മാളൂട്ടി 45

Malootty by Sreekala Menon

അനാഥാലയത്തിലെ ആ ഇടുങ്ങിയ മുറിയിൽ ഉറക്കത്തിൽ നിന്ന് ശ്രീദേവി ഞെട്ടി എഴുന്നേറ്റു … നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ സാരിത്തലപ്പ് കൊണ്ട് ഒപ്പിയെടുക്കുമ്പോൾ ഓർത്തു.. ‘എത്രാമത്തെ തവണയാണ് താനീ സ്വപ്നം കണ്ടുണരുന്നത്.. എത്ര ഓടിയകലാൻ ശ്രമിച്ചിട്ടും ഓർമകൾ എന്തേ വാശിയോടെ വീണ്ടും വീണ്ടും പിന്തുടർന്നെത്തുന്നു…!!’

ഇരുപത്തൊന്നു വർഷങ്ങൾ… !

“മാളൂട്ടി” ഇപ്പോൾ എവിടെയായിരിക്കും…!

മെല്ലെ പുതപ്പു നീക്കി എണീറ്റു… മുറിയിൽ കുന്തിരിക്കത്തിന്റെ മണം നിറഞ്ഞിരിക്കുന്നു, പുറത്തു വെളിച്ചം വീണു തുടങ്ങുന്നേയുള്ളു…പുലർമഞ്ഞു പുതച്ച പ്രഭാതത്തിലേക്കു ശ്രീദേവി മെല്ലെ ഇറങ്ങി.
പ്രാർത്ഥന മുറിയിൽ നിന്നും സിസ്റ്റർ ആഗ്‌നസ് ഇറങ്ങി വരുന്നുണ്ടായിരുന്നു… ശ്രീദേവിയെ കണ്ടതും വിടർന്ന ചിരിയോടെ “ഇന്ന് നേരത്തെ എണീറ്റോ” എന്ന് ചോദിച്ചു അടുത്തേക്ക് വന്നു… എത്ര സ്നേഹമയിയായ സ്ത്രീയാണവർ… ശ്രീദേവി ആലോചിച്ചു…
പത്തു വർഷമായി ഇവിടെ വന്നിട്ട്…ഓർഫനേജിൽ കുട്ടികളെ നോക്കാൻ ഒരാളെ വേണമെന്ന് പത്രത്തിൽ പരസ്യം കണ്ടപ്പോൾ അധികമൊന്നും ആലോചിച്ചില്ല….ജോലി കിട്ടിയത് വലിയൊരു ആശ്വാസമായിരുന്നു…. മാളൂട്ടിയെ പിരിഞ്ഞ ശേഷം ഓർഫനേജിലെ കുഞ്ഞുങ്ങളോടൊത്തു ഒരിക്കൽകൂടി ആനന്ദം കണ്ടെത്തുകയായിരുന്നു മനസ്സ്..
“ഇന്ന് ചെക്കപ്പിന് ഡോക്ടർ വരുന്ന ദിവസമാണ്.. കുട്ടികളെ നേരത്തെ ഒരിക്കിക്കോളു” സിസ്റ്റർ പറഞ്ഞു… രണ്ടു മാസം കൂടുമ്പോൾ ഓർഫനേജിലെ കുട്ടികൾക്ക് മെഡിക്കൽ ചെക്കപ്പ് പതിവാണ് … ആകെ പന്ത്രണ്ടു കുട്ടികളാണ് ഉള്ളത് … കൂട്ടികളെ ഒരുക്കി പ്രാതൽ മേശപ്പുറത്തു വെക്കുമ്പോൾ കൂട്ടത്തിൽ
ഏറ്റവും ഇളയവളായ തെരേസ ഓടി വന്നു… “എനിക്കിന്ന് ദേവൂ വാരി തന്നാ മതീട്ടോ.. “നാലു വയസ്സേ ഉള്ളു അവൾക്കു… “അതിനെന്താ എന്റെ കുട്ടിക്കു ദേവു വാരിതരാലോ “അവളെ വാരിയെടുത്തു മടിയിൽ വച്ചു…. അവളെ കാണുമ്പോഴൊക്ക മാളൂട്ടിയെയാണ് ഓർമ വരിക…. പുറത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം… ചിരിച്ച മുഖവുമായി ചുറുചുറുക്കോടെ നടന്നു വരുന്ന ചെറുപ്പക്കാരിയെ കണ്ടതും സിസ്റ്റർ ആഗ്‌നസ് അവരെ സ്വീകരിക്കാൻ ഓടിച്ചെന്നു..
“പുതിയ ഡോക്ടറാണ് കഴിഞ്ഞയാഴ്ച ചാർജ് എടുത്തതേയുള്ളു ”
ഐശ്വര്യം നിറഞ്ഞ ആ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെ ഓർത്തു…

1 Comment

  1. സുദർശനൻ

    കഥനന്നായിട്ടുണ്ട്.

Comments are closed.