മാറ്റകല്യാണം ?⚡️? [MR WITCHER] 200

മണിക്കുട്ടി ഒരു ട്രെയിൽ ചായയും ആയി അങ്ങോട്ട്‌ വന്നു… പുറകിൽ അമ്മമാർ പലഹാരം വും കൊണ്ട് വന്നു.. അവൾ ചായ കൊണ്ട് ആദ്യം ആകാശിന് കൊടുത്തു.. അവൻ അവളുടെ മുഖത്തു നോക്ക് ചിരിച്ചു… അവളും അവനെ നോക്കി ഒന്നു ചിരിച്ചു… അവൾ എല്ലാവർക്കും ചായ കൊടുത്തിട്ടു എന്റെ അടുത്ത് വന്നു എന്റെ കൈയിൽ ചുറ്റി നിന്നു.. അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കുണ്ട്….
പയ്യൻ കാണാൻ നല്ല പയ്യൻ ആണ്.. അന്നെഷിച്ചപ്പോൾ നല്ല സ്വഭാവവും ആണ്.. മണിക്കുട്ടിക്ക് ഇഷ്ടപെടും… എന്ന് എന്റെ മനസ്സ് പറഞ്ഞു…

 

കാല കലങ്ങായി ഉള്ള ഡയലോഗ് മാമന്റെ വായിൽ നിന്നും ആയിരുന്നു..

” പിള്ളേർക്ക് എന്തേലും ഒക്കെ സംസാരിക്കാൻ ഉണ്ടേൽ മാറിക്കോട്ടെ അല്ലേ. ”

മണിക്കുട്ടി അത് കേട്ടപ്പോൾ എന്റെ മുഖത്തു നോക്കി… ഞാൻ പൊക്കോളാൻ പറഞ്ഞു.. അവൾ താഴെ അവളുടെ റൂമിലേക്ക്‌ നടന്നു.. പിറകെ എന്നെ നോക്കി ഒന്നു ചിരിച്ചു ആകാശും…

//////////////////////////////////////////////////////////////

(കുറച്ചു ഭാഗം മണിക്കുട്ടിയിലൂടെ )

രണ്ടുപേരും മുറിയിൽ കയറി.. പരസ്പരം ഒന്നും തന്നെ പറയുന്നില്ല.. മണിക്കുട്ടി ജനലിന്റെ സൈഡിൽ പോയി നിന്നു
ആകാശ് അവള്ക്കു എതിർവശത്തും… നിശബ്ദത അവസാനിപ്പിച്ചത് ആകാശ് ആണ്…

“എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.”

ഞാൻ ഒന്നും പറഞ്ഞില്ല

“എന്നെ ഇഷ്ടം ആയില്ലേ… അതാണോ ഒന്നും പറയാതെ നിൽക്കുന്നെ ”

ആകാശ് അതും പറഞ്ഞു എന്റെ മുഖത്തു നോക്കി

” എനിക്കു ഇഷ്ടക്കുറവ് ഒന്നും ഇല്ല… എനിക്കു ജീവിതത്തിൽ ഏറ്റവും വലുത് എന്റെ ചേട്ടൻ ആണ്.. ചേട്ടൻ എപ്പോഴും എന്റെ കൂടെ വേണം എന്നാണ് എന്റെ ആഗ്രഹം… വേറെ ഒന്നും ഇല്ല.. ചേട്ടന് ഇഷ്ടം ആണേൽ എനിക്കും സമ്മതം ആണ് ”

“അത്രയേ ഒള്ളോ കാര്യം… അപ്പോൾ എന്നെ ഇഷ്ടക്കുറവ് ഒന്നും ഇല്ലല്ലേ… പിന്നെ എനിക്കും എന്റെ ചേച്ചിയെ പിരിയുന്നതും വലിയ വിഷമം ആണ്. നമ്മുടെ ജാതകം ഇങ്ങനെ ആയതു കൊണ്ട് അതും പ്രശ്നം അല്ല.. തന്റെ ചേട്ടന് എന്റെ ചേച്ചിയെ ഇഷ്ടം ആകുക ആണേൽ നമുക്ക് കല്യാണം കഴിഞ്ഞു ഒരു വീട്ടിൽ താമസിക്കാം ”

അത്രയും കേട്ടപ്പോൾ എനിക്കു സന്തോഷം ആയി…. എന്റെ കണ്ണുകൾ വിടർന്നു… ഞാൻ ആ ആകാശിന്റെ മുഖത്തു നോക്കി ചിരിച്ചു…

 

“പിന്നെ എനിക്കു വിദ്യയെ ഇഷ്ടം ആയി കേട്ടോ”

ആകാശ് അതും പറഞ്ഞു തിരിച്ചു പോയി.. അങ്ങനെ കേട്ടപ്പോൾ എനിക്കു നല്ല നാണം വന്നു..

////////////////////////////////////////////////////////////////////

 

 

17 Comments

  1. Manikuttide chettayi....

    Kollam nice aayatund

  2. ❤❤
    ഒരുപാട് വൈകിക്കാതെ നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ഉടനെ tharam

  3. ??????????

  4. കാത്തിരിക്കുന്നു…..

    1. ❤️??

  5. മണവാളൻ

    അടിപൊളി da…❤️
    Waiting for next part.??

    1. മണവാളൻ

      ഇവിടെ ലാസ്റ്റ് കുറച്ച് പേജ് missing ഉണ്ട് അല്ലേ

      1. Sheriya… Njan ippozha kande…

  6. ❤❤❤

  7. ഇരിഞ്ഞാലക്കുടക്കാരൻ

    കുമ്പിടിയാ കുമ്പിടി അവിടേം കണ്ടു ഇവിടേം കണ്ടു ഡബിളാ ഡബിൾ

  8. ♥️♥️

    1. ?❤️

Comments are closed.