മാളൂട്ടി 45

‘മാളൂട്ടിയും ഇപ്പോൾ ഇത്രേം ആയിക്കാണും….’ സിസ്റ്ററോട് സംസാരിച്ചു നിൽക്കുന്ന ഡോക്ടറുടെ കണ്ണുകൾ പല പ്രാവശ്യം തന്റെ നേരെ വഴുതി വീഴുന്നുണ്ടായിരുന്നു ….
“ശ്രീദേവി… ഡോക്ടർക്ക് ചായ എടുക്കൂ”.. തെരേസയെ മടിയിൽ നിന്നിറക്കി ചായ എടുക്കാൻ പോകുമ്പോൾ…
“ദേവൂ “….
ഇരുപത്തൊന്നു വർഷങ്ങൾക്കിപ്പുറവും ആ വിളി ഓർമകളുടെ ആയിരം ചിരാതുകൾ ഒന്നിച്ചു തെളിയിച്ചു കാതിൽ വന്നു വീണപ്പോൾ ശ്രീദേവി ഞെട്ടി തിരിഞ്ഞു നോക്കി…

. ഡോക്ടർ മാളവികയുടെ പ്രകാശം നിറഞ്ഞ മുഖത്തേക്ക്.. !!!

“ദേവു എന്നെ മറന്നോ..?” അടുത്ത് വന്നു ചേർത്ത് പിടിച്ചു ഡോക്ടർ അത് ചോദിച്ചപ്പോൾ ശ്രീദേവിയുടെ ചുണ്ടുകൾ മന്ത്രിച്ചു..
“മാളൂട്ടി… “.
“എനിക്ക് പെട്ടെന്ന് മനസിലായില്ല ” മാളവിക ശ്രീദേവിയുടെ നര വീണ മുടിയിലേക്കും കുഴിഞ്ഞ കൺതടങ്ങളിലേക്കും നോക്കുമ്പോൾ ആ കണ്ണുകൾ ഈറനണിയുന്നതു ശ്രീദേവി അറിയുന്നുണ്ടായിരുന്നു .
“പക്ഷെ ഞാൻ തിരയുകയായിരുന്നു..ഏത് ആൾക്കൂട്ടത്തിലും എനിക്ക് തിരിച്ചറിയാൻ കഴിയുന്ന എന്റെയീ ദേവൂനെ”

ഈ കൂടിച്ചേരൽ കണ്ടുനിന്ന സിസ്റ്റർ ഒന്നും മനസ്സിലാവാതെ രണ്ടുപേരെയും മാറിമാറി നോക്കുമ്പോൾ അവരുടേതു മാത്രമായിരുന്ന ആ പഴയ ലോകത്തെ ഓർമ്മകളിലായിരുന്നു അവർ രണ്ടുപേരും.
**********************************************
“അതേയ് മരിച്ചു കഴിഞ്ഞാ ചീത്ത ആൾക്കാരൊക്കെ നല്ലവരായി മാറോ ദേവൂ ”
ചോദ്യം കേട്ടു ദേവു ചിരിക്കണ കണ്ടിട്ട് ദേഷ്യം വന്നു മാളൂട്ടിക്ക്. എന്ത്‌ ചോദിച്ചാലും ഉണ്ടാവും ദേവൂന് ഒരു ചിരി. ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാൻ… രണ്ടു ദിവസം മുൻപ് മുത്തച്ഛനെ വെള്ള പുതപ്പിച്ചു കിടത്തിയപ്പോ ഈ ചോദ്യം ഉറക്കെ ചോദിച്ചതിന് ആരും കാണാതെ അമ്മ കൈ നുള്ളി പൊളിച്ചതിന്റെ വേദന ഇപ്പോഴും മാറീട്ടില്ല.
അച്ഛന്റെ വക ഒരു തുറിച്ച നോട്ടവും
“ബിഹേവ് യുവർ സെൽഫ് ”
എന്നൊരു അടക്കിപ്പിടിച്ച ഉപദേശം വേറെയും കിട്ടി..
അതിപ്പോ വലിയ ആൾക്കാരുടെ മുന്നിൽ വെച്ചു കുട്ട്യോള് ഇങ്ങനത്തെ ചോദ്യോക്കെ ചോദിക്കാൻ പാടുണ്ടോ മാളൂട്ടി “….ദേവു പിന്നേം ചിരിച്ച

1 Comment

  1. സുദർശനൻ

    കഥനന്നായിട്ടുണ്ട്.

Comments are closed.