മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3729

 

“ഹ്മ്മ്..”

 

ഒരു മൂളലിൽ മാത്രം ഒതുക്കി…കൂടുതൽ ഒന്നും സംസാരിക്കാതെ ബെയ്ക് സ്പീഡ് കൂട്ടി…

 

ബ്രോക്കർ പറഞ്ഞ സ്ഥലത് എത്തി മൂപ്പരെ വിളിച്ചപ്പോൾ ആയിരുന്നു.. മൂപ്പര് വരുന്നില്ല.. വേറെ എന്തോ ചുറ്റുപാടിലാണ്.. ഞങ്ങളോട് പെണ്ണ് വീട്ടിലേക് കയറി ചെല്ലാൻ പറഞ്ഞത്…

 

അവിടെ എല്ലാം വിളിച്ചു സെറ്റാക്കിയിട്ടുണ്ട് എന്ന് കൂടി പറഞ്ഞപ്പോൾ ഞങ്ങൾ പിന്നെ ഒന്നും ആലോചിക്കതെ ബ്രോക്കർ പറഞ്ഞു തന്ന വഴിയിലൂടെ പെണ്ണിന്റെ വീട്ടിലേക് എത്തി..

 

അവിടെ പുറത്തോന്നും ആരുമില്ലായിരുന്നു…

 

“ഇക്കാ.. ഇക്കാ..”

 

 ഞാൻ പുറത്തെ കാളിങ് ബെല്ലടിച്ചു ഉള്ളിലേക്കു നോക്കി വിളിച്ചു..

 

ടാ നീ ഇങ്ങോട്ട് മാറിയേ ഞാൻ വിളിക്കാം എന്ന് പറഞ്ഞ്.. റഹീം മുന്നിലേക്ക് കയറി കാളിംഗ് ബെൽ നീട്ടി അടിച്ചു.. കൂടെ ഉപ്പ.. ഉപ്പ എന്നൊരു വിളിയും..

 

ഞാൻ അവനെ നോക്കിയപ്പോൾ ഒരു ഇളിഞ്ഞ ചിരിയുണ്ട് മുഖത്ത്.. കൂടേ അവൻ എന്തോ ബുദ്ധിപരമായി ചെയ്തതിന്റെ ഒരു പുച്ഛവും…

 

അവൻ എന്റെ ചെവിയിലേക് ചുണ്ട് അടിപ്പിച്ചു ഒരു സ്വകാര്യം പോലെ പറഞ്ഞു..

 

“അവളുടെ ഉപ്പയെ ഞാൻ കാണുമ്പോൾ തന്നെ വീഴ്ത്തുന്നത് നീ കണ്ടോ..”

 

❤❤❤

 

2 Comments

  1. അശ്വിനി കുമാരൻ

    Aha എന്റെ പണ്ടത്തെ ശീലം… ?
    ❤️✨️പൊളി…

  2. Kakakki.
    Super

Comments are closed.