മാറുന്ന പേരുകൾ [കഥാനായകൻ] 89

“അവളെ കാണാതായി പിന്നെ ഒരു കോൺടാക്ട് പോലും ഇല്ലാതെ ആയപ്പോൾ അളിയന് കാര്യം കത്തി. അങ്ങനെ അളിയൻ എല്ലാ ഡീറ്റൈൽസും പൊക്കി അവൾ ഇപ്പോൾ നാട് കടന്നു യു കെ യിലെത്തി. അവിടെ പോകാനുള്ള പൈസ ഇവനെ വച്ചു അവൾ കുറെ അഡ്ജസ്റ്റ് ചെയ്തു. പിന്നെ ഇവന്റെ കയ്യിലിരുപ്പ് കാരണം കേസ് കൊടുക്കാൻ പറ്റില്ല ആദ്യം ഇവൻ ജയിലിൽ പോകും.”

അങ്ങനെ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ ചെയ്തു രാത്രി കഴിക്കാനുള്ളത് ഉണ്ടാക്കി ഓരോ ബിയർ എടുത്തു ബാൽക്കണിയിൽ ഇരുന്നപ്പോൾ ജിതേഷ് ചോദിച്ചു.

“അല്ല അളിയാ അപ്പോൾ അവളെ പറ്റി കമ്പനി തിരക്കിയില്ലേ?”

“അതിന് അവൾ നേരെ ഹെഡ് ഓഫീസിലേക്ക് സ്പോട് റെസിഗനേഷൻ ഇട്ടല്ലേ പോയത്. അതാണ് ഈ മണ്ടന് അത് അറിയാതെ പോയത്.”

“ആഹ് നടക്കാനുള്ളത് നടന്നു ഇനി അത് ആലോചിചിട്ട് കാര്യമില്ല.”

ഞാൻ അത് അവസാനിക്കാൻ നോക്കിയപ്പോൾ ജിത്തുവിന്റെ സംശയം തീർന്നില്ല. ഇവന്റെയൊക്കെ സംശയം തീർക്കാൻ നിന്നാൽ ശരിക്കും എനിക്ക് തന്നെ വട്ട് പിടിക്കും.

“അപ്പോൾ പുതിയ ആൾ വന്ന?”

“വന്നു അവളുടെ പേര് ശരണ്യ.”

ജിത്തുവിന്റെ ചോദ്യത്തിന് ഇന്നത്തെ ദിവസം അതുവരെ മിണ്ടാതെ ഇരുന്നവൻ ഉത്തരം പറഞ്ഞപ്പോൾ അവനെ ഞങ്ങൾ കണ്ണ് മിഴിച്ചു നോക്കി.

“Once a കോഴി always he is a കോഴി” എന്ന സത്യം അതോടെ മനസ്സിലാക്കി.

8 Comments

    1. കഥാനായകൻ

      ❣️

  1. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  2. Adipoli ayitund??

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

Comments are closed.