മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3729

 

“അമ്മായി.. അമ്മായി…”

 

ഞാൻ ഉച്ച കഴിഞ്ഞു ഒരു മൂന്നു മണിക്ക് തന്നെ റഹീമിന്റെ വീട്ടിലേക് എത്തി…

 

എന്റെ ഉപ്പയുടെ പെങ്ങളുടെ മോൻ ആണ് റഹീം…

 

“ആ നീ വന്നോ..”

 

പുറത്തേക് ഇറങ്ങി വന്നു എന്നെ കണ്ടു ചോദിച്ചു…

 

“അവനെവിടെ അമ്മായി..”

 

“അവൻ ചോറ് കഴിച്ചു ഒരുങ്ങാൻ കയറിയത.. രണ്ടു മണിക്കൂർ ആയി കയറിയിട്ട്..

 

ഒരു പെണ്ണില്ലല്ലോ എന്ന സങ്കടം അവന്റെ ഒരുക്കം കണ്ടാൽ തീരും മോനേ…”

 

അമ്മായി സ്വന്തം മോൻ ആണേലും വരാനുള്ള സന്ദർഭം വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചു…

 

“ടാ.. റഹീ.. ഇതാ നൗഫു വന്നിരിക്കുന്നു.. വേഗം ഇറങ്ങാൻ നോക്ക്..”

 

അമ്മായി ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു..

 

“ഇനി ഞാൻ കൂടേ ഉള്ളിലേക്കു കയറിയാൽ അവന്റെ ഒരുക്കം കഴിയാൻ സാധ്യത ഇല്ലാത്തത് കൊണ്ട് തന്നെ പുറത്ത് തന്നെ ഇരുന്നു..

 

അല്ലേൽ ഇത് എങ്ങനെ ഉണ്ട് അതെങ്ങനെ ഉണ്ടെന്ന് ചോദിച്ചു ഒരു പത്തു പതിനഞ്ചു ജോഡി വസ്ത്രം മുന്നിലേക്ക് ഇടും ആ പഹയൻ.. “

 

2 Comments

  1. അശ്വിനി കുമാരൻ

    Aha എന്റെ പണ്ടത്തെ ശീലം… ?
    ❤️✨️പൊളി…

  2. Kakakki.
    Super

Comments are closed.