മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3656

 

“ഏത് പൊട്ടനാടാ ബെല്ലടിച്ചു കളിക്കുന്നത്..”

 

പെട്ടന്ന് ഉള്ളിൽ നിന്നും ഒരു വലിയുമ്മ ഇറങ്ങി വന്നു.. മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു..

 

“ഇവിടെ ഉള്ളവർക് ചെവിയെല്ലാം കേൾക്കാം.. നീ എന്താ?.. പൊട്ടനാ..”

 

റഹീമിനെ നോക്കി ആയിരുന്നു ചോദ്യം..

 

ഇമ്പ്രംസ് ചെയ്യാൻ വെച്ചത് എല്ലാം അവന് തന്നെ പാര യായി തുടങ്ങിയിട്ടുണ്ട്..

 

“അതേ വല്ലിമ്മ.. ഞങ്ങൾ ഇവിടുത്തെ കുട്ടിയെ പെണ്ണ് കാണാൻ വന്നതാ.. ഉപ്പയെ ഒന്ന് വിളിക്കുമോ..”

 

കൂടുതൽ ഒന്നും കേൾക്കണ്ടാ എന്ന് കരുതി ഞാൻ പെട്ടന്ന് തന്നെ ചോദിച്ചു…

 

“ആ നാസിയ യെ പെണ്ണ് കാണാൻ വന്നവരാണോ.. ഇപ്പൊ വിളിച്ചു വെച്ചിട്ടേ ഉള്ളൂ ബ്രോക്കർ..

 

വാ…മക്കള് കയറി ഇരിക്ക്..”

 

വന്നവർ ആരാണെന്നു അറിഞ്ഞ ഉടനെ തന്നെ വലിയുമ്മ സന്തോഷത്തോടെ ഞങ്ങളെ വീടിന് അകത്തേക് കയറ്റി ഇരുത്തി..

 

“ആരാ ചെക്കൻ..?”

 

എന്നെയും റഹീമിനെയും നോക്കി കൊണ്ട് വലിയുമ്മ ചോദിച്ചു..

 

ഞാൻ റഹീമിനെ ചൂണ്ടി കാണിച്ചതും അവനെ ആകെ മൊത്തത്തിൽ ഒന്നു ചൂഴ്ന്ന് നോക്കി കൊണ്ട് ഒന്നും പറയാതെ ഉള്ളിലേക്കു പോയി..

 

2 Comments

  1. അശ്വിനി കുമാരൻ

    Aha എന്റെ പണ്ടത്തെ ശീലം… ?
    ❤️✨️പൊളി…

  2. Kakakki.
    Super

Comments are closed.