മാറ്റകല്യാണം ?⚡️? [MR WITCHER] 200

എന്നാൽ അതിനിടയിലും ഒരു സങ്കടമായി നിന്നിരുന്നത് കല്യാണം ആണ്… 24 വയസ്സായിട്ടും അവൾക്കു ഇതുവരെ കല്യാണം ശെരിയായില്ല…. അതിനു പ്രധാന കാരണം ഹിന്ദുക്കളുടെ കല്യാണം മുടക്കി എന്നറിയപ്പെടുന്ന ജാതകം ആണ്… അവൾക്കു 21 വയസ്സുമുതൽ കല്യാണം നോക്കുക ആണ്… എന്നാൽ ജാതക ദോഷം ഉള്ളത് കൊണ്ട് അത് നടക്കുന്നില്ല….

അവളുടെ ജാതകം മാത്രം ആണ് ദോഷം എന്നാണ് ഇത്രയുംനാൾ കരുതിയത് എന്നാൽ…. ഒരു 6 മാസ്സം മുൻപാണ് എന്റെ ജാതകവും അവളുടെ ജാതകവും ദോഷം ഉണ്ടെന്നു മനസ്സിലായത്..
ഈ അടുത്താണ് പേരുകേട്ട കുട്ടികൃഷ്ണൻ നമ്പൂതിരി ജാതകത്തിലെ പ്രശ്നം പറഞ്ഞു തന്നത്…
എന്റെയും അവളുടെയും ജാതകങ്ങൾ പരസ്പരം ബന്ധിതം ആണ്.. ഒരിക്കലും അത് പിരിക്കാൻ പറ്റില്ല.. പിരിക്കാൻ പാടില്ല എന്നും ആണ്.. ആ ദോഷം ഉള്ളത് കൊണ്ടാണ് ഇതുവരെ മണിക്കുട്ടിക്ക് കല്യാണം നടക്കാതിരുന്നത്…

അവളുടെ കഴിഞ്ഞിട്ടേ ഞാൻ കല്യാണം കഴിക്കു എന്ന് തീരുമാനം എടുത്തിരുന്നു അത് കൊണ്ട് എന്റെ ജാതകം അവർ നോക്കിയിരുന്നില്ല… നേരെത്തെ നോക്കിയിരുന്നേൽ ഇതിനു മുന്നേ വല്ല പരിഹാരവും ചെയ്യാമായിരുന്നു…

എന്നാൽ വീട്ടുകാർക്ക് അവളുടെ കല്യാണം നടക്കാത്തത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു… എന്നാൽ അവൾ ഒരിക്കലും എന്നെ വിട്ടു പോകാൻ ആഗ്രഹിച്ചിരുന്നില്ല.. അവളെ പിരിയാൻ എനിക്കും വിഷമം ആണ് എന്നാലും അവൾ ഒരു കുടുംബജീവിതം കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.. അത് അവൾക്കും അറിയാം..
അവൾ എന്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല..

ജാതക ദോഷം പറഞ്ഞു തന്ന തിരുമേനി തന്നെ അതിനുള്ള പരിഹാരവും അന്ന് പറഞ്ഞു തന്നിരുന്നു… ഒരു

*മാറ്റകല്യാണം*……….

ഒരു മാറ്റകല്യാണത്തിലൂടെ മാത്രമേ ഈ ദോഷം മാറുകയുള്ളു…. എന്നുവച്ചാൽ അവൾ കല്യാണം കഴിക്കുന്ന പുരുഷന്റെ സഹോദരിയെ തന്നെ ഞാനും കല്യാണം കഴിക്കണം.. അതാണ് മാറ്റകല്യാണം…… എന്നാൽ ഇതേ ജാതക ദോഷം അവർക്കും ഉണ്ടായിരിക്കണം…. അങ്ങനെ കല്യാണം ഒരു സമസ്യ ആയി നിന്നിരുന്നു…… അത്തരത്തിൽ ഉള്ള ജാതകം ഞങ്ങൾ അന്നേഷിച്ചു കൊണ്ടിരിക്കുക ആണ് ഇപ്പോൾ…
.
.
.
.
.
എന്നാൽ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും അവൾ ആഘോഷമാക്കിയാണ് ജീവിച്ചത്.. ഹോസ്പിറ്റലിൽ ഇല്ലാത്ത ദിവസ്സം അവൾ ഫുൾ ടൈം എന്റെ കൂടെ ആണ്.. ഞാൻ ഓഫീസിൽ പോകുമ്പോൾ അവൾ എന്റെ കൂടെ വരും… പിന്നെ ഇടയ്ക്കു കറക്കം സിനിമ അങ്ങനെ ഞങ്ങൾ ലൈഫ് അടിച്ചുപൊളിച്ചു…

എന്നും മണിക്കുട്ടി ആയിരുന്നു എന്റെ അലാറം.. എന്നും 5 മണിക്ക് അവൾ വിളിച്ചു ഉണർത്തും.. ഞാനും അവളും എന്നും ജിമ്മിൽ ഒക്കെ പോയി വർക്ഔട്ട് ഒക്കെ ചെയ്യും….
വീട്ടുകാർ ഞങ്ങൾക്ക് എന്നും എന്തിനും കൂടെ തന്നെ ആയിരുന്നു…. രണ്ടു അമ്മമാരുടെയും അച്ഛന്റെ യും അങ്കിൾ ന്റെയും സ്നേഹത്തിൽ ഞങ്ങൾ അങ്ങനെ ജീവിച്ചു പോയികൊണ്ടിരുന്നു….

 

>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<

അങ്ങനെ ഒരു ദിവസ്സം രാത്രി വീട്ടിൽ കിടക്കുക ആയിരുന്നു… ഞാനും അവളും വല്ലപ്പോഴും ഒരുമിച്ചാണ് കിടക്കുന്നെ.. അത് അവൾക്കും ഭയങ്കര ഇഷ്ടം ആണ്… എന്നാൽ ഇന്ന് അവൾ എന്നോട് ഒപ്പം അല്ല കിടന്നതു.. ഞാനും എന്റെ റൂമിൽ ആണ് കിടന്നതു….

17 Comments

  1. Manikuttide chettayi....

    Kollam nice aayatund

  2. ❤❤
    ഒരുപാട് വൈകിക്കാതെ നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ഉടനെ tharam

  3. ??????????

  4. കാത്തിരിക്കുന്നു…..

    1. ❤️??

  5. മണവാളൻ

    അടിപൊളി da…❤️
    Waiting for next part.??

    1. മണവാളൻ

      ഇവിടെ ലാസ്റ്റ് കുറച്ച് പേജ് missing ഉണ്ട് അല്ലേ

      1. Sheriya… Njan ippozha kande…

  6. ❤❤❤

  7. ഇരിഞ്ഞാലക്കുടക്കാരൻ

    കുമ്പിടിയാ കുമ്പിടി അവിടേം കണ്ടു ഇവിടേം കണ്ടു ഡബിളാ ഡബിൾ

  8. ♥️♥️

    1. ?❤️

Comments are closed.