിയിച്ചത്…

 

ഒരു പുരുഷനോടും മുഖത്തു നോക്കി സംസാരിച്ചിട്ടില്ലാത്ത എനിക്ക് അതിനെങ്ങനെ കഴിഞ്ഞു എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്..

 

സ്വതസിദ്ധമായ പുഞ്ചിരിയോടെ ചേട്ടായി എല്ലാം കേട്ടിരുന്നു..

 

“ഇപ്പോഴത്തെ എല്ലാ കുട്ടികൾക്കും തോന്നുന്നൊരു ഇഷ്ടമേ നിനക്കും തോന്നിയുള്ളൂ… അതിനെ പ്രണയം എന്ന് തന്നെ വിളിക്കാമോ എന്നുപോലും അറിയില്ല..

 

നാളെ ചിലപ്പോൾ നിനക്ക് ഓർത്ത് ചിരിക്കാൻ പറ്റിയൊരു ഓർമ മാത്രം ആകാം ഇത്..”

 

ഇതായിരുന്നു മറുപടി..

 

“അല്ല… ഒരിക്കലുമല്ല… ശരിയാണ് ചേട്ടായിക്ക് ചിലപ്പോൾ അത്ഭുതം തോന്നാം..നമ്മൾ തമ്മിൽ ഒരുപാട് സംസാരിച്ചിട്ടില്ല,, അടുത്ത് ഇടപഴകിയിട്ടില്ല .പക്ഷെ നിങ്ങളുടെ സാമിഭ്യം എനിക്ക് തരുന്നൊരു സന്തോഷവും സുരക്ഷിതത്വവും വേറെ ആരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല…

 

എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവളെ പോലെ ജീവിക്കുമ്പോഴേ ചിലപ്പോൾ അത് മനസ്സിലാകൂ…”

 

എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു..

 

“നിന്റെ മുന്നിൽ വലിയൊരു ലോകമുണ്ട് കുട്ടി… എന്റെ കൂടെയാണെങ്കിൽ ആ ലോകം നിനക് ഒരിക്കലും കിട്ടില്ല…

 

മാത്രമല്ല പഠിപ്പിലും,പണത്തിലും, ജാതിയിലും എല്ലാം നിന്നേക്കാൾ താഴ്ന്നവനാണ് ഞാൻ.. ഒരിക്കലും ഈ ബന്ധം ശരിയാകില്ല…

 

ഇത് നിനക്കും എനിക്കും ദുഃഖം മാത്രേ തരൂ… അമ്മയും അച്ഛനും മാത്രമുള്ളൊരു ചെറിയ ലോകമാണ് എന്റേത്.. എനിക്ക് അത് മതി..”

29 Comments

  1. Heart touching!!!!!

  2. Eshtapettu

  3. മനുസ്.. നല്ല കഥ..എന്തൊക്കെയോ പറയണം എന്നുണ്ട്..
    മനോഹരം ആയ എഴുത്ത്..
    അവളുടെ ഉള്ളിലെ വിചാരം അവള് മാറ്റി എടുതുവല്ലോ..
    സ്നേഹത്തോടെ❤️

  4. കുട്ടപ്പൻ

    മനു. തിരക്കുകൾ കാരണം വൈകിയതാട്ടോ.
    നല്ല ശൈലി. നല്ല വായനാ സുഖം.

    നന്നായി തന്നെ എഴുതി. ആദ്യത്തെ കുറച്ച് വരികൾ വായിച്ചപ്പോ തുടർന്ന് വായിക്കണോ എന്ന് തോന്നി… മറ്റൊന്നും കൊണ്ടല്ല അവസാനം സങ്കടപ്പെടുത്തുവോ എന്ന് പേടിച്ചിട്ട്.

    കുറച്ച് സങ്കടം ഉണ്ട് എന്നാലും…. എല്ലാ അമ്മമാരും മക്കളെ സ്നേഹിക്കും. പക്ഷെ ഇവിടെ അവൾക്ക് അതിന് സമയമെടുത്തു എന്ന് മാത്രം.

    ഇനിയും ഇതുപോലുള്ള കഥകളുമായി വാ. കാത്തിരിക്കാം

  5. മനൂസ്,
    എഴുത്ത് കിടുക്കി, ഒന്ന് പറയട്ടെ കുറച്ചു വേഗത കൂടിയോ എന്ന് തോന്നി.
    ഒരു ചെറിയ കഥാതന്തുവിനെ വളരെ മികച്ചരീതിയിൽ വികസിപ്പിച്ച് ഒരു കഥയാക്കി മാറ്റി.
    ആശംസകൾ…

    1. പോരായ്മകൾ ഉണ്ടാകും.. ഒരു കഥയുടെ ഘടനയിൽ പൂർണ്ണമായും എഴുതാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല.. അണുവിട മാറ്റാതെ ഒരു ജീവിതം പകർത്തി എന്നേ ഉള്ളൂ.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. എന്തല്ലാം ഞായങ്ങൾ നിരത്തിയാലും അവൾ ആ കുഞ്ഞിനോട് കാണിച്ചത് മാപ്പ് അർഹിക്കാത്ത തെറ്റാണ്… ആദ്യം മാതൃത്വം നിഷേതിച്ചിട്ട് പിന്നേ സ്നേഹം വാരിക്കോരി കൊടുത്തിട്ട് എന്ത് കാര്യം… അവൻ വിശന്ന് കരഞ്ഞപ്പൊ അവന്റെ വിശപ്പ് അടക്കാൻ നോക്കാതേ അവനേ വെറുപ്പോേടേ നോക്കുന്ന ഇതുപോല്ലുള്ള അമ്മമാരാണ് കുട്ടികളേ കൊന്ന് തളുന്നത്… അവൾക്ക് തിരിച്ചറിവ് വന്നില്ലങ്കിൽ ആകുട്ടിയുടേ അവസ്ഥയും മറിച്ചായിരിക്കുകയില്ല…. ഇത് പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം തോന്നരുതേ

    1. തെറ്റ് ചെയ്യാത്ത മനുഷ്യർ ആരുണ്ട് ഈ ഭൂമിയിൽ.. പലപ്പോഴും മനുഷ്യന്റെ നൈമിഷികമായ മനസ്സിലെ തോന്നാലുകളാണ് ഭൂരിഭാഗം തെറ്റുകളുടെയും ഉത്ഭവം..ആ മനസ്സിന്റെ ചാഞ്ചാട്ടത്തെ നിയന്ത്രിച്ചു കടന്നു കൂടുന്നവർ ജീവിതത്തിൽ വിജയിക്കും അല്ലാത്തവർ തെറ്റുകളിലേക്കും..

      അഭിപ്രായങ്ങൾ പറയുന്നതിന് എന്ത് വിരോധം.. ഇനിയും പറയണം.. വിലയേറിയ കമന്റിന് പെരുത്തിഷ്ടം കൂട്ടേ??

  7. കല്ലിലും പുഴയിലും സ്വന്തം ചോരയെ ഇല്ലാതാകുന്നവർക്ക് ഒപ്പം ഇങ്ങനെ ചില ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ടെന്നത് വിസ്മരിച്ചു കൂടാ
    കൊള്ളാം

    1. മനുഷ്യർ പലപ്പോഴും അങ്ങനെയാണ്..സ്വാർത്ഥതയിൽ നിന്നും രൂപാന്തരം പ്രാപിക്കുന്നു നൈമിഷികമായ ചിന്തകളാണ് എല്ലാത്തിനും കാരണം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ??

  8. ?

    1. ??

    1. ??

  9. ആദിത്യാ

    വായിക്കാം….okke കഴിയട്ടെ ട്ടോ ☺?❤️

    1. ടൈം കിട്ടുമ്പോൾ വായിക്കൂ?

  10. ????????????? [???????_????????]

    സേട്ടാ സേട്ടൻ്റെ കഥയോന്നും വായിച്ചിട്ടില്ല… ഇനി ഓരോന്നായി വായിക്കാം…

    1. Site ile aettavum pramugante കഥാ vayichittu illano
      Insult cheyallu monuse ??

      1. അങ്ങനെ പറഞ്ഞു കൊടുക്കേടാ ഉവ്വേ??

    2. ടൈം കിട്ടുമ്പോൾ വായിക്കു സേട്ട

  11. ❤️

    1. ??

    1. ??

    1. ??

    1. ???

Comments are closed.