മാറ്റകല്യാണം ?⚡️? [MR WITCHER] 200

എന്നെ പറ്റി കൂടുതൽ പറയുക ആണേൽ ഞാൻ B. Com കഴിഞ്ഞു 4 വർഷം ഇന്ത്യ മുഴുവൻ ഒര് യാത്ര നടത്തി ഓരോ അഭ്യാസ മുറകൾ പഠിച്ചു… അങ്ങനെ കുറേനാൾ കറങ്ങി നടന്നു 25 വയസ്സായപ്പോൾ തിരിച്ചു വീട്ടിൽ വന്നു… പിന്നെ ആണ് ഞാൻ M. Com പഠിക്കാൻ ആയി ചേരുന്നതു.. എന്നാൽ പകുതിവഴിക്കു അത് നേർത്തേണ്ടി വന്നു.. അതിന്റ കാരണം വഴിയേ പറയാം…

എന്റെ സ്വഭാവത്തെ പറ്റി പറയുക ആണേൽ
പെട്ടന്ന് ദേഷ്യം വരും.. ദേഷ്യം വന്നാൽ പിന്നെ കണ്ണും മുക്കും ഒന്നും കാണില്ല… പിന്നെ നല്ല വാശിയും നല്ല ഈഗോയും ഉണ്ട്.. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്….
പ്രേശ്നത്തിൽ പലരുടെയും കയ്യും കാലും തലയും എല്ലാം പൊട്ടിയിട്ടുണ്ട്.. എന്നാൽ പിടിപാട് കൊണ്ടും പണം കൊണ്ടും ആ പ്രശ്നം എല്ലാം തേച്ചു മാച്ചു കളയും..

ഇപ്പോൾ ഞങ്ങളുടെ കമ്പനിയിൽ തന്നെ അക്കൗണ്ട് സെക്ഷൻ എല്ലാം മാനേജ്‍ ചെയ്യുന്നതു ഞാൻ ആണ്….. അങ്ങനെ ജീവിച്ചു പോകുന്നു…

ഞാനും വിദ്യായും എല്ലാ കാര്യത്തിലും ഒറ്റ കെട്ടാണ്… അവൾ ഡോക്ടർ ആണേലും ഇപ്പോഴും എന്റെ മണിക്കുട്ടി തന്നെ ആണ്.. എനിക്കു എന്ത് പ്രശ്നം ഉണ്ടേലും അവൾ എന്റെ ഒപ്പം നിൽക്കുമായിരുന്നു… ഞങ്ങൾ പഠിച്ചത് എല്ലാം ഒരേ സ്കൂളിൽ ആയിരുന്നു.. അവിടെ അവൾ മറ്റാരെയും എന്റെ അടുത്ത് അടുപ്പിച്ചിട്ടില്ല… ഇന്റർവെൽ ടൈം ആയാൽ അവൾ ഓടി എന്റെ ക്ലാസ്സിൽ വരും…. എന്നെ പെണ്ണിനോടുപോലും സംസാരിക്കാൻ ഇവൾ സമ്മതിച്ചിട്ടില്ല…

അവൾ എന്റെ കാര്യത്തിൽ ഭയങ്കര പോസ്സസീവ് ആണ്….. അവൾ ആയിരിക്കണം എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നു… അവളുടെ ഒരു കാര്യത്തിനും ഞാൻ എതിര് നിൽക്കില്ലായിരുന്നു.. എനിക്കു ഇഷ്ടമല്ലാത്ത ഒന്നും അവളും ചെയ്യില്ല….

ഒരിക്കൽ ഞാൻ പ്ലസ് 2 പഠിക്കുമ്പോൾ അവൾ അതെ സ്കൂളിൽ തന്നെ 10ആം ക്ലാസ്സിൽ പഠിക്കുന്ന ടൈം… ആ ടൈമിൽ ഒരു പെൺകുട്ടി എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു ലെറ്റർ തന്നു.. ഞാൻ അത് അവളോട്‌ പറഞ്ഞു…
എന്റെ ദൈവമെ അവൾ അന്ന് ഉണ്ടാക്കിയ പ്രേശ്നത്തിന് കയ്യും കണക്കും ഇല്ല..

അവൾ ആ പെണ്ണിനെ ക്ലാസ്സിൽ കയറി എന്തൊക്കയോ പറഞ്ഞു… സ്കൂൾ മൊത്തം അറിഞ്ഞു പ്രശ്നം ആയി.. അവളുടെ വീട്ടിൽ നിന്നു ആളെ വിളിപ്പിച്ചു പണി കൊടുത്തിട്ടാണ് അവൾ അടങ്ങിയത്….
അതാണ് എന്റെ മണിക്കുട്ടി…

എന്നാൽ അവളെ ആരേലും ശല്യം ചെയ്തുന്നറിഞ്ഞാൽ ഞാനും വെറുതെ ഇരിക്കില്ല..
ഒരിക്കെ അവളെ ഇഷ്ടമാണെന്നു പറഞ്ഞു കയ്യിൽ കയറിപ്പിടിച്ച ഒരുത്തനെ വീട്ടിൽ കയറി ഇടിച്ചു കൈ ഓടിച്ചു… അത് അന്ന് വലിയ പ്രശ്നം ഒക്കെ ആയി… അന്ന് എന്നെ വീട്ടുകാർ വഴക്ക് പറയാൻ നിന്നപ്പോൾ.. അവളുടെ ഭദ്രകാളി സ്വഭാവം വീട്ടിലെ എല്ലാരും അറിഞ്ഞു…
അതെ ദേഷ്യം വന്നാൽ അവൾ തനി ഭദ്രകാളി ആണ്…..

എന്നാൽ എന്നോട് അവൾ ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല…. ഞാൻ അവളോടും… ഞാൻ ടൂർ പോയ 4 വർഷം അവൾ റഷ്യ യിൽ ആയിരുന്നു… Mbbs ചെയ്യാൻ ആയി… അവൾ എന്നെ വിട്ടു പോകാൻ ഇഷ്ടം ഇല്ലാതെ ഒരുപാട് കരഞ്ഞു.. എന്നാൽ ഞങളുടെ പാവം അമ്മയുടെ ആഗ്രഹം ആയിരുന്നു അവളെ ഡോക്ടർ ആക്കണം എന്ന്.. ഞാൻ അവളെ പറഞ്ഞു സമ്മതിപ്പിച്ചു… അവൾ പോയി കഴിഞ്ഞപ്പോൾ ഒരു വിഷമം എനിക്കു ഉണ്ടായിരുന്നു.. എന്നാൽ ഞാൻ അത് അവളെ അറിയിച്ചില്ല…

അവൾ ഇല്ലാതെ വീട്ടിൽ നിൽക്കാൻ മടിച്ചാണ് ഞാൻ 4 വർഷം യാത്ര നടത്തിയത്… അങ്ങനെ ഞാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.. യാത്രയുടെ സമയത്തും എന്ന് അവളെ വിളിച്ചു സംസാരിക്കും ആയിരുന്നു… അതിനു ഒരു മുടക്കും ഞങ്ങൾ വരുത്തിയില്ല… അവൾ തിരിച്ചു നാട്ടിൽ എത്തിയ ശേഷം ആണ് ഞാനും തിരിച്ചു വന്നത്….. ഞങ്ങൾ രണ്ട് കുടുംബങ്ങളും നല്ല സന്തോസത്തോടെ ആണ് ജീവിച്ചു പോന്നത്…

17 Comments

  1. Manikuttide chettayi....

    Kollam nice aayatund

  2. ❤❤
    ഒരുപാട് വൈകിക്കാതെ നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ഉടനെ tharam

  3. ??????????

  4. കാത്തിരിക്കുന്നു…..

    1. ❤️??

  5. മണവാളൻ

    അടിപൊളി da…❤️
    Waiting for next part.??

    1. മണവാളൻ

      ഇവിടെ ലാസ്റ്റ് കുറച്ച് പേജ് missing ഉണ്ട് അല്ലേ

      1. Sheriya… Njan ippozha kande…

  6. ❤❤❤

  7. ഇരിഞ്ഞാലക്കുടക്കാരൻ

    കുമ്പിടിയാ കുമ്പിടി അവിടേം കണ്ടു ഇവിടേം കണ്ടു ഡബിളാ ഡബിൾ

  8. ♥️♥️

    1. ?❤️

Comments are closed.