മാറ്റകല്യാണം ?⚡️? [MR WITCHER] 200

മാറ്റകല്യാണം ?⚡️?

Author : MR WITCHER

 

ഞാൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിൽ വന്നിരിക്കുക ആണ്….
എന്റെ ആദ്യ കഥയായ രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ടിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല……
നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് തിരക്കുള്ള സമയത്തും പുതിയ ഒരു കഥ എഴുതുവാനായി എന്നെ പ്രേരിപ്പിക്കുന്നത്….

രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിൽ റൊമാന്റിക് പോഷൻ കൂടെ ചെയ്യണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ ഒരു tail end എഴുതി ഉള്ള ഇമ്പ്രെഷൻ കൂടി കളയാൻ ആഗ്രഹിക്കുന്നില്ല.. റൊമാൻസ് എഴുതാനുള്ള പരിചയക്കുറവ് കാരണം ആണ്.. അതിൽ ആർക്കും എന്നോട് ദേഷ്യം തോന്നരുത്?❤️❤️

ഒരിക്കൽ കൂടി എല്ലാരോടും നന്ദി ????

 

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഇത് ഒരു സാധാരണ കഥ ആണ്… തികച്ചും ഭാവനയിൽ വിരിഞ്ഞ ഒരു കുഞ്ഞു കഥ….
ഒടിയൻ സിനിമയുടെ ആദ്യ ഷോ കാണാൻ പോയത് പോലെ പ്രതീക്ഷയുടെ അമിതഭാരം വച്ചു കൊണ്ട് ഈ കഥ വായിച്ചാൽ പിന്നെ എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല…..?..

വലിയ ട്വിസ്റ്റുകളോ,പ്രേശ്നങ്ങളോ ഒന്നും തന്നെ കാണില്ല…

 

 

 

അപ്പോൾ തുടങ്ങട്ടെ…..?
.
.
.
.
.
.
ഞാൻ വരുൺ…. എല്ലാരും കുട്ടൻ എന്ന് വിളിക്കുന്ന വരുൺ വിനോദ്… എനിക്കു ഇപ്പോൾ 27 വയസ്സു ആയി…. കാണാൻ നല്ല സുന്ദരനും സുമുഖനും ആണ് ഞാൻ… മുന്ന് നാല് വർഷം ഇന്ത്യയിൽ ഉള്ള ഒട്ടു മിക്ക ആയോധനകലകൾ പഠിച്ചത് കൊണ്ടും 10ആം ക്ലാസ്സ്‌ മുതൽ ജിമ്മിൽ ഒക്കെ പോകുന്നത് കൊണ്ടും എന്റെ ശരീരം എല്ലാം നല്ല ഉറച്ചതാണ്… എന്നെ ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും എന്നാണ് എല്ലാരും പറയുന്നേ.നല്ല വെളുത്ത ശരീരം ആണ് എനിക്കു.. ഒരുപാടു പ്രണയ അഭ്യർത്ഥന കിട്ടിയിട്ടുണ്ടെകിലും ഇതുവരെ ഒന്നിനും തല വച്ചു കൊടുത്തിട്ടില്ല…

ദി ഗ്രേറ്റ്‌ വിനോദിന്റെയും അംബിക യുടേയും രണ്ടു മക്കളിൽ മൂത്തത് ഞാൻ ആണ്.. എന്റെ അച്ഛനും അച്ഛന്റെ ഉറ്റ കൂട്ടുകാരനും ആയ കൃഷ്ണൻ മാമനും കൂടി ഒരു പാർട്ണർഷിപ് ബിസ്സിനെസ്സ് നടത്തുന്നുണ്ട്… കേരളത്തിലെ തന്നെ ഒരു പ്രധാന എക്സ്പോർട്ട് കമ്പനി ആണ് VK ഗ്രൂപ്പ്‌… അതിന്റെ അമരക്കാർ ആണ് അച്ഛനും മാമനും…

പിന്നെ എന്റെ അമ്മ അംബിക ഒരു തനി നാടൻ വിട്ടമ്മ ആണ്… ഒരു പാവം പൂച്ചാക്കുട്ടി…
പിന്നെ ഇവരെകൂടാതെ എന്റെ വീട്ടിൽ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയ എന്റെ അനിയത്തി വിദ്യ വിനോദ്…. അനിയത്തി എന്റെ എല്ലാം എല്ലാം ആണ്.. അവൾക്കു ഞാനും എനിക്കു അവളും എന്ന് പറഞ്ഞാൽ ജീവൻ ആണ്….. അവൾക്കു ഇപ്പോൾ 25 വയസ്സായി… അവൾ ഒരു ഡോക്ടർ ആണ്…

അച്ഛനും കൃഷ്ണൻ മാമനും കുഞ്ഞുനാൾ മുതലേ ഫ്രണ്ട്‌സ് ആണ്..
മാമനും മാമന്റെ ഭാര്യ ലക്ഷ്മി മാമിക്കും കുട്ടികൾ ഇതുവരെ ഇല്ല.. അതുകൊണ്ട് തന്നെ എന്നെയും അനിയത്തിയെയും അവർ സ്വന്തം മക്കളെ പോലെ ആണ് കാണുന്നത്.. ഞങ്ങൾക്ക് അവരോടു അങ്ങനെ തന്നെ ആണ്..
അവർ ഞങ്ങളുടെ വീടിന്റെ മുന്നിൽ ആണ് വീട് വച്ചു തമാസിക്കുന്നത്…
അതുകൊണ്ടി തന്നെ രണ്ടു വീട്ടുകാരും ഭയങ്കര ക്ലോസ് ആണ്…

17 Comments

  1. Manikuttide chettayi....

    Kollam nice aayatund

  2. ❤❤
    ഒരുപാട് വൈകിക്കാതെ നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ഉടനെ tharam

  3. ??????????

  4. കാത്തിരിക്കുന്നു…..

    1. ❤️??

  5. മണവാളൻ

    അടിപൊളി da…❤️
    Waiting for next part.??

    1. മണവാളൻ

      ഇവിടെ ലാസ്റ്റ് കുറച്ച് പേജ് missing ഉണ്ട് അല്ലേ

      1. Sheriya… Njan ippozha kande…

  6. ❤❤❤

  7. ഇരിഞ്ഞാലക്കുടക്കാരൻ

    കുമ്പിടിയാ കുമ്പിടി അവിടേം കണ്ടു ഇവിടേം കണ്ടു ഡബിളാ ഡബിൾ

  8. ♥️♥️

    1. ?❤️

Comments are closed.